പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

By Rajeev Nambiar

സ്വിഫ്റ്റ് സ്പോര്‍ടിന് പുതിയ ഭാവപ്പകര്‍ച്ച ഒരുക്കി സുസുക്കി. നടന്നുകൊണ്ടിരിക്കുന്ന 2019 ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ പുത്തന്‍ സ്വിഫ്റ്റ് സ്പോര്‍ട് കസ്റ്റം എഡിഷനെ സുസുക്കി അവതരിപ്പിച്ചു. ശ്രദ്ധയാകര്‍ഷിക്കുന്ന സ്പോര്‍ടി പരിവേഷമാണ് കാറിന്റെ മുഖ്യവിശേഷം. വലിയ ഡിഫ്യൂസര്‍, സ്പോര്‍ടി ബമ്പര്‍, പുതിയ ഹണികോമ്പ് ഗ്രില്ല് എന്നിവയെല്ലാം മോഡലിന്റെ സവിശേഷതകളാണ്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

ഹെഡ്‌ലാമ്പുകള്‍ക്ക് മുകളില്‍ ബോഡി നിറമുള്ള സ്റ്റിക്കര്‍ കണ്‍പീലി കണക്കെ പതിഞ്ഞിട്ടുണ്ട്. മുന്‍ ബമ്പറിന്റെ ഭാഗമായാണ് സ്പ്ലിറ്റര്‍ നിലകൊള്ളുന്നത്. ബോണറ്റിന് കുറുകെ കടന്നുപോകുന്ന വീതിയേറിയ ഇരട്ട വരകള്‍ സ്വിഫ്റ്റ് സ്‌പോര്‍ടിന് റേസ് കാറുകളുടെ ചാരുത സമര്‍പ്പിക്കുന്നു. ബോണറ്റില്‍ ഇരുവശത്തും എയര്‍ സ്‌കൂപ്പുകള്‍ പ്രത്യേകം കാണാം.

പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

കസ്റ്റം നിര്‍മ്മിത ഇരുണ്ട (സ്‌മോക്ക് ശൈലി) ടെയില്‍ലാമ്പുകളാണ് പിറകില്‍ ഒരുങ്ങുന്നത്. പതിവുപോലെ കറുത്ത ഡിഫ്യൂസറും ഇരട്ട പുകക്കുഴലുകളും ഹാച്ച്ബാക്കില്‍ തുടരുന്നു. മുന്‍ വീല്‍ ആര്‍ച്ചുകളോട് ചേര്‍ന്നു നിലകൊള്ളുന്ന എയര്‍ സ്‌കൂപ്പുകളും സ്വിഫ്റ്റ് സ്‌പോര്‍ട് കസ്റ്റം എഡിഷനില്‍ ശ്രദ്ധയാകര്‍ഷിക്കും. 17 ഇഞ്ചാണ് ഇരട്ടനിറമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളുടെ വലുപ്പം.

പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

അകത്തളത്തിന് നിറം പൂര്‍ണ കറുപ്പ്. ചുവപ്പ് നിറം വരമ്പിടുന്ന കറുത്ത തുകല്‍ അപ്‌ഹോള്‍സ്റ്ററി ഉള്ളിലെ മാറ്റു കൂട്ടുന്നു. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ ഡയലുകള്‍ക്കും നിറം ചുവപ്പുതന്നെ. 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റ് കാറിന്റെ ഹൃദയം. എഞ്ചിന് 138 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കാനാവും.

Most Read: ടൊയോട്ട ഫോര്‍ച്യൂണറില്‍ കൈവെച്ച് ഡിസി, ഇതാണ് പുതിയ എലറോണ്‍

പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലാണ് വന്നെത്തുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സ്വിഫ്റ്റ് സ്‌പോര്‍ടിലുണ്ട്. പ്രകടനക്ഷമത ഉയര്‍ത്തുന്ന മണ്‍റോ ഷോക്ക് അബ്‌സോര്‍ബറുകളും കാറില്‍ എടുത്തുപറയണം. മോഡലില്‍ വീല്‍ ഹബ്ബും വീല്‍ ബെയറിങും ഒറ്റ യൂണിറ്റായി ഒരുങ്ങുന്നു. ബെയറിങ്ങുകള്‍ തമ്മിലുള്ള അകലം കമ്പനി കൂട്ടിയിട്ടുണ്ട്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

ഇക്കാരണത്താല്‍ വേഗത്തില്‍ വളവ് വീശുമ്പോള്‍ കാറിന് കുടുതല്‍ ദൃഢത അനുഭവപ്പെടും. ഇന്ത്യയില്‍ സ്വിഫ്റ്റ് സ്‌പോര്‍ടിനെ കൊണ്ടുവരാന്‍ മാരുതി ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല. സ്വിഫ്റ്റ് സ്‌പോര്‍ടിന് ആരാധകരുണ്ടെങ്കിലും വിപണിയില്‍ ആവശ്യക്കാര്‍ കുറവായിരിക്കുമെന്ന് കമ്പനി പറയുന്നു. സ്വിഫ്റ്റ് സ്പോര്‍ടിന്റെ ഉയര്‍ന്ന വില ഇന്ത്യന്‍ വിപണി അംഗീകരിക്കില്ലെന്ന ഉറപ്പ് മാരുതിയ്ക്കുണ്ട്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

പൂര്‍ണ്ണ ഇറക്കുമതി മോഡലായി സ്വിഫ്റ്റ് സ്പോര്‍ടിനെ ഇന്ത്യയില്‍ കൊണ്ടുവന്നാല്‍ ഹാച്ച്ബാക്കിന് 20 മുതല്‍ 25 ലക്ഷം രൂപ വരെ വില കമ്പനിക്ക് നിശ്ചയിക്കേണ്ടതായി വരും. പൂര്‍ണ ഇറക്കുമതി മോഡലുകള്‍ക്ക് ഉയര്‍ന്ന നികുതിയും ജിഎസ്ടി നിരക്കുകളും കേന്ദ്രം ഈടാക്കുന്നത് വില ഉയരാന്‍ കാരണമാവും.

Most Read: രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥ്വിരാജിന്റെ പക്കല്‍

പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

ഈ വിലയ്ക്ക് സ്‌കോഡ ഒക്ടാവിയ, ജീപ് കോമ്പസ് തുടങ്ങിയ ഉയര്‍ന്ന പ്രീമിയം കാറുകള്‍ ലഭിക്കുമ്പോള്‍ സ്വിഫ്റ്റ് സ്പോര്‍ടിന് ആവശ്യക്കാരുണ്ടാകില്ല. ഇന്ത്യയില്‍ നിലവിലുള്ള മറ്റു പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കുകളുടെ കാര്യമെടുത്താലും സ്ഥിതിഗതികള്‍ പരിതാപകരമാണ്.

പുതിയ ഭാവപ്പകര്‍ച്ചയില്‍ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

ഫോക്‌സ്‌വാഗണ്‍ പോളോ, ഫിയറ്റ് പുന്തോ അബാര്‍ത്ത്, ബലെനോ RS എന്നിവര്‍ വില്‍പനയില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ ഇതുവരെ കൈയ്യടക്കിയിട്ടില്ല. അതുകൊണ്ട് സ്വിഫ്റ്റ് സ്‌പോര്‍ടിനെ ഇങ്ങോട്ടു കൊണ്ടുവരേണ്ടതില്ലെന്നാണ് മാരുതിയുടെ നിലപാട്.

Source: IAB

Most Read Articles

Malayalam
കൂടുതല്‍... #സുസുക്കി #suzuki
English summary
The New Suzuki Swift Sport Custom. Read in Malayalam.
Story first published: Tuesday, March 26, 2019, 15:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X