ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ആദ്യ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ. രാജ്യത്തെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് എത്തുന്ന ഏറ്റവും പുതിയ മോഡലാണ് ടാറ്റ ആൾട്രോസ്.

ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

2018 ഓട്ടോ എക്സ്പോയിൽ 45X കൺസെപ്റ്റായി അവതരിപ്പിച്ചതു മുതൽ വിപണി കാത്തിരിക്കുന്ന മോഡലാണിത്. പിന്നീട് 2019-ലാണ് ആഗോള തലത്തിൽ വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് അവതരിപ്പിക്കുകയും ചെയ്തിരുന്നു ടാറ്റ.

പ്രീമിയം ഹാച്ച്ബാക്ക് ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ നിരവധി തവണ പരീക്ഷണയോട്ടം നടത്തുകയും ചെയ്തിട്ടുണ്ട്. ദീപാവലി സമയത്ത് ആൾട്രോസിനെ വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വാഹനത്തിന്റെ അവതരണം കമ്പനി നീട്ടിവെയ്ക്കുകയായിരുന്നു.

ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

എന്നാൽ 2020-ന്റെ തുടക്കത്തിൽ വാഹനത്തെ പുറത്തിറക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. നേരത്തെ, ബി‌എസ്-IV മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിനുകൾക്കൊപ്പം ഹാച്ച്ബാക്കിനെ വെളിപ്പെടുത്താനാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ നവീകരിച്ച ബിഎസ്-VI എഞ്ചിനുകനുകളുമായി വാഹനം വാഗ്ദാനം ചെയ്യാനാണ് ടാറ്റ പദ്ധതിയിടുന്നത്.

ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

കമ്പനിയുടെ പുതിയ ആൽ‌ഫ (എജൈൽ, ലൈറ്റ്, ഫ്ലെക്സിബിൾ, അഡ്വാൻസ്ഡ്) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ടാറ്റ കാറാകും ആൾട്രോസ്. ഇത് ഭാവിയിലെ ടാറ്റ മോട്ടോർസ് ഉൽ‌പ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള രണ്ട് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ്.

ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, മികച്ച അലോയ് വീൽ ഡിസൈൻ എന്നിവയെല്ലാ അണിനിരത്തുന്ന മികച്ച വാഹനമായിരിക്കും വരാനിരിക്കുന്ന ആൾട്രോസ്. ബോൾഡ് ഹോൾഡർ ലൈൻ വാഹനത്തിന് സവിശേഷമായ രൂപം നൽകുന്നു.

ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

അതോടൊപ്പം ആപ്പിൾ കാർപ്ലേ ആൻഡ്രോയിഡ് ഓട്ടോയുമുള്ള വലിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, പുഷ് സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ എന്നിവയുൾപ്പടെ നിരവധി ക്രമീകരങ്ങൾ വാഹനത്തിന്റെ അകത്തളത്ത് അണിനിരക്കും.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

ആൾട്രോസിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാകും കമ്പനി വാഗ്ദാനം ചെയ്യുക. 85 bhp ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ, 102 bhp സൃഷ്ടിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ-പെട്രോൾ, 90 bhp കരുത്ത് നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ എന്നിവയാകും പ്രീമിയം ഹാച്ചിന്റെ ലൈനപ്പിൽ ഇടംപിടിക്കുക.

Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാവും ഹാച്ച്ബാക്ക് ആദ്യം പുറത്തിറങ്ങുക. പിന്നീട് ഒരു ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷൻ കൂടി അവതരിപ്പിക്കുമെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

Most Read: ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്‌സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ

ആൾട്രോസിന്റെ ഔദ്യോഗിക ടീസർ വീഡിയോ പുറത്തുവിട്ട് ടാറ്റ മോട്ടോർസ്

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന പ്രീമിയം ഹാച്ച്ബാക്കുകളായ ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ, മാരുതി ബലേനോ, ഹോണ്ട ജാസ് തുടങ്ങിയ മോഡലുകളായിരിക്കും ആൾട്രോസിന്റെ വിപണിയിലെ പ്രധാന എതിരാളികൾ. അഞ്ച് ലക്ഷം രൂപ മുതൽ എട്ട് ലക്ഷം രൂപ വരെയായിരിക്കും ആൾ‌ട്രോസിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Altroz first official teaser video. Read more Malayalam
Story first published: Wednesday, November 20, 2019, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X