അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ടാറ്റ ആള്‍ട്രോസ് (Tata Altroz). പുതിയ പ്രീമിയം ഹാച്ച്ബാക്കിന്റെ പേര് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച 45X ഹാച്ച്ബാക്ക് ഇനി മുതല്‍ ആള്‍ട്രോസ് എന്ന് അറിയപ്പെടും. ടാറ്റയുടെ പുതിയ പ്രീമിയം അര്‍ബന്‍ കാറാണ് ആള്‍ട്രോസ്. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ ആള്‍ട്രോസ് പ്രൗഢമായി തലയുയര്‍ത്തും.

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ആല്‍ബട്രോസ് എന്ന കടല്‍പ്പക്ഷിയാണ് പേരിന് പിന്നിലെ പ്രചോദനം. അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ആള്‍ട്രോസിന് കഴിയുമെന്നാണ് ടാറ്റയുടെ അവകാശവാദം. വേഗം, പ്രകടനക്ഷമത, പ്രായോഗികത, ക്യാബിന്‍ വിശാലത തുടങ്ങിയ മേഖലകളില്‍ ആള്‍ട്രോസ് മികച്ചുനില്‍ക്കുമെന്ന് കമ്പനി പറയുന്നു.

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ലോകോത്തര നിലവാരമായിരിക്കും ടാറ്റ മോഡല്‍ പുലര്‍ത്തുക. 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കില്‍ കണ്ടതുപോലെ ഭാവികാല ഡിസൈന്‍ ആള്‍ട്രോസ് പിന്തുടരും. നൂതന ടെക്‌നോളജിയും ക്ലാസ്സ് ലീഡിങ്ങ് കണക്ടിവിറ്റിയും സ്മാര്‍ട്ട് പാക്കേജിങ്ങും ആള്‍ട്രോസില്‍ ഒരുങ്ങുമെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് തലവന്‍ മായങ്ക് പരീക്ക് പറഞ്ഞു.

ഈ വര്‍ഷം പകുതിയോടെ ആള്‍ട്രോസിനെ വിപണിയില്‍ എത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. പുതിയ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വന്‍സ്ഡ്) ആര്‍കിടെക്ച്ചര്‍ ടാറ്റ ആള്‍ട്രോസിന് അടിത്തറ പാകും. AMP (അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്‌ഫോം) എന്നും ഇതിന് പേരുണ്ട്.

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ഭാരക്കുറവാണ് ALFA ആര്‍കിടെക്ച്ചറിന്റെ പ്രധാന സവിശേഷത. ഒരേ അടിത്തറയില്‍ നിന്നും വിവിധ സ്വഭാവ വിശേഷമുള്ള (വീല്‍ബേസ്, നീളം, വീതി, സസ്‌പെന്‍ഷന്‍ സംവിധാനം മുതലായവ) കാറുകള്‍ ആവിഷ്‌കരിക്കാന്‍ ALFA പ്ലാറ്റ്‌ഫോം ടാറ്റയെ സഹായിക്കും.

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ഹാരിയറിന് ശേഷം കമ്പനിയുടെ പുതുതലമുറ ഇംപകാട് 2.0 ഡിസൈന്‍ ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലാണ് ആള്‍ട്രോസ്. ടാറ്റയുടെ യൂറോപ്യന്‍ ടെക്‌നിക്കല്‍ കേന്ദ്രം ഹാച്ച്ബാക്കിന്റെ രൂപകല്‍പ്പനയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഡിസൈനില്‍ അക്രമണോത്സുക ഭാവം പ്രതിഫലിപ്പിച്ചാകും കാര്‍ ഒരുങ്ങുക.

Most Read: മിനി കൂപ്പറാവാന്‍ ആഗ്രഹിച്ച് മാരുതി സ്വിഫ്റ്റ്

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ഹാരിയര്‍ എസ്‌യുവിയുടെ സ്വാധീനം ആള്‍ട്രോസിന്റെ പുറംമോടിയില്‍ നിറഞ്ഞുനില്‍ക്കും. മുമ്പ് പരീക്ഷണയോട്ടത്തിനിടെ ഒന്നുരണ്ടുതവണ ആള്‍ട്രോസിനെ ക്യാമറ പകര്‍ത്തിയിരുന്നു. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് വലുപ്പവും വീതിയും കുറവായിരിക്കും.

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ഹെഡ്‌ലാമ്പുകള്‍ക്ക് സ്വെപ്റ്റ്ബാക്ക് ശൈലി പ്രതീക്ഷിക്കാം; ടെയില്‍ലാമ്പുകള്‍ക്ക് ഇതള്‍ വിരിഞ്ഞ പോലുള്ള റാപ്പ് എറൗണ്ട് ശൈലിയും. മുന്‍ ബമ്പറില്‍ ത്രികോണ ഘടനയ്ക്കുള്ളിലായിരിക്കും ഫോഗ്‌ലാമ്പുകള്‍. മിററുകളില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഇടംകണ്ടെത്തും.

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാവും ആള്‍ട്രോസിനെ അര്‍ബന്‍ കാറുകളില്‍ വേറിട്ടുനിര്‍ത്തുക. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ആള്‍ട്രോസിലുണ്ടെന്നാണ് വിവരം. എന്നാല്‍ എഞ്ചിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

നെക്‌സോണിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കാണ് കാറില്‍ സാധ്യത കൂടുതല്‍. നിലവില്‍ ഇരു എഞ്ചിന്‍ യൂണിറ്റുകള്‍ക്കും 110 bhp കരുത്ത് പരമാവധിയുണ്ട്. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പുതിയ ടാറ്റ ആള്‍ട്രോസിലും കരുതാം.

Most Read: അംബാസഡര്‍ ആഢംബര കാറാവുമ്പോള്‍

അര്‍ബന്‍ കാറുകള്‍ക്ക് പുതിയ നിര്‍വചനം കുറിക്കാന്‍ ടാറ്റ ആള്‍ട്രോസ്

ഇന്ത്യന്‍ വിപണിയില്‍ ടാറ്റ പുറത്തിറക്കുന്ന ഏറ്റവും വില കൂടിയ ഹാച്ച്ബാക്കായിരിക്കും വരവില്‍ ആള്‍ട്രോസ്. വിപണിയില്‍ മാരുതി ബലെനോയുമായും ഹ്യുണ്ടായി എലൈറ്റ് i20 -യുമായും ആള്‍ട്രോസ് മാറ്റുരയ്ക്കും. അഞ്ചരലക്ഷം മുതല്‍ എട്ടരലക്ഷം രൂപ വരെ ടാറ്റ ആള്‍ട്രോസിന് വിലസൂചിക പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata 'Altroz' Is The Official Name Of The 45X Concept. Read in Malayalam.
Story first published: Monday, February 25, 2019, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X