ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് നിർമ്മിക്കാൻ ടാറ്റ

പുതിയ ആള്‍ട്രോസ് ഹാച്ച്ബാക്കിനെയും ബസെഡ് എസ്‌യുവിയെയും പൂനെയിലെ പ്രിംപ്രി ശാലയില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും. ടാറ്റ മോട്ടോര്‍സ് സിഇഒ ഗെന്‍ഡര്‍ ബുഷെക്ക് ഇക്കാര്യം സ്ഥിരീകരിച്ചു. ഗുജറാത്തിലെ സാനന്ദ് ശാലയില്‍ നിന്ന് H2X കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പും പുറത്തിറങ്ങും. സ്വപ്‌ന കാര്‍ പദ്ധതി, നാനോയ്ക്ക് വേണ്ടിയാണ് അഹമ്മദാബാദിനടുത്ത് സാനന്ദില്‍ ശാല സ്ഥാപിച്ചതെങ്കിലും കാര്യങ്ങള്‍ ടാറ്റ ആഗ്രഹിച്ചതുപോലെ നടന്നില്ല.

ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും

കാറെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ കടന്നുവന്ന നാനോയ്ക്ക് പാതിവഴിയില്‍ കാലിടറി. വാങ്ങാന്‍ ആളുകള്‍ നന്നെ കുറവായതിനെ തുടര്‍ന്ന് നാനോ ഉത്പാദനം കമ്പനി നിര്‍ത്തി വെച്ചിരിക്കുകയാണ്. BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നാനോയെ ടാറ്റ പിന്‍വലിക്കും. നിലവില്‍ ടിയാഗൊ, ടിഗോര്‍ മോഡലുകള്‍ സാനന്ദ് ശാലയുടെ ശേഷി പൂര്‍ണമായി വിനിയോഗിക്കുന്നുണ്ട്.

ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും

2019 ജനീവ മോട്ടോര്‍ ഷോയിലാണ് നാലു പുത്തന്‍ കാറുകളെ ടാറ്റ മോട്ടോര്‍സ് അനാവരണം ചെയ്തത്. ആള്‍ട്രോസ് ഹാച്ച്ബാക്ക്, ആള്‍ട്രോസ് ഇവി, ബസെഡ് എസ്‌യുവി, H2X മൈക്രോ എസ്‌യുവി മോഡലുകള്‍ വൈകാതെ ഇന്ത്യന്‍ തീരത്തെത്തും. ആകര്‍ഷകമായ രൂപം. ഉയര്‍ന്ന പ്രകടനക്ഷമത. അണുവിട വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷ. പുതുതലമുറ ടാറ്റ കാറുകളുടെ പാരമ്പര്യം പുത്തന്‍ അവതാരങ്ങളും കാത്തുസൂക്ഷിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും

പുതിയ മോഡലുകളില്‍ H2X കോണ്‍സെപ്റ്റ് എസ്‌യുവിയായിരിക്കും ഏറ്റവും വില കുറഞ്ഞ മോഡല്‍. പുതിയ മൈക്രോ എസ്‌യുവിയുടെ ആദ്യ മാതൃക മാത്രമാണ് H2X. 2020 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്‍ബില്ലെന്ന പേരില്‍ പ്രൊഡക്ഷന്‍ പതിപ്പിനെ പ്രതീക്ഷിക്കാം. മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 മോഡലുകള്‍ക്ക് ടാറ്റ കാത്തുവെച്ചിട്ടുള്ള മറുപടിയാണ് H2X കോണ്‍സെപ്റ്റ്.

Most Read: എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും

കമ്പനിയുടെ ALFA (അജൈല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ച്ചര്‍ H2X ഉപയോഗിക്കും. നിരയില്‍ നെക്‌സോണിന് താഴെയാകും പുതിയ മൈക്രോ എസ്‌യുവിയെ ടാറ്റ പ്രതിഷ്ടിക്കുക. മസ്‌കുലീന്‍ പ്രഭാവമുണ്ടെങ്കിലും ചെറു അര്‍ബന്‍ കാറായി പ്രൊഡക്ഷന്‍ പതിപ്പ് വിപണിയിലെത്തും. എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റിനാണ് എസ്‌യുവിയില്‍ സാധ്യത കൂടുതല്‍.

ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും

എന്നാല്‍ H2X കോണ്‍സെപ്റ്റിന് മുമ്പെ ആള്‍ട്രോസ്, ബസെഡ് മോഡലുകളെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരാനുള്ള തിടുക്കം ടാറ്റയ്ക്കുണ്ട്. H2X ഒഴികെ മറ്റു മൂന്നു മോഡലുകളും പ്രൊഡക്ഷന്‍ അവതാരത്തിലാണ് ജനീവയില്‍ അനാവരണം ചെയ്യപ്പെട്ടത്. രൂപഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇനി ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ബസെഡ് മോഡലുകള്‍ക്ക് സംഭവിക്കില്ല.

ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും

ALFA ആര്‍ക്കിടെക്ച്ചര്‍ ആള്‍ട്രോസിനും ആള്‍ട്രോസ് ഇവിക്കും ആധാരമാവുമ്പോള്‍, OMEGA ആര്‍ക്കിടെക്ച്ചര്‍ ബസെഡിന് അടിത്തറ പാകും. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റില്‍ നിന്നും ആള്‍ട്രോസ് കാര്യമായി വ്യതിചലിച്ചിട്ടില്ല. ഹാരിയറിനെ പോലെ കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പുതിയ ആള്‍ട്രോസും പാലിക്കുന്നു. ഇക്കാരണത്താല്‍ ഹാരിയറും ആള്‍ട്രോസും തമ്മില്‍ ചെറിയ ഡിസൈന്‍ സാമ്യതകള്‍ കാണാം.

Most Read: ഒരുമാസംകൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും

നെക്സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാകും ടാറ്റ ആള്‍ട്രോസില്‍ തുടിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറില്‍ പ്രതീക്ഷിക്കാം. ആള്‍ട്രോസ് ഇവിയെ കുറിച്ച് നാമമാത്രമായ വിവരങ്ങള്‍ മാത്രമെ ടാറ്റ പങ്കുവെച്ചിട്ടുള്ളൂ. ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ദൂരമോടാന്‍ ആള്‍ട്രോസ് ഇവിക്ക് കഴിയുമെന്നാണ് സൂചന. ഫാസ്റ്റ് ചാര്‍ജ്ജര്‍ യൂണിറ്റ് മുഖേന ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനത്തോളം ചാര്‍ജ്ജ് കൈവരിക്കാന്‍ ബാറ്ററി സംവിധാനം പ്രാപ്തമാണ്.

ആള്‍ട്രോസും ബസെഡും പൂനെയില്‍ നിന്ന്, H2X എസ്‌യുവിയെ ഗുജറാത്തില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും

ഏഴു സീറ്റര്‍ ബസെഡിന്റെ കാര്യമെടുത്താല്‍ ഹാരിയറിനെക്കാള്‍ നീളവും ഉയരവും മോഡല്‍ കുറിക്കും. അതേസമയം വീല്‍ബേസില്‍ മാറ്റമുണ്ടാവില്ല. ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ ബസെഡില്‍ തുടരുമെങ്കിലും കരുത്തുത്പാദനം വ്യത്യാസപ്പെടും. 170 bhp വരെ കരുത്തു കുറിക്കാന്‍ പാകത്തിലായിരിക്കും 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിനെ കമ്പനി റീട്യൂണ്‍ ചെയ്യുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ബസെഡില്‍ അണിനിരക്കും.

Source: CarAndBike

Most Read Articles

Malayalam
English summary
Tata Altroz, Buzzard, H2X Models' Production Details. Read in Malayalam.
Story first published: Saturday, March 16, 2019, 10:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X