വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ പുറത്തിറക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച് കാത്തിരിക്കുകയാണ് ടാറ്റ.

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ അകത്തളങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഉത്പാദനം പൂര്‍ത്തിയാക്കിയ മോഡലുകളുടെ ഉള്‍വശമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ഇരട്ട ടോണ്‍ നിറത്തിലാണ് വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. നടുവില്‍ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവും നല്‍കിയിരിക്കുന്നു. ഓഡിയോ കണ്‍ട്രോള്‍ സ്വിച്ചുകളും, ക്രൂയിസ് കണ്‍ട്രോളുമടങ്ങിയ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് വാഹനത്തില്‍ വരുന്നതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റത്തിന് താഴെയായി വാഹനത്തിന്റെ സ്‌ക്രീനില്‍ കാണിച്ചിരിക്കുന്ന ഫീച്ചറുകള്‍ നിയന്ത്രിക്കാന്‍ മറ്റ് സ്വിച്ചുകള്‍ ഒന്നും തന്നെയില്ല. വാഹനത്തില്‍ നല്‍കിയിരിക്കുന്ന വ്യത്യസ്ഥ ഡ്രൈവിങ് മോഡുകള്‍ തെരഞ്ഞെടുക്കാനായി ആകെ നല്‍കിയിരിക്കുന്ന ബട്ടണും ചിത്രത്തില്‍ കാണാം.

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

സെമി ഡിജിറ്റൽ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ആള്‍ട്രോസില്‍ വരുന്നത്. വാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡ്രൈവര്‍ക്ക് ഇവിടെ ലഭിക്കും. വാഹനത്തിന്റെ ശരാശരി മൈലേജ്, ടാക്കോമീറ്റര്‍, ഫ്യുവല്‍ ഗേജ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന് കൂടുതല്‍ പ്രീമിയം ലുക്കും, ഫീലും നല്‍കുന്നതിന് അകത്തളത്തില്‍ നീല നിറത്തിലുള്ള ലൈറ്റുകള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു. അതോടൊപ്പം വാഹനത്തില്‍ വോയിസ് അസിസ്റ്റ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ 2018 ഓട്ടോ എക്‌സ്‌പോയില്‍ 45X എന്ന പേരിലാണ് നിര്‍മ്മാതാക്കള്‍ ആദ്യം അവതരിപ്പിച്ചത്. ടാറ്റയുടെ ഏറ്റവും നൂതനമായ ആല്‍ ശൈലിയിലും, പ്ലാറ്റ്‌ഫോമിലുമാണ് വാഹനം ഒരുങ്ങുന്നത്.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം ഹാച്ച്ബാക്കിന്റെ വിവരങ്ങളും, ഫീച്ചറുകളും മറ്റും പങ്കുവയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഹാരിയറില്‍ ആരംഭിച്ച ഇമ്പാക്ട് 2.0 ഡിസൈനിലാണ് പുതിയ ആള്‍ട്രോസും നിര്‍മ്മിക്കുന്നത്.

Most Read: റോയൽ എൻഫീൽഡ് ക്ലാസിക് 350S ഇന്ത്യയിൽ അവതരിപ്പിച്ചു

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

85 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് റെവൊട്രോണ്‍ പെട്രോള്‍, 102 bhp കരുത്ത് ഉളവാക്കുന്ന 1.2 ലിറ്റര്‍ റെവൊട്രോണ്‍ ടര്‍ബ്ബോ പെട്രോള്‍, 90 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഹനത്തില്‍ വരുന്നത്.

Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

പ്രാരംഭത്തില്‍ മൂന്ന് എഞ്ചിന്‍ പതിപ്പുകളും അഞ്ച് സ്പീഡ് മാനുവല്‍ ഗയര്‍ബോക്‌സുമായിട്ടാവും ഘടിപ്പിക്കുന്നത്. വാഹനത്തിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് നിര്‍മ്മാതാക്കള്‍ ഓപ്ഷണലായി നല്‍കുമെന്ന് പ്രതീക്ഷിക്കാം.

വിപണിയിലെത്തും മുമ്പേ ടാറ്റ ആള്‍ട്രോസിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ്സ് എന്നിവയാവും ടാറ്റ ആള്‍ട്രോസിന്റെ പ്രധാന എതിരാളികള്‍.

Source: Zigwheels

Most Read Articles

Malayalam
English summary
Tata Altroz Interiors Spied Ahead Of India Launch: Spy Pics & Details. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X