രസച്ചരട് പൊട്ടി, പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ പേര് പുറത്ത്

പുതിയ 45X പ്രീമിയം ഹാച്ച്ബാക്കിന് ടാറ്റ എന്തു പേരിടും? മോഡലിന്റെ പേര് കമ്പനി നിശ്ചയിച്ചു കഴിഞ്ഞു. മാര്‍ച്ചില്‍ നടക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ 45X ഹാച്ച്ബാക്കിനെ ഔദ്യോഗികമായി ടാറ്റ വെളിപ്പെടുത്തും. ഇപ്പോള്‍ ഹാച്ച്ബാക്കിന്റെ പേരിലെ അക്ഷരങ്ങള്‍ ഓരോന്നായി ടാറ്റ പുറത്തുവിടുകയാണ്.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

ആകെ ആറ് അക്ഷരങ്ങള്‍. ആദ്യ ആക്ഷരം A. മൂന്നാം അക്ഷരം T. എന്നാല്‍ രസച്ചരട് കാത്തുസൂക്ഷിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ഹാച്ച്ബാക്കിന് പേര് 'ആള്‍ട്രോസ്' (ALTROZ) എന്നായിരിക്കുമെന്ന് ഉറപ്പായി. മോഡലിന് വേണ്ടി ടാറ്റ സമര്‍പ്പിച്ച പേറ്റന്റ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതോടെ ഹാച്ച്ബാക്കിന്റെ പേര് പുറത്തുവന്നിരിക്കുകയാണ്.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

H5X എസ്‌യുവി ഹാരിയറായതുപോലെ 45X ഹാച്ച്ബാക്ക് ആള്‍ട്രോസ് എന്നറിയപ്പെടും. ആല്‍ബട്രോസ് എന്ന കടല്‍പക്ഷിയാണ് പേരിന് പ്രചോദനം. ടാറ്റ മോട്ടോര്‍സിന്റെ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ടെക്‌നിക്കല്‍ കേന്ദ്രമാണ് ആള്‍ട്രോസിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നില്‍.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

രൂപഭാവത്തില്‍ കാര്‍ പ്രൗഢി പ്രകടമാക്കും. 45X കോണ്‍സെപ്റ്റില്‍ നിന്നും ആള്‍ട്രോസ് കാര്യമായി വ്യതിചലിക്കില്ലെന്നാണ് വിവരം. നേരത്തെ നാമമാത്രമായ വ്യത്യാസങ്ങളോടെയാണ് H5X, ഹാരിയറായത്. ടാറ്റയുടെ ലക്ഷണമൊത്ത ആധുനിക ഹാച്ച്ബാക്കായിരിക്കും ആള്‍ട്രോസ്.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

4,253 mm നീളവും 1,850 mm വീതിയും 1,451 mm ഉയരവും 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റ് ഹാച്ചാബാക്കിനുണ്ടായിരുന്നു. എന്നാല്‍ നികുതിയാനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി ആള്‍ട്രോസിന്റെ നീളം നാലു മീറ്ററില്‍ താഴെയായി ടാറ്റ ചുരുക്കും. ആല്‍ഫ എന്നറിയപ്പെടുന്ന അഡ്വാന്‍സ്ഡ് മോഡ്യുലാര്‍ പ്ലാറ്റ്ഫോമാണ് ആള്‍ട്രോസിന് ആധാരം.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

പരീക്ഷണയോട്ടത്തിനിടെ ഹാച്ച്ബാക്കിനെ ക്യാമറ പലതവണ നേരില്‍ക്കണ്ടിരുന്നു. എയറോഡൈനാമിക് മികവ് വര്‍ധിപ്പിക്കാനായി പിന്നിലേക്ക് ചാഞ്ഞിറങ്ങുംവിധമാണ് മോഡലില്‍ മേല്‍ക്കൂര. ഹാച്ച്ബാക്കിന് സ്റ്റൈലിഷ് ഭാവം പകരുന്നതിലും മേല്‍ക്കൂര നിര്‍ണായകമാവും.

Most Read: ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

പിറകിലേക്ക് വലിഞ്ഞ 'സ്വെപ്റ്റ്ബാക്ക്' ശൈലി ഹെഡ്‌ലാമ്പുകളില്‍ പ്രതീക്ഷിക്കാം. ഹാരിയറിന് ശേഷം ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പാലിക്കുന്ന രണ്ടാമത്തെ ടാറ്റ മോഡലാണ് ആള്‍ട്രോസ്. വലുപ്പം കുറഞ്ഞ സ്‌റ്റൈലിഷ് ഗ്രില്ല് ഹാച്ച്ബാക്കിന് ഭാവികാല മുഖം സമ്മാനിക്കും.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

വലിയ എയര്‍ഡാമുകള്‍ മുന്‍ ബമ്പര്‍ കൈയ്യടക്കുമെന്ന് സൂചനയുണ്ട്. ഒരുപക്ഷെ വീല്‍ ആര്‍ച്ചുകളില്‍ പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കാനും കമ്പനി തുനിഞ്ഞേക്കും. 'റാപ്പ് എറൗണ്ട്' ടെയില്‍ലാമ്പുകള്‍, മള്‍ട്ടി സ്പോക്ക് അലോയ്, കോണ്‍ട്രാസ്റ്റ് മിററുകള്‍ തുടങ്ങിയ സവിശേഷതകളും പുതിയ ടാറ്റ കാറില്‍ പ്രതീക്ഷിക്കാം.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

അടുത്തകാലത്തായി സി സെഗ്മന്റ് സെഡാനുകളിലെ ഏറിയ പങ്ക് ഫീച്ചറുകളും പ്രീമിയം ഹാച്ച്ബാക്കുകള്‍ അവകാശപ്പെടുന്നുണ്ട്. ടാറ്റ ആള്‍ട്രോസിലും ചിത്രം വ്യത്യസ്തമാവില്ല. ആദ്യ പ്രീമിയം മോഡലായതുകൊണ്ട് സൗകര്യങ്ങളിലും സംവിധാനങ്ങളിലും പിശുക്ക് കാട്ടാന്‍ കമ്പനി തയ്യാറാവില്ല.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ആറു എയര്‍ബാഗുകള്‍, എബിഎസ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ മിററുകള്‍, ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, തുകല്‍ സീറ്റുകള്‍ തുടങ്ങിയ നിരവധി സജ്ജീകരണങ്ങള്‍ മോഡലില്‍ കരുതാം.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ആള്‍ട്രോസിനെ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. ടിയാഗൊ ജെടിപി എഡിഷനില്‍ തുടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, നെക്സോണിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഹാച്ച്ബാക്കില്‍ ഇടംകണ്ടെത്തുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രസച്ചരട് പൊട്ടി, ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിന്റെ പേര് 'ആള്‍ട്രോസ്'

അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്. ഒരുപക്ഷെ പെട്രോള്‍ മോഡലില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ കൂടി ഉള്‍പ്പെടുത്താന്‍ കമ്പനി നടപടി സ്വീകരിച്ചേക്കും. എന്തായാലും ഈ വര്‍ഷം ഒക്ടോബറോടെ ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ഇന്ത്യന്‍ തീരത്ത് പ്രതീക്ഷിക്കാം. വിപണിയില്‍ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവര്‍ക്ക് ശക്തമായ ഭീഷണി മുഴക്കാന്‍ ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്കിന് കഴിയും.

Most Read Articles

Malayalam
English summary
Tata Altroz, Production Spec Name of 45X Hatchback Out. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X