ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഹ്യുണ്ടായി തങ്ങളുടെ ഏറ്റവും പുതിയ ഹാച്ച്ബാക്കായ ഗ്രാൻഡ് i10 നിയോസിനെ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ദക്ഷിണ കൊറിയൻ ബ്രാൻഡിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിഡ്-സൈസ് ഹാച്ച്ബാക്കിന് ചില സമൂലമായ മാറ്റങ്ങൾ ലഭിച്ചു. പ്രത്യേകിച്ചും വാഹനത്തിന്റെ രൂപത്തിലും ക്യാബിനിലും.

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

വാഹനത്തിന്റെ ജനപ്രീതി വർധിച്ചതോടെ ഉടൻ തന്നെ ഹ്യുണ്ടായി പുതിയ ഗ്രാൻഡ് i10 സ്‌പോർട്ടിയർ പതിപ്പിനെ അവതരിപ്പിക്കും. ഈ വർഷം ആദ്യം പുതിയ ഹ്യുണ്ടായി വെന്യുവിൽ അവതരിപ്പിച്ച ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനായിരിക്കും ഈ മോഡലിൽ പ്രവർത്തിക്കുക.

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

2019 ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ യൂറോപ്യൻ വിപണിക്കായുള്ള കാറിന്റെ സ്‌പോർട്ടിയർ പതിപ്പ് i10 എൻ ലൈൻ മോഡലിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഗ്രാന്റ് i10 ന്റെ സമാനമായ സ്പോർട്ടിയർ പതിപ്പ് വരും ആഴ്ചകളിലും ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

2020 ന്റെ തുടക്കത്തിൽ വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. എൻ ലൈൻ കാഴ്ചയുടെ കാര്യത്തിൽ ഒരുപാട് മാറ്റങ്ങൾ നേടുമെന്ന് പ്രതീക്ഷിക്കുന്നു.

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

എങ്കിലും സ്പോർട്ടിയർ ഗ്രാൻഡ് i10 നിയോസിലെ ഏറ്റവും പ്രധാനപ്പെട്ട നവീകരണം എഞ്ചിൻ ആയിരിക്കും. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെന്യുവിൽ ലഭ്യമായ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുക.

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

നിലവിൽ, 1.2 ലിറ്റർ ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ ഗ്രാൻഡ് i10 നിയോസ് ലഭ്യമാകൂ. സ്‌പോർട്ടിയർ പതിപ്പിന് പുതിയ 1.0 ലിറ്റർ എഞ്ചിനാകും ലഭിക്കുക. ഇത് 1.2 ലിറ്റർ എഞ്ചിനേക്കാൾ വളരെ കരുത്തേറിയ യൂണിറ്റാണ്.

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസ് ഹ്യുണ്ടായി വെന്യുവിനെക്കാൾ ഭാരം കുറഞ്ഞതിനാൽ ഇത് പവർ-ടു-വെയ്റ്റ് അനുപാതത്തിൽ കൂടുതൽ വാഗ്ദാനം ചെയ്യും. അതിനാൽ മികച്ചൊരു സ്പോർട്ടിയർ കാറായിരിക്കുമിത്.വരും കാലങ്ങളിൽ വിപണിയിലെത്തുന്ന സ്‌പോർട്ടിയർ ഗ്രാൻഡ് i10 നിയോസ് ഹ്യുണ്ടായി i10 എൻ ലൈനിൽ നിന്ന് വ്യത്യസ്തമായിരിക്കും.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഇത് ഇന്ത്യൻ വിപണിയിൽ ഇച്ഛാനുസൃതമാക്കുകയും എൻ ലൈൻ ബാഡ്ജ് വഹിക്കുകയുമില്ല പുതിയ മോഡൽ. ബി‌എം‌ഡബ്ല്യുവിന്റെ "M" ഡിവിഷൻ, ജാഗ്വാർ ലാൻഡ് റോവർ "SVR" എന്നില പോലെ ഹ്യുണ്ടായിക്കായി ഉയർന്ന പ്രവർത്തനക്ഷമതയുള്ള വാഹനങ്ങളിൽ പ്രവർത്തിക്കുന്ന ഡിവിഷനാണ് "എൻ ലൈൻ". വളരെക്കാലമായി, എൻ ലൈൻ കാറുകളുടെ പ്രവേശനം ഇന്ത്യയിൽ പ്രതീക്ഷിക്കുന്നുണ്ട്.

Most Read: കാർണിവൽ എംപിവിയെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കുമെന്ന് കിയ

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

എന്നാൽ ഇപ്പോൾ ഗ്രാൻഡ് i10 നിയോസിന് ബാഡ്ജ് ലഭിക്കില്ല. പകരം, വളരെ ചെലവേറിയ സെൻ‌സിറ്റീവായ ഇന്ത്യൻ വിപണിക്കനുസൃതമായി വാഹനത്തിന് നവീകരണം ലഭിക്കും.

Most Read: ടിഗായൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകള്‍ക്കൊപ്പം ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കി ഡീലര്‍ഷിപ്പ്

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യുവിന്റെ 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ പരമാവധി 118 bhp കരുത്തും 172 Nm torque ഉം ഉത്പാദിപ്പിക്കും. എന്നാള പുതിയ i10 ഗ്രാൻഡ് സ്പോർട്ടി പതിപ്പിന് 90-100 ബിഎച്ച്പി കരുത്തായിരിക്കും കമ്പനി നൽകുകയെന്നാണ സൂചന.

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

വെന്യുവിലെ 1.0 ലിറ്റർ എഞ്ചിൻ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ഗ്രാൻഡ് i10 നിയോസിന്റെ വില നിയന്ത്രിക്കാൻ ഒരു മാനുവൽ ട്രാൻസ്മിഷൻ മാത്രമേ കമ്പനി നൽകുകയൊള്ളൂ.

ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

നിലവിൽ, ടാറ്റ ടിയാഗൊ ജെടിപി വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന ഹോട്ട് ഹാച്ച്ബാക്കാണ്. ഗ്രാൻഡ് i10 നിയോസ് സ്പോർട്ട് ആരംഭിച്ചതിനുശേഷവും ടിയാഗൊ ജെടിപി സ്ഥാനം നിലനിർത്തും. മിഡ് അല്ലെങ്കിൽ ടോപ്പ് എൻഡ് വേരിയന്റുകളെ അടിസ്ഥാനമാക്കിയായിരിക്കും കാർ വിപണിയിലെത്തുക.

Most Read Articles

Malayalam
English summary
Sportier Hyundai grand i10 nios confirmed for India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X