Just In
- 10 min ago പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- 1 hr ago കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- 2 hrs ago എല്ലാവർക്കും 'പഞ്ചിനെ' മതി, ടാറ്റയുടെ കുഞ്ഞൻ പ്രിയപ്പെട്ടവനാകുന്നതിൻ്റെ കാരണം എന്ത്
- 3 hrs ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
Don't Miss
- News തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് എത്ര കുപ്പി മഷിയെന്ന് അറിയുമോ? പൊട്ടിച്ച് ഒഴിച്ചാല്‍ മഷിപ്പുഴയാകും
- Movies ദീപികയും രണ്‍വീറും ഒന്നിച്ചതിന് ഞാനും ഒരു കാരണമാണ്; വിധി എന്നൊന്നുണ്ട്; കരീന കപൂര്‍ പറയുന്നു
- Sports IPL 2024: ധോണി തകര്‍ത്തടിക്കുന്നു, എന്നിട്ടും കളിക്കുന്നത് 8ാം നമ്പറില്‍! കാരണം ഫ്ളമിങ് പറയുന്നു
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ടാറ്റ ആൾട്രോസ് ജനുവരിയിൽ വിപണിയിലെത്തും
ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിനെ 2020 ജനുവരിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.
2020 ജനുവരിയിൽ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുന്ന പുതിയ വീഡിയോ പുറത്തുവിട്ടാണ് ടാറ്റ ഇക്കാര്യം സ്ഥിരീകരിച്ചത്. 2018 ഓട്ടോ എക്സ്പോയിൽ 45X കൺസെപ്റ്റായി അവതരിപ്പിച്ചതു മുതൽ ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്.
അവതരണത്തിന് മുന്നോടിയായി വാഹനത്തിനെ നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ കമ്പനി പരീക്ഷണം നടത്തിയിരുന്നു. ദീപാവലി സമയത്ത് ആൾട്രോസിനെ വിപണിയിൽ എത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വാഹനത്തിന്റെ അവതരണം ടാറ്റ മോട്ടോർസ് നീട്ടിവെയ്ക്കുകയായിരുന്നു.
എങ്കിലും ഡിസംബറിൽ വാഹനത്തെ അവതരിപ്പിക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും പുതിയ വീഡിയോ പുറത്തുവന്നതോടെ വാഹനത്തിന്റെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഇതോടെ അവസാനമായി.
ടാറ്റയുടെ ആന്തരിക തന്ത്രത്തിലെ മാറ്റം മൂലമാണ് ആൽട്രോസിന്റെ അവതരണത്തിൽ കാലതാമസ ഉണ്ടായത്. നേരത്തെ, ബിഎസ്-IV എഞ്ചിനുകൾക്കൊപ്പം ഹാച്ച്ബാക്കിനെ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇപ്പോൾ നവീകരിച്ച ബിഎസ്-VI എഞ്ചിനുകൾ ഉൾപ്പെടുത്തി വാഹനത്തെ വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ തീരുമാനം.
ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ സമയപരിധിക്ക് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതിയുമായെത്താൻ ടാറ്റ മോട്ടോർസ് തയ്യാറാകുന്നത്. ബിഎസ്-IV യൂണിറ്റുമായി അവതരിപ്പിച്ചു കഴിഞ്ഞാൽ 3-4 മാസത്തിനുള്ളിൽ എഞ്ചിൻ പരിഷ്ക്കരിക്കുന്നത് അധിക ചെലവുകൾക്കും വഴിവെക്കും.
കമ്പനിയുടെ പുതിയ ആൽഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ടാറ്റ മോഡലാണ് ആൾട്രോസ്.ബോൾഡ് ഹോൾഡർ ലൈൻ വാഹനത്തിന് സവിശേഷമായ രൂപം നൽകുന്നു.പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, മികച്ച അലോയ് വീൽ ഡിസൈൻ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീമിയം ഹാച്ച്ബാക്കായിരിക്കും വരാനിരിക്കുന്ന ആൾട്രോസ്.
Most Read: ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ
ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാകും ടാറ്റ അവതരിപ്പിക്കുക. 85 bhp ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ, 102 bhp സൃഷ്ടിക്കുന്ന 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ-പെട്രോൾ, 90 bhp കരുത്ത് നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ എന്നിവയാകും ഇതിൽ ഉൾപ്പെടുക.
Most Read: ഗ്രാന്‍ഡ് i10 ഡീസല്‍ പതിപ്പിനെ പിന്‍വലിക്കാനൊരുങ്ങി ഹ്യുണ്ടായി
മൂന്ന് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനുകളിൽ പുറത്തിറങ്ങും. ടിയാഗൊ, നെക്സോൺ എന്നീ ടാറ്റ കാറുകളിലും ഈ എഞ്ചിനുകൾ ലഭ്യമാണ്.
Most Read: എസ്യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ
നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന പ്രീമിയം ഹാച്ച്ബാക്കുകളായ ഹ്യുണ്ടായി i20, ടൊയോട്ട ഗ്ലാൻസ, മാരുതി ബലേനോ, ഹോണ്ട ജാസ് തുടങ്ങിയ കാറുകളാകും ആൾട്രോസിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.അഞ്ച് ലക്ഷം രൂപ മുതൽ എട്ട് ലക്ഷം രൂപ വരെയായിരിക്കും 2020 ടാറ്റ ആൾട്രോസിന്റെ എക്സ്ഷോറൂം വില.