ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

ജൂലായ്-ഓഗസ്റ്റ് മാസം ടാറ്റയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക്, ആള്‍ട്രോസിനെ വിപണിയില്‍ പ്രതീക്ഷിക്കാം. പ്രാരംഭ ഘട്ടത്തില്‍ ഡീസല്‍ എഞ്ചിന്‍ മാത്രമായിരിക്കും ആള്‍ട്രോസില്‍ ഒരുങ്ങുക. നെക്‌സോണില്‍ ഇപ്പോഴുള്ള 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ആള്‍ട്രോസിനായി ടാറ്റ കടമെടുക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ 108 bhp കരുത്തും 260 Nm torque -മാണ് നെക്‌സോണ്‍ ഡീസല്‍ കുറിക്കുന്നത്.

ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

ഇതേ ട്യൂണിങ് നില ആള്‍ട്രോസിനും കമ്പനി സമര്‍പ്പിച്ചാല്‍, ശ്രേണിയിലെ ഏറ്റവും കരുത്തന്‍ കാറായി ടാറ്റ ഹാച്ച്ബാക്ക് അറിയപ്പെടും. എന്നാല്‍ ആള്‍ട്രോസിലേക്ക് വരുമ്പോള്‍ എഞ്ചിന്‍ ട്യൂണിങ് 92 bhp - 201 Nm torque എന്ന കണക്കെ നിജപ്പെടുമെന്നും അഭ്യൂഹമുണ്ട്. എന്തായാലും ആദ്യഘട്ടത്തില്‍ പെട്രോള്‍ എഞ്ചിന്‍ വേണ്ടെന്ന് ടാറ്റ തീരുമാനിച്ചതായാണ് വിവരം.

ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

നിലവില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ്, 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ടാറ്റയുടെ പക്കലുണ്ട്. എന്നാല്‍ വിപണിയില്‍ പിന്നീടൊരവസരത്തില്‍ മാത്രമായിരിക്കും ആള്‍ട്രോസ് പെട്രോള്‍ മോഡലുകള്‍ കടന്നുവരിക. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കാര്‍ നിര്‍മ്മാതാക്കള്‍ പതിയെ ചെറു ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ ആലോചിക്കവെ, ആള്‍ട്രോസ് ഡീസലിനെ അവതരിപ്പിക്കാനുള്ള ടാറ്റയുടെ തീരുമാനം വാഹന പ്രേമികളെ കുഴക്കാം.

ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്തുമെന്ന് മാരുതി പ്രഖ്യാപിച്ചുകഴിഞ്ഞു. KUV100 -യിലുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിക്കുമെന്ന് മഹീന്ദ്രയുടെ വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറുക്കുന്നതിന് മുന്‍പേ ആള്‍ട്രോസ് പെട്രോളിനെ ടാറ്റ കൊണ്ടുവരും.

Most Read: വില്‍പ്പനയില്ല — സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്രോസില്‍ സാധ്യത കൂടുതല്‍. 108 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്. ഇതേ ട്യൂണിങ് നില ആള്‍ട്രോസിന് ലഭിക്കുമോയെന്ന് കണ്ടറിയണം. കഴിഞ്ഞവര്‍ഷം ദില്ലിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ആള്‍ട്രോസിന്റെ കോണ്‍സെപ്റ്റിനെ ടാറ്റ അവതരിപ്പിച്ചത്.

ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

കൃത്യം ഒരുവര്‍ഷമായപ്പോഴേക്കും ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ കമ്പനി യാഥാര്‍ത്ഥ്യമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ജനീവ മോട്ടോര്‍ ഷോയിലാണ് ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ടാറ്റ ഔദ്യോഗികമായി അനാവരണം ചെയ്തത്. ഇന്ത്യയില്‍ മാരുതി ബലെനോ, ഹോണ്ട ജാസ്സ്, ഹ്യുണ്ടായി എലൈറ്റ് i20, വരാന്‍പോകുന്ന ടൊയോട്ട ഗ്ലാന്‍സ മോഡലുകളുമായി ടാറ്റ ആള്‍ട്രോസ് മത്സരിക്കും.

ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

ആള്‍ട്രോസിലെ ഫീച്ചറുകളെ കുറിച്ച് ടാറ്റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനിരിക്കുന്നതേയുള്ളൂ. പ്രീമിയം കാറായതുകൊണ്ട് സൗകര്യങ്ങളിലും സംവിധാനങ്ങളിലും കമ്പനി യാതൊരു കുറവും വരുത്തില്ലെന്ന കാര്യമുറപ്പ്.

Most Read: സ്‌കോഡ ഡീലര്‍ഷിപ്പ് നല്‍കിയത് 3 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്, 200 രൂപയ്ക്ക് കാര്‍ ശരിയാക്കി ഉടമ

ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സ്റ്റീരിയോ സ്പീക്കറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ആറു എയര്‍ബാഗുകള്‍, എബിഎസസ്, വേഗ മുന്നറിയിപ്പ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ വിശേഷങ്ങള്‍ ഒരുപാട് കാറില്‍ പ്രതീക്ഷിക്കാം.

Source: Team-BHP

Most Read Articles

Malayalam
English summary
Tata Altroz To Come As Diesel Car. Read in Malayalam.
Story first published: Friday, May 10, 2019, 19:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X