കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് പ്രമുഖ സ്വിസ് വാഹന നിര്‍മ്മതാക്കളായ ഹെസ് AG. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കിയ സ്വിറ്റ്‌സര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെയാണ് ചീഫ് സെക്രട്ടറി ടോം ജോസുമായി ഹെസ് AG പ്രതിനിധികള്‍ കൂടിക്കാഴ്ച്ച നടത്തിയത്.

കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

കേരളത്തില്‍ വൈദ്യുത ബസ് ശാല സ്ഥാപിക്കാന്‍ താത്പര്യമുണ്ടെന്ന് ചര്‍ച്ചയില്‍ കമ്പനി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുത വാഹന നയം മുന്‍നിര്‍ത്തിയാണ് ഹെസ് AG -യുടെ തീരുമാനം. സ്വിസ് കമ്പനിയുമായി തുടര്‍ചര്‍ച്ചകള്‍ നടത്താന്‍ ഗതാഗത വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

കമ്പനി നിര്‍മ്മിക്കുന്ന വൈദ്യുത ബസുകള്‍ സംസ്ഥാനം വാങ്ങുമെന്ന ഉറപ്പു ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ഹെസ് AG മുന്നോട്ടു വരികയുള്ളൂവെന്നാണ് വിവരം. പദ്ധതി പ്രകാരം കാര്യങ്ങള്‍ നടപ്പിലായാല്‍ ഇരു പക്ഷങ്ങള്‍ക്കും ഗുണം ലഭിക്കും. നിരയിലേക്ക് കൂടുതല്‍ വൈദ്യുത ബസുകള്‍ ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇപ്പോള്‍ കെസ്ആര്‍ടിസി.

കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ക്ക് ഇതു വഴിതെളിക്കും. കഴിഞ്ഞവര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ വൈദ്യുത വാഹന നയം പ്രഖ്യാപിച്ചത്. 2022 ഓടെ പത്തു ലക്ഷം വൈദ്യുത വാഹനങ്ങള്‍ കേരളത്തില്‍ ഓടിത്തുടങ്ങുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതില്‍ മൂവായിരം വൈദ്യുത ബസുകളും പെടും.

കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

ഇതേസമയം, പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഓടിത്തുടങ്ങിയ പത്തു വൈദ്യുത ബസുകള്‍ നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. വാടക നല്‍കുന്നതില്‍ കെഎസ്ആര്‍ടിസി വരുത്തിയ വീഴ്ച്ചയാണ് വൈദ്യുത ബസുകളുടെ സര്‍വീസ് നിലയ്ക്കാന്‍ കാരണം.

Most Read: ടാറ്റ ആള്‍ട്രോസ് ഇന്ത്യന്‍ നിരത്തില്‍, മാരുതി ബലെനോയ്ക്ക് പറ്റിയ എതിരാളി

കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

നിലവില്‍ വാടകക്കരാര്‍ അടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള FAME പദ്ധതി പ്രകാരം സബ്‌സിഡി ലഭിച്ചാല്‍ വാടക നിരക്കുകള്‍ കുറയുമെന്നും സര്‍വീസുകള്‍ ലാഭകരമായി ഓടുമെന്നും കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നു.

Most Read: അടുത്ത വര്‍ഷം ഉത്പാദനം നിര്‍ത്തുന്ന പത്ത് ഡീസല്‍ കാറുകള്‍

കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

ഇപ്പോള്‍ കിലോമീറ്ററിന് 43.20 രൂപയാണ് വൈദ്യുത ബസുകള്‍ക്ക് കെഎസ്ആര്‍ടിസി നല്‍കുന്ന വാടക. എന്നാല്‍ ഈ നിരക്കില്‍ ബസുകള്‍ ഓടിക്കാന്‍ ബുദ്ധിമുട്ടാണെന്നു കെഎസ്ആര്‍ടിസി പറയുന്നു. FAME പദ്ധതി പ്രകാരം സബ്‌സിഡി ലഭിച്ചാല്‍ കിലോമീറ്ററിന് 30 രൂപയില്‍ താഴെയായി വാടകനിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

Most Read: ബുള്ളറ്റോ ഫോര്‍ച്യൂണറോ, ആരു ജയിക്കും പന്തയത്തില്‍? — വീഡിയോ

കേരളത്തില്‍ വൈദ്യുത ബസുകള്‍ നിര്‍മ്മിക്കാന്‍ താത്പര്യം അറിയിച്ച് സ്വിസ് കമ്പനി

നേരത്തെ വൈദ്യുത ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റ സബ്‌സിഡി ഉപയോഗപ്പെടുത്തിയാല്‍ പോലും വന്‍സാമ്പത്തിക ബാധ്യത വരുമെന്നതു കണ്ട് നീക്കം ഉപേക്ഷിച്ചു. നിലവിൽ ഒന്നര കോടി മുതലാണ് വിപണിയില്‍ വൈദ്യുത ബസുകൾക്ക് വില.

Source: ET Auto

Most Read Articles

Malayalam
English summary
Swiss Electric Bus Manufacturer Interested To Set Up Factory In Kerala. Read in Malayalam.
Story first published: Monday, May 27, 2019, 15:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X