ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നയം പ്രഖ്യാപിച്ച് തമിഴ്‌നാട്. പുതിയ നയം നിലവിൽ വരുന്നതോടെ ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബായി മാറാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നു.

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

ഹബ്ബിനായുള്ള സ്ഥലത്തിനായി നിക്ഷേപകരിൽ നിന്ന് 50,000 കോടി രൂപ സമാഹരിക്കാമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്ക് വാഹന മേഖലയിലെ പുതുമകൾ വർധിപ്പിക്കുന്നതിനും പുതിയ കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ നയം.

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

സംസ്ഥാനത്തുടനീളം മതിയായ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിംഗിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും പുതിയ നയം സഹായിക്കും. അതുവഴി 1.50 ലക്ഷത്തിലധികം തസ്തികകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

ബാറ്ററികളുടെ പുനരുപയോഗത്തിന് പിന്തുണ നൽകുന്ന നയങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ നയം അനുസരിച്ച് നികുതി ഇളവുകൾ, മറ്റ് കിഴിവുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ധനപരമായ ഇളവ് എന്നിവയും സംസ്ഥാനം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

2022 ഡിസംബർ 30 വരെ 100% റോഡ് ടാക്സ് ഇളവ്, ഇരുചക്ര വാഹനങ്ങളുടെയും സ്വകാര്യ കാറുകളുടെയും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കൽ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. എല്ലാ ഓട്ടോറിക്ഷകളെയും വൈദ്യുതോർജ്ജമുള്ള വാഹനങ്ങളാക്കി മാറ്റാനും തമിഴ്നാട് സർക്കാർ ശ്രമിക്കും.

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി 2022 ഡിസംബർ 30 വരെ സർക്കാർ പെർമിറ്റ് ഫീസ് ഇളവ്, എല്ലാ ഇലക്ട്രിക് റിക്ഷകൾക്കും 100 ശതമാനം റോഡ് ടാക്സ് ഇളവ് എന്നിവ നൽകും. ടാക്സികൾ, ടൂറിസ്റ്റ് കാറുകൾ, ഫ്ലീറ്റ് അഗ്രഗേറ്ററുകൾ, എൽസിവികൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടും.

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

തമിഴ്‌നാട്ടിലെ നിലവിലെ ബസുകളുടെ അഞ്ച് ശതമാനം ഇലക്ട്രിക്ക് പവർ ബസുകളാക്കി മാറ്റും. ഇലക്ട്രിക്ക് ബസുകളിലേക്ക് സുഗമമായി മാറുന്നതിനായി റൂട്ടിലും ബസ് ടെർമിനലുകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.

Most Read: മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ചാർജിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് സംസ്ഥാന സർക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇത് പരിഹരിക്കുന്നതിന് ദേശീയപാതയുടെ ഇരുവശത്തും ഓരോ 25 കിലോമീറ്ററിലും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

ഷോപ്പിംഗ് മാളുകൾ, സിനിമാ ഹാളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ചാർജിംഗ് പൊയിന്റുകൾ സ്ഥാപിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുമായി പങ്കാളിയാകും.

Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

തുടക്കത്തിൽ ഇലക്ട്രിക്ക് വാഹന പരിവർത്തനത്തിനായി പ്രധാന ആറ് നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തമിഴ്നാട് തയ്യാറെടുക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ, തിരുച്ചി, മധുര, സേലം, തിരുനെൽവേലി എന്നിവയാണ് ഈ നഗരങ്ങളാണ് ആ പട്ടികയിൽ ഉൾപ്പെടുന്നത്. പത്ത് വർഷത്തിനുള്ളിൽ എല്ലാ ഗതാഗത വാഹനങ്ങളും ഇലക്ട്രിക്കാക്കാൻ തമിഴ്‌നാട് ശ്രമിക്കും.

Most Read Articles

Malayalam
English summary
Tamil Nadu Announced A New EV Policy: Aims At Becoming EV Hub Of India. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X