ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ ആരംഭിക്കും

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിനെ കമ്പനി ജനുവരി 22-ന് അവതരിപ്പിക്കുമെന്ന് അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

കൂടാതെ അടുത്ത വർഷം ആദ്യം പുതിയ മോഡലിന്റെ വിലയും ടാറ്റ പ്രഖ്യാപിക്കും. ജനുവരി 22-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെങ്കിലും ഉപഭോക്താക്കൾക്കുള്ള ഡെലിവറികൾ 2020 ഫെബ്രുവരി പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂവെന്നാണ് റിപ്പോർട്ടുകൾ.

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

നേരത്തെ ഡിസംബർ നാലിന് ആൾട്രോസിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി സ്വീകരിക്കാൻ തുടങ്ങിയിരുന്നു. 21,000 രൂപയാണ് ബുക്കിംഗ് തുകയായി ഡീലർഷിപ്പുകൾ ഈടാക്കുന്നത്.

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് എന്നിങ്ങനെ രണ്ട് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളുമായി പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ എത്തും. ആൾട്രോസ് ഡീസൽ 90 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കുമ്പോൾ പെട്രോൾ മോഡൽ 86 bhp പവറിൽ 113 Nm torque സൃഷ്ടിക്കും.

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

മോഡലിന് തുടക്കത്തിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനാകും ലഭിക്കുക. എന്നാൽ ഭാവിയിൽ ഒരു ഡിസിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സും ടാറ്റ വാഗ്ദാനം ചെയ്യുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

ഒന്നിലധികം വകഭേദങ്ങളിലാകും ടാറ്റ ആൾട്രോസ് വിപണിയിലെത്തുക. ഇതിനുപുറമെ, ഉയർന്ന മോഡലുകളിൽ നിരവധി കസ്റ്റമൈസേഷൻ പായ്ക്കുകളും കമ്പനി ഉൾപ്പെടുത്തും.

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

ടാറ്റ തന്നെ വികസിപ്പിച്ച എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് (ALFA) പ്ലാറ്റ്ഫോം ഉപയോഗിച്ച ആദ്യത്തെ കാറാണ് ആൾ‌ട്രോസ്. ഭാവിയിൽ ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വ്യത്യസ്ത വിഭാഗങ്ങളിൽ 6-7 പുതിയ മോഡലുകൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Most Read: ഡിസംബര്‍ ഡിലൈറ്റ്; മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കി ഹ്യുണ്ടായി

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

അതായത് വരാനിരിക്കുന്ന കമ്പനിയുടെ കോം‌പാക്ട് സെഡാൻ‌, ഹോർ‌ബിൽ‌ മൈക്രോ എസ്‌യുവി എന്നിവയുൾ‌പ്പെടെയുള്ള ടാറ്റ കാറുകളുടെ ഒരു ശ്രേണിക്ക് ഈ പ്ലാറ്റ്ഫോം അടിവരയിടും.

Most Read: ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ലാൻഡ് റോവർ ഡിസ്കവറി സ്‌പോർട്ട് ഫെയിസ്‌ലിഫ്റ്റ്‌

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

ആൾട്രോസ് അതിന്റെ ക്ലാസിലെ ഏറ്റവും വിശാലമായ മോഡലാകും. 3,988 മില്ലീമീറ്റർ നീളവും 1,754 മില്ലീമീറ്റർ വീതിയും 1,505 മില്ലീമീറ്റർ ഉയരവും 2,501 മില്ലീമീറ്റർ വീൽബേസുമാണ് വാഹനത്തിനുള്ളത്. സ്കൈലൈൻ സിൽവർ, ഡൗണ്‍ടൗണ്‍ റെഡ്, ഹൈസ്ട്രീറ്റ് ഗോൾഡ്, അവന്യൂ വൈറ്റ്, മിഡ് ടൗണ്‍ ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ പ്രീമിയം ഹാച്ച്ബാക്ക് ലഭ്യമാകും.

Most Read: QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്ന് കിയ

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

5.5 ലക്ഷം രൂപ മുതൽ 8.5 ലക്ഷം രൂപ വരെയാകും ടാറ്റ ആൾട്രോസിന്റെ എക്സ്ഷോറൂം വില. മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് എന്നീ മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ ആൾട്രോസിന്റെ പ്രധാന എതിരാളികൾ.

ടാറ്റ ആൾട്രോസിന്റെ ഡെലിവറി ഫെബ്രുവരിയിൽ

കഴിഞ്ഞ ഉത്സവ സീസണിൽ വാഹനത്തെ വിപണിയിൽ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും പുതിയ ബിഎസ്-VI കംപ്ലയിന്റിന് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ കമ്പനി പിന്നീട് തീരുമാനിക്കുകയായിരുന്നു.

Most Read Articles

Malayalam
English summary
Tata Altroz deliveries starts in February 2020. Read more Malayalam
Story first published: Thursday, December 12, 2019, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X