Just In
- 10 hrs ago ജിംനിയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കാന്‍ ഥാര്‍ 5 ഡോര്‍! ആവേശമായി പുതിയ സ്പൈ ചിത്രങ്ങള്‍
- 13 hrs ago ഏത് ആവശ്യത്തിനും കൊണ്ടുപോവാം; ഫാമിലിക്ക് വാങ്ങാൻ പറ്റിയ 5-ഡോർ ഓഫ്-റോഡർ എസ്യുവി വരുന്നു
- 14 hrs ago ബജാജ് ഷോറൂമില്‍ ആളെക്കൂട്ടാന്‍ പുതിയ പള്‍സര്‍ N250; ബൈക്കിനെ അടുത്തറിയാന്‍ വരൂ...
- 15 hrs ago 401 കി.മീ റേഞ്ചുള്ള ഇവി വെറും 10.8 ലക്ഷത്തിന്! എംജിയെ പൂട്ടാന്‍ ഇനി ടാറ്റ പാടുപെടും
Don't Miss
- Finance ഭവന വായ്പയുടെ പലിശ ഭാരം കുറയ്ക്കണോ? ഈ വഴികളൊന്ന് പരീക്ഷിച്ച് നോക്കൂ...
- News മാഹിയില്‍ ഇന്ത്യാമുന്നണിയെ കൈവിട്ടു സ്വതന്ത്രസ്ഥാനാര്ത്ഥിക്കായി കളത്തിലിറങ്ങി സിപിഎം, വിവാദം
- Sports IPL 2024: കറെന്റെ വലിയ പിഴവ്, കളി കൈവിട്ടത് ആ തീരുമാനം; പഞ്ചാബ് ജയിക്കേണ്ട കളി തോറ്റു
- Movies അപ്സരയ്ക്ക് അഹങ്കാരമല്ല, കളി അറിയില്ല! അപ്സരയുടെ അഹങ്കാരവും ജനങ്ങളുടെ മനഃശാസ്ത്രവും
- Lifestyle സൂക്ഷിച്ചോളൂ, ദിവസവും കണ്മഷി ഇട്ടാല്‍ കണ്ണിന് ഈ പ്രശ്നങ്ങളൊക്കെ വരാം
- Travel വിദേശ യാത്ര പിന്നെയും എളുപ്പമായി... ഡയറക്ട് ഫ്ലൈറ്റ് ഈ നഗരങ്ങളിലേക്കും.. ബക്കറ്റ് ലിസ്റ്റിലെ ഇടങ്ങൾ കാണാനിറങ്ങ
- Technology ഇന്നാ പിടിച്ചോ അടുത്ത ഓഫർ; ഗാലക്സി ടാബ് എസ്9 എഫ്ഇ സീരീസിന് 8000 രൂപ ഡിസ്കൗണ്ടുമായി സാംസങ്
ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്
സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ നയം പ്രഖ്യാപിച്ച് തമിഴ്നാട്. പുതിയ നയം നിലവിൽ വരുന്നതോടെ ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബായി മാറാനും തമിഴ്നാട് സർക്കാർ പദ്ധതിയിടുന്നു.
ഹബ്ബിനായുള്ള സ്ഥലത്തിനായി നിക്ഷേപകരിൽ നിന്ന് 50,000 കോടി രൂപ സമാഹരിക്കാമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്ക് വാഹന മേഖലയിലെ പുതുമകൾ വർധിപ്പിക്കുന്നതിനും പുതിയ കണ്ടുപിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ നയം.
സംസ്ഥാനത്തുടനീളം മതിയായ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിംഗിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാനും പുതിയ നയം സഹായിക്കും. അതുവഴി 1.50 ലക്ഷത്തിലധികം തസ്തികകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.
ബാറ്ററികളുടെ പുനരുപയോഗത്തിന് പിന്തുണ നൽകുന്ന നയങ്ങളും ഇതിൽ ഉൾപ്പെടുന്നു. പുതിയ നയം അനുസരിച്ച് നികുതി ഇളവുകൾ, മറ്റ് കിഴിവുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ധനപരമായ ഇളവ് എന്നിവയും സംസ്ഥാനം വാഗ്ദാനം ചെയ്യുന്നു.
2022 ഡിസംബർ 30 വരെ 100% റോഡ് ടാക്സ് ഇളവ്, ഇരുചക്ര വാഹനങ്ങളുടെയും സ്വകാര്യ കാറുകളുടെയും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കൽ എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. എല്ലാ ഓട്ടോറിക്ഷകളെയും വൈദ്യുതോർജ്ജമുള്ള വാഹനങ്ങളാക്കി മാറ്റാനും തമിഴ്നാട് സർക്കാർ ശ്രമിക്കും.
ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി 2022 ഡിസംബർ 30 വരെ സർക്കാർ പെർമിറ്റ് ഫീസ് ഇളവ്, എല്ലാ ഇലക്ട്രിക് റിക്ഷകൾക്കും 100 ശതമാനം റോഡ് ടാക്സ് ഇളവ് എന്നിവ നൽകും. ടാക്സികൾ, ടൂറിസ്റ്റ് കാറുകൾ, ഫ്ലീറ്റ് അഗ്രഗേറ്ററുകൾ, എൽസിവികൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടും.
തമിഴ്നാട്ടിലെ നിലവിലെ ബസുകളുടെ അഞ്ച് ശതമാനം ഇലക്ട്രിക്ക് പവർ ബസുകളാക്കി മാറ്റും. ഇലക്ട്രിക്ക് ബസുകളിലേക്ക് സുഗമമായി മാറുന്നതിനായി റൂട്ടിലും ബസ് ടെർമിനലുകളിലും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
Most Read: മാരുതി ജിംനി ഇന്ത്യയിലേക്കില്ല
എന്നാൽ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ചാർജിംഗിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതാണ് സംസ്ഥാന സർക്കാരിനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇത് പരിഹരിക്കുന്നതിന് ദേശീയപാതയുടെ ഇരുവശത്തും ഓരോ 25 കിലോമീറ്ററിലും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.
Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍
ഷോപ്പിംഗ് മാളുകൾ, സിനിമാ ഹാളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, പാർക്കിംഗ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ചാർജിംഗ് പൊയിന്റുകൾ സ്ഥാപിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളുമായി പങ്കാളിയാകും.
Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ
തുടക്കത്തിൽ ഇലക്ട്രിക്ക് വാഹന പരിവർത്തനത്തിനായി പ്രധാന ആറ് നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തമിഴ്നാട് തയ്യാറെടുക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ, തിരുച്ചി, മധുര, സേലം, തിരുനെൽവേലി എന്നിവയാണ് ഈ നഗരങ്ങളാണ് ആ പട്ടികയിൽ ഉൾപ്പെടുന്നത്. പത്ത് വർഷത്തിനുള്ളിൽ എല്ലാ ഗതാഗത വാഹനങ്ങളും ഇലക്ട്രിക്കാക്കാൻ തമിഴ്നാട് ശ്രമിക്കും.