സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

ജിമ്‌നിയെ മാരുതി ഇങ്ങോട്ടു കൊണ്ടുവരുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ജിപ്‌സിക്ക് പകരക്കാരനായി ജിമ്‌നി. അഭ്യൂഹങ്ങള്‍ തഴച്ച് വളരുന്നത് കണ്ടപ്പോള്‍ ജിമ്‌നി പകല്‍ക്കിനാവ് മാത്രമാണെന്ന് മാരുതി വെളിപ്പെടുത്തി. എന്നാല്‍ ജിമ്‌നിക്കുള്ള സാധ്യത ഇന്ത്യന്‍ വാഹനപ്രേമികള്‍ ഇപ്പോഴും മനസ്സില്‍ കാണുന്നു.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

ഇന്നുള്ളതില്‍ വെച്ചു ഏറ്റവും മികച്ച ഓഫ്‌റോഡ് എസ്‌യുവികളില്‍ ഒന്നാണ് സുസുക്കി ജിമ്‌നി. ലോകമെമ്പാടും ഈ ജാപ്പനീസ് എസ്‌യുവിക്ക് ആരാധകരുണ്ട്. എന്നാല്‍ രൂപഭാവം മാത്രം പരിഗണിക്കുന്നവരെ ജിമ്‌നി തൃപ്തിപ്പെടുത്തില്ല.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

മികവില്‍ മെര്‍സിഡീസ് ബെന്‍സ് ജി-ക്ലാസ് പോലുള്ള വമ്പന്‍ മോഡലുകളോട് പിടിച്ചുനില്‍ക്കുമെങ്കിലും കാഴ്ച്ചയില്‍ ജിമ്‌നി ഇപ്പോഴും കുഞ്ഞന്‍ തന്നെയാണ്. എന്തായാലും കാഴ്ച്ചയില്‍ ജിമ്‌നിയത്ര പോരെന്ന പരിഭവം പ്രശസ്ത ജാപ്പനീസ് ട്യൂണിംഗ് കമ്പനി ലിബര്‍ട്ടി വൊക്ക് തീര്‍ത്തു.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

സാക്ഷാല്‍ മെര്‍സിഡീസ് ബെന്‍സ് ജി-ക്ലാസായി മാറിയ സുസുക്കി ജിമ്‌നിയില്‍ വിസ്മിയിച്ചു നില്‍ക്കുകയാണ് വാഹനലോകം. ജിമ്‌നിയെ ബേബി ജി-ക്ലാസെന്ന് ധൈര്യപൂര്‍വം ഇവിടെ വിളിക്കാം. വലുപ്പം കുറവാണെന്നതൊഴിച്ചാല്‍ ജി-ക്ലാസിന്റെ തനിപ്പകര്‍പ്പാണ് ലിബര്‍ട്ടി വൊക്കിന്റെ ജിമ്‌നി.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

കമ്പനി പുറത്തുവിട്ട ചിത്രങ്ങള്‍ തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തും. കസ്റ്റം നിര്‍മ്മിത കിറ്റാണ് ജിമ്‌നിയെ മെര്‍സിഡീസ് G63 AMG ആയി രൂപാന്തരപ്പെടുത്താന്‍ കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ജര്‍മ്മന്‍ കാറെന്ന് തോന്നാന്‍ ജിമ്‌നിയുടെ ഗ്രില്ല് ഘടന ഇവര്‍ ഉടച്ചുവാര്‍ത്തു.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

ജി-ക്ലാസ് മാതൃകയില്‍ ചതുരാകൃതിയാണ് മുന്‍ ബമ്പറിലെ എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക്. ഇരു മോഡലുകളിലും ഘടിപ്പിച്ചിട്ടുള്ള ബോണറ്റ് എയര്‍ സ്‌കൂപ്പ് കസ്റ്റം നിര്‍മ്മിതമാണ്. ഇതില്‍ ജിമ്‌നിയിലെ എയര്‍സ്‌കൂപ്പ് കാഴ്ച്ചഭംഗി മാത്രമെ ലക്ഷ്യം വെയ്ക്കുന്നുള്ളൂ.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

പിറകില്‍ ജി-ക്ലാസിന് സമാനമായാണ് ജിമ്‌നിയിലെ സ്‌പെയര്‍ വീല്‍ കവര്‍. മേല്‍ക്കൂരയോട് ചേര്‍ന്ന പ്രത്യേക വിംഗും ബമ്പറിന് തൊട്ടുമുകളിലുള്ള പരന്ന ടെയില്‍ലാമ്പുകളും ജിമ്‌നിയ്ക്ക് മെര്‍സിഡീസ് എസ്‌യുവിയുടെ ചന്തം ചാര്‍ത്തും.

Most Read: കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

കറുത്ത വീല്‍ ആര്‍ച്ചുകള്‍ ഇരു എസ്‌യുവികളിലും കാണാം. കറുത്ത അലോയ് വീലുകളും മേല്‍ക്കൂരയിലെ ലൈറ്റ് ബാറും മോഡിഫിക്കേഷന് അഴക് പകരുന്നു. ജനുവരി 11 -ന് ആരംഭിക്കുന്ന ടോക്കിയോ ഓട്ടോ സലൂണ്‍ മേളയില്‍ തങ്ങളുടെ പുതിയ കരവിരത് ലിബര്‍ട്ടി വൊക്ക് പ്രദര്‍ശിപ്പിക്കും.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

വാണിജ്യാടിസ്ഥാനത്തില്‍ ലോകമെമ്പാടും ജിമ്‌നി ജി-ക്ലാസ് കിറ്റുകള്‍ വില്‍ക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതേ മേളയില്‍ തന്നെ ജിമ്‌നിയുടെ പുതിയ ഓഫ്‌റോഡ് കോണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിക്കാന്‍ സുസുക്കിയും ഒരുക്കം കൂട്ടുന്നുണ്ട്.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

സുസുക്കി ജിമ്‌നി സിയെറ പിക്കപ്പ് സ്റ്റൈല്‍ കോണ്‍സെപ്റ്റ് എന്നാണിതിന് പേര്. വീതികൂടിയ ഓഫ്‌റോഡ് ടയറുകളും സ്‌പോട്‌ലൈറ്റുകളും ടോ ഹുക്കുകളുമൊക്കെയായി അടിമുടി പരുക്കന്‍ പരിവേഷമാകും ജിമ്‌നി സ്റ്റൈല്‍ കോണ്‍സെപ്റ്റിന്.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

ജിമ്‌നി സര്‍വൈവ് കോണ്‍സെപ്റ്റും നിരയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. ഉയര്‍ത്തിയ സസ്‌പെന്‍ഷന്‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റ്, വലിയ ടയറുകള്‍, റോള്‍ കേജ്, ലൈറ്റ് ഗാര്‍ഡ് എന്നിവയെല്ലാം ജിമ്‌നി സര്‍വൈവിന് ലഭിക്കും.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

പുതുതലമുറ ജിമ്‌നിയുടെ വിജയം നിരയിലേക്ക് കൂടുതല്‍ പതിപ്പുകളെ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വില്‍പ്പനയ്ക്കു അണിനിരന്ന രാജ്യങ്ങളിലെല്ലാം ജിമ്‌നി ഹിറ്റ് കാറായി തുടരുന്നു.

സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

ജന്മനാടായ ജപ്പാനില്‍ ആറുമാസം കാത്തിരിക്കണം ജിമ്‌നി ബുക്ക് ചെയ്താല്‍ കിട്ടാന്‍. യുകെയില്‍ 2019 വര്‍ഷത്തേക്കുള്ള ജിമ്‌നി യൂണിറ്റുകള്‍ മുഴുവന്‍ ഇതിനകം വിറ്റുകഴിഞ്ഞു. 2020 -ന് ശേഷം മാത്രമെ ഇനി ബുക്ക് ചെയ്യുന്നവര്‍ക്ക് എസ്‌യുവി ലഭിക്കുകയുള്ളൂ.

Image Source: Liberty Walk

Most Read Articles

Malayalam
English summary
Suzuki Jimny And Mercedes G Class Modified. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X