പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

2019 ജനീവ മോട്ടോര്‍ ഷോയ്ക്ക് ഇന്ന് തുടക്കമാവും. ഒരു കുടക്കീഴില്‍ പുത്തന്‍ മോഡലുകളുമായി ആഗോള കാര്‍ നിര്‍മ്മാതാക്കള്‍ കളംനിറയാനിരിക്കുമ്പോള്‍ വാഹന പ്രേമികള്‍ പ്രതീക്ഷയിലാണ്. ടാറ്റ മാത്രമാണ് ജനീവയിലേക്ക് വിമാനം കയറിയ ഏക ഇന്ത്യന്‍ കമ്പനി. കഴിഞ്ഞ 21 വര്‍ഷമായി ടാറ്റ മോട്ടോര്‍സ് ഈ പതിവ് തുടരുന്നു. ഈ വര്‍ഷം നാലു നിര്‍ണായക മോഡലുകളെയാണ് ടാറ്റ കാഴ്ച്ചവെക്കുക.

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

ആള്‍ട്രോസ് ഹാച്ച്ബാക്ക്, ആള്‍ട്രോസ് ഇവി കോണ്‍സെപ്റ്റ്, H7X എസ്‌യുവി, ഹോണ്‍ബില്‍ മൈക്രോ എസ്‌യുവി കോണ്‍സെപ്റ്റ് മോഡലുകളെ കമ്പനി അനാവരണം ചെയ്യും. പുതുതലമുറ ടാറ്റ കാറുകള്‍ അവതരിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ആള്‍ട്രോസ് ഇവി കോണ്‍സെപ്റ്റിന്റെ ആദ്യ ചിത്രം ജനീവയില്‍ നിന്നും പുറത്തുവന്നിരിക്കുന്നു.

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

പ്രീമിയം ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ആധാരമാക്കി കമ്പനി ഒരുക്കുന്ന വൈദ്യുത പതിപ്പാണ് ആള്‍ട്രോസ് ഇവി. ഇതോടെ രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പുതിയ ആള്‍ട്രോസിനെ കുറിച്ചുള്ള ധാരണ ആരാധകര്‍ക്ക് ലഭിച്ചിരിക്കുകയാണ്.

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

ആള്‍ട്രോസിന്റെ ഭാവപ്പകര്‍ച്ച തന്നെയായിരിക്കണം ആള്‍ട്രോസ് ഇവി കോണ്‍സെപ്റ്റ്. എന്നാല്‍ വൈദ്യുത പതിപ്പാതയതിനാല്‍ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ കാണാം. കാറിന് മുന്‍ ഗ്രില്ലില്ലെന്ന കാര്യം ചിത്രത്തില്‍ വ്യക്തം.

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

എഞ്ചിനിലേക്കും മറ്റു മെക്കാനിക്കല്‍ ഘടകങ്ങളിലേക്കും വായു കടത്തിവിടുകയാണ് പെട്രോള്‍, ഡീസല്‍ കാറുകളില്‍ ഒരുങ്ങുന്ന ഗ്രില്ലിന്റെ ആത്യന്തിക ലക്ഷ്യം. ഒരുപക്ഷെ സാധാരണ ആള്‍ട്രോസിലെ ഹെഡ്‌ലാമ്പ്, ടെയില്‍ലാമ്പ് യൂണിറ്റുകള്‍ ആള്‍ട്രോസ് ഇവിയില്‍ നിന്നും വേറിട്ടുനില്‍ക്കും.

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

ഒറ്റ ചാര്‍ജ്ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ ആള്‍ട്രോസ് ഇവിക്ക് കഴിയുമെന്നാണ് വിവരം. എന്തായാലും പുതിയ മോഡലുകളുടെ സാങ്കേതിക വിവരങ്ങള്‍ ടാറ്റ മോട്ടോര്‍സ് ഇന്ന് വെളിപ്പെടുത്തും. അടുത്തവര്‍ഷം പകുതിയോടെ മാത്രമായിരിക്കും ആള്‍ട്രോ ഇവി ഇന്ത്യന്‍ തീരമണയുക.

Most Read: ഇന്നോവയെക്കാളും വലിയ എംപിവികളുമായി ടൊയോട്ട ഇന്ത്യയിലേക്ക്

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

അതേസമയം പ്രീമിയം ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ഈ വര്‍ഷം രണ്ടാംപാദം വിപണിയില്‍ കൊണ്ടുവരുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. പ്രീമിയം ശ്രേണിയില്‍ പയറ്റിത്തെളിഞ്ഞ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 ഹാച്ച്ബാക്കുകളുമായാണ് ടാറ്റ ആള്‍ട്രോസിന്റെ മത്സരം.

ഹാരിയറില്‍ കണ്ടതുപോലെ വിലയിലെ മാജിക്ക് ആള്‍ട്രോസിലും പ്രതീക്ഷിക്കാം. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റാണ് ആള്‍ട്രോസിന് ആധാരം. നെക്‌സോണിലെ ടര്‍ബ്ബോ പെട്രോള്‍, ടര്‍ബ്ബോ ഡീസല്‍ യൂണിറ്റുകള്‍ കടമെടുത്താകും ആള്‍ട്രോസ് പ്രത്യക്ഷപ്പെടുക.

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

വരുംഭാവിയില്‍ ഹാച്ച്ബാക്കിന് ഹൈബ്രിഡ് സംവിധാനം നല്‍കാനുള്ള സാധ്യതയും കമ്പനി ആരായുന്നുണ്ട്. ടാറ്റ ഇന്നുവരെ കൊണ്ടുവന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഹാച്ച്ബാക്കായിരിക്കും ആള്‍ട്രോസ്. അതേസമയം നികുതി ആനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി നാലു മീറ്ററില്‍ താഴെയായി മോഡലിന്റെ നീളം കമ്പനി പരിമിതപ്പെടുത്തും.

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

പ്രീമിയം കാറായതുകൊണ്ട് സൗകര്യങ്ങളിലും സംവിധാനങ്ങളിലും പിശുക്കാന്‍ കമ്പനി തയ്യാറായേക്കില്ല. ആന്‍ട്രോഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അടിസ്ഥാന ക്രമീകരണമായി ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

പുതിയ ടാറ്റ ഹാച്ച്ബാക്കിന്റെ ആദ്യ ചിത്രം പുറത്ത്

റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങി നിരവധി നവീന ഫീച്ചറുകള്‍ കാറില്‍ ഇടംകണ്ടെത്തും.

Source: MotorBeam

Most Read Articles

Malayalam
English summary
Tata Altroz EV Spotted. Read in Malayalam.
Story first published: Tuesday, March 5, 2019, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X