ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

ഡ്രൈവിംഗ് ലൈസൻസുകൾക്ക് രാജ്യത്തുടനീളം ഒരു പുതിയ യൂണിഫോം ഡിസൈൻ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഡ്രൈവിംഗ് ലൈസൻസിനൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കും (RC) ഏകീകൃത രൂപകൽപ്പന സർക്കാർ നടപ്പിലാക്കും.

ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഡ്രൈവിംഗ് ലൈസൻസുകൾ‌ക്കും ആർ‌സി-ക്കുമായി പുതിയ രൂപകൽപ്പന നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) അടുത്തിടെ ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു. മന്ത്രാലയം പുറപ്പെടുവിച്ച പുതിയ യൂണിഫോം ഡിസൈൻ എല്ലാ സംസ്ഥാനങ്ങളും മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിപ്പിൽ പറയുന്നു.

ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

സംസ്ഥാനങ്ങളിലെ നിലവിലുള്ള ഡ്രൈവിംഗ് ലൈസൻസ്‌, ആർ‌സി എന്നിവയിൽ‌ നിന്നും പൂർണ്ണമായ മാറ്റം പുതിയ രൂപകൽപ്പനയിൽ‌ ഉൾ‌പ്പെടുത്തും. തീർത്തും പുതിയ രൂപകൽപ്പനയും അച്ചടി ശൈലിയുമാകും ഇതിൽ അവതരിപ്പിക്കുക.

ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

പുതിയ രൂപകൽപ്പനയിൽ ഡ്രൈവിംഗ് ലൈസൻസ്‌ ഉടമയുടെ എമർജൻസി കോൺടാക്ട് നമ്പറും ഉൾപ്പെടുത്തും. ഒരു അപകടമുണ്ടായാൽ അടിയന്തരമായി ലൈസൻസിലെ വിശദാംശങ്ങൾ ഉപയോഗിച്ച് അപകടത്തിൽപെട്ട വ്യക്തിയുടെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയും. ഇത് വളരെ പ്രയോജനകരമായ മാറ്റമാണെന്നതിൽ സംശയമില്ല.

ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

പുതിയ സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ്‌ ഡിസൈൻ ഇതിനകം സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതിനാൽ നൽകിയിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകളിൽ എല്ലാ സംസ്ഥാനങ്ങളും ഉടൻ പുതിയ ഡിസൈൻ നടപ്പിലാക്കും. ഒക്ടോബർ ഒന്നു മുതൽ ഡ്രൈവിംഗ് ലൈസൻസിനും ആർ‌സിക്കും വേണ്ടിയുള്ള പുതിയ ഡിസൈൻ‌ ഫോർ‌മാറ്റ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് മാറി.

ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളിലും (RC) ഒരു പുതിയ സവിശേഷത ഉൾപ്പെടുത്തും. ഇതിൽ ഒരു ട്രാക്കർ ഉൾപ്പെടുന്നു. ഇതുവഴി ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ്‌ ആപ്ലിക്കേഷന്റെ നില ട്രാക്കുചെയ്യാൻ കഴിയും.

Most Read: കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

നിലവിൽ രാജ്യത്തെ ഓരോ സംസ്ഥാനവും ഡ്രൈവിംഗ് ലൈസൻസുകൾക്കും ആർ‌സി ബുക്കുകൾക്കുമായി സ്വന്തം ഡിസൈനുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പുതിയ രണ്ട് കാർഡുകളിലും മൈക്രോ ചിപ്പ്, QR കോഡ് എന്നിവയും ഉൾപ്പെടും. ഇതുവഴി ഏതെങ്കിലും ട്രാഫിക്ക് നിയമലംഘനം, തീർപ്പുകൽപ്പിക്കാത്ത പിഴകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ട്രാഫിക്ക് പൊലീസിനെ ഇത് സഹായിക്കും.

Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

നിലവിലെ DL, ആർ‌സി കാർ‌ഡ് ഉടമസ്ഥർക്കും അവരുടെ പ്രമാണങ്ങൾ‌ പുതിയ രൂപകൽപ്പനയിലേക്ക് പരിവർത്തനം ചെയ്യാൻ‌ സാധിക്കും. RTO-യെ സന്ദർശിച്ചുകൊണ്ട് പുതിയ ഡിസൈനിലേക്ക് ഇത് പരിഷ്ക്കരിക്കാം. എന്നാൽ ഇതിന് അധിക ചാർജുകൾ ഇടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Most Read: ഇന്ത്യയിലെ മലിനീകരണ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇലക്ട്രിക്ക് വാഹനങ്ങൾ; ടാറ്റ ഓട്ടോ

ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

ഡ്രൈവിംഗ് ലൈസൻസുകൾക്കും ( DL) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കുമുള്ള (RC) പുതിയ രൂപകൽപ്പന യുപി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. മറ്റുള്ള സംസ്ഥാനങ്ങൾ ഉടൻ ഇത് നടപ്പിലാക്കും. നവംബർ മുതൽ പുതിയ ഡിസൈൻ നടപ്പാക്കുമെന്ന് കർണാടകയും അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Driving Licence Will Now Be Uniform Throughout India. Read more Malayalam
Story first published: Tuesday, October 22, 2019, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X