ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

ഇന്ത്യയില്‍ മാത്രമല്ല രാജ്യാന്തര വിപണിയിലും ലഭ്യമാവുന്ന മികച്ച ഹാച്ച്ബാക്കുകളിലൊന്നാണ് സുസുക്കി സ്വിഫ്റ്റ്. വിവിധ തരത്തിലുള്ള ഉപഭോക്താക്കള്‍ക്കനുയോജ്യമായ രീതിയില്‍ പല എഞ്ചിന്‍ പതിപ്പുകളിലും വ്യത്യസ്തമായ പ്രൈസ് ടാഗിലും സ്വിഫ്റ്റിനെ കമ്പനി വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. അടുത്തിടെ സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് പുറത്തിറക്കുമെന്ന് സുസുക്കി പ്രഖ്യാപിച്ചിരുന്നു.

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

കട്ടാന എന്ന പേരുള്ള ഈ ലിമിറ്റഡ് എഡിഷന്‍ ആകെ 30 യൂണിറ്റ് മാത്രമെ കമ്പനി പുറത്തിറക്കുകയുള്ളൂ. മാത്രമല്ല ഇവ മുഴവന്‍ ഡച്ച് വിപണിയിലേക്കാണുതാനും.

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രചാരമേറി വരുന്ന ഈ കാലത്ത് ലിമിറ്റഡ് എഡിഷനു വേണ്ടി കമ്പനി നെതര്‍ലന്‍ഡ്‌സ് തിരഞ്ഞെടുത്തത് ഏവരെയും അതിശയപ്പെടുത്തിയിട്ടുണ്ട്.

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

28,999 യൂറോയാണ് സുസുക്കി സ്വിഫ്റ്റ് കട്ടാന എഡിഷന്റെ വില. അതായത്, 22.67 ലക്ഷം ഇന്ത്യന്‍ രൂപ. ജാപ്പനീസ് സാമുറായികള്‍ ഉപയോഗിക്കാറുള്ള ഐതിഹാസിക വാളിനെയാണ് കട്ടാനയെന്ന് വിളിക്കുന്നത്.

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

ഈ പേര് തന്നെ ലിമിറ്റഡ് എഡിഷന്‍ സ്വിഫ്റ്റിന് നല്‍കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. മാത്രമല്ല ഇതേ പേരിലൊരു ബൈക്കും സുസുക്കി വില്‍ക്കുന്നുണ്ട്. വിലയ്‌ക്കൊത്ത ഫീച്ചറുകളും മറ്റുമാണ് കാറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ടിലുള്ള 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് പുതിയ സുസുക്കി സ്വിഫ്റ്റ് കട്ടാന എഡിഷനില്‍ തുടിക്കുന്നത്. ഇത് 138 bhp കരുത്തും 230 Nm torque ഉം പരമാവധി കുറിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read: വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

HKS ഹൈപ്പര്‍മാക്‌സ് MAX IV GT കോയിലോവേഴ്‌സും ക്രമീകരിക്കാവുന്ന സ്‌പോര്‍ട്‌സ് സസ്‌പെന്‍ഷനും ഹാച്ച്ബാക്കിന്റെ പ്രമുഖ ഫീച്ചറുകളാണ്.

Most Read: ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

ഹാച്ച്ബാക്കിന്റെ 30 യൂണിറ്റുകള്‍ മാത്രമെ കമ്പനി നിര്‍മ്മിച്ചിട്ടുള്ളൂയെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഇതില്‍ 15 യൂണിറ്റ് സില്‍വര്‍ ഗ്രെയ് നിറത്തിലും ബാക്കി 15 യൂണിറ്റ് മെറ്റാലിക്ക് ബ്ലാക്ക് നിറത്തിലുമായിരിക്കും ഒരുങ്ങുക.

Most Read: ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

ലിമിറ്റഡ് എഡിഷൻ സ്വിഫ്റ്റുമായി സുസുക്കി

രണ്ട് നിറപ്പതിപ്പുകളിലും ഗ്രാഫിക്‌സ് സ്‌കീമും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് എക്‌സ്‌ഹോസ്റ്റ് സംവിധാനത്തോടെയായിരുക്കും കട്ടാന എഡിഷന്‍ എത്തുക. നിലവില്‍ ഡച്ച് വിപണിയില്‍ മാത്രമെ കട്ടാന എഡിഷന്‍ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki to be launch swift limted edition katana hatchback: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X