ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

പ്രീമിയം ആള്‍ട്രോസ് ഹാച്ച്ബാക്ക്, ആള്‍ട്രോസ് ഇവി, ഏഴു സീറ്റര്‍ ബസെഡ് എസ്‌യുവി, H2X മൈക്രോ എസ്‌യുവി കോണ്‍സെപ്റ്റ് - 2019 ജനീവ മോട്ടോര്‍ ഷോയില്‍ നാലു പുത്തന്‍ മോഡലുകളെ കാഴ്ച്ചവെച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. ഇതില്‍ ആള്‍ട്രോസ് ആദ്യം വില്‍പ്പനയ്‌ക്കെത്തും. ഈ വര്‍ഷം പകുതിയോടെ പ്രീമിയം അര്‍ബന്‍ കാറായി ആള്‍ട്രോസ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുമെന്ന് ടാറ്റ സ്ഥിരീകരിച്ചു കഴിഞ്ഞു.

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

ശ്രേണിയില്‍ സമഗ്രാധിപത്യമുള്ള മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകളുമായി ടാറ്റ ആള്‍ട്രോസ് അങ്കം കുറിക്കും. ആയിരത്തില്‍പ്പരം മൈലുകള്‍ ഇടവേളയില്ലാതെ പറക്കാന്‍ കഴിയുന്ന ആല്‍ബട്രോസ് പക്ഷിയാണ് ഹാച്ച്ബാക്കിന്റെ പേരിന് പിന്നിലെ പ്രചോദനം.

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റില്‍ നിന്നും ആള്‍ട്രോസ് കാര്യമായി വ്യതിചലിച്ചിട്ടില്ല. ഹാരിയറിനെ പോലെ കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പുതിയ ആള്‍ട്രോസും പാലിക്കുന്നു. ഇക്കാരണത്താല്‍ ഹാരിയറും ആള്‍ട്രോസും തമ്മില്‍ ചെറിയ ഡിസൈന്‍ സമാനതകള്‍ കാണാം.

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

വീതികൂടിയ ഗ്രില്ലാണ് ആള്‍ട്രോസ് ഹാച്ച്ബാക്കില്‍ ഒരുങ്ങുന്നത്. വലിയ എയര്‍ഡാം ബമ്പറിന്റെ ഏറിയ പങ്കും കൈയ്യടക്കുന്നു. ഉയര്‍ന്ന് നിലകൊള്ളുന്ന ഫോഗ്‌ലാമ്പുകള്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഇടംനല്‍കിയിട്ടുണ്ട്. മുന്നില്‍ ഹ്യുമാനിറ്റി ലൈനിന് പരിണാമം സംഭവിച്ചു.

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

ഗ്രില്ലിന് ഇരുവശത്തും നിലയുറപ്പിച്ചിരിക്കുന്ന വലിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകള്‍ ഹാച്ച്ബാക്കിന് അക്രമോണോത്സുക ഭാവമാണ് സമര്‍പ്പിക്കുന്നത്. വെട്ടിവെടിപ്പാക്കിയ ബോണറ്റ് ശൈലി ആള്‍ട്രോസിന്റെ മസ്‌കുലീന്‍ പ്രഭാവമുണര്‍ത്തും. പതിവില്‍ നിന്നും വ്യത്യസ്തമായി നാമമാത്രമായ പ്രാധാന്യം മാത്രമെ ഇക്കുറി ക്രോമിനുള്ളൂ.

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

വശങ്ങളില്‍ വലിയ വീല്‍ ആര്‍ച്ചുകള്‍ ശ്രദ്ധയാകര്‍ഷിക്കും. ചാഞ്ഞിറങ്ങുന്ന കറുത്ത വിന്‍ഡോ ലൈന്‍ ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്. C പില്ലറിനും പിന്‍ ഡോറിനുമിടയില്‍ മറഞ്ഞുനില്‍ക്കുംവിധമാണ് പിറകിലെ ഡോര്‍ ഹാന്‍ഡില്‍.

Most Read: ഇന്നോവയെക്കാളും വലിയ എംപിവികളുമായി ടൊയോട്ട ഇന്ത്യയിലേക്ക്

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ ആള്‍ട്രോസിന്റെ രൂപഭാവത്തോട് നീതി പുലര്‍ത്തുന്നുണ്ട്. മേല്‍ക്കൂരയ്ക്ക് നിറം കറുപ്പാണ്. പിറകില്‍ വിന്‍ഡ് ഷീല്‍ഡ് ശൈലി കാഴ്്ച്ചക്കാരുടെ മനംകവരും. സ്വെപ്റ്റ്ബാക്ക് ശൈലി ഇരുണ്ട ടെയില്‍ലാമ്പുകളും പിന്തുടരുന്നുണ്ട്.

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

ഹാച്ച്‌ഡോറിന് താഴെ മോഡലിന്റെ പേര് കുറിക്കാന്‍ കമ്പനി വിട്ടുപോയിട്ടില്ല. പ്രീമിയം ഹാച്ച്ബാക്കായതുകൊണ്ട് ഉള്ളില്‍ മേന്മയേറിയ സൗകര്യങ്ങളും സംവിധാനങ്ങളും ധാരാളം പ്രതീക്ഷിക്കാം. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകളെല്ലാം ആള്‍ട്രോസിന് കമ്പനി നല്‍കും.

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

പുതിയ ALFA (അജൈല്‍ ലൈറ്റ് ഫ്ളെക്സിബിള്‍ അഡ്വാന്‍ഡ്സ്) ആര്‍കിടെക്ച്ചറാണ് ടാറ്റ ആള്‍ട്രോസ് ഉപയോഗിക്കുന്നത്. ഒരേ അടിത്തറയില്‍ നിന്നും വ്യത്യസ്ത സ്വഭാവ വിശേഷമുള്ള കാറുകള്‍ പുറത്തിറക്കാനുള്ള ശേഷി ALFA ആകര്‍കിടെക്ച്ചറിനുണ്ട്. മോഡലിന്റെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്കാണ് ആള്‍ട്രോസില്‍ സാധ്യത കൂടുതല്‍. നിലവില്‍ 110 bhp കരുത്തും 170 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി പെട്രോള്‍ എഞ്ചിനുണ്ട്. ഡീസല്‍ എഞ്ചിന്‍ 110 bhp കരുത്തും 260 Nm torque -മാണ് പരമാവധി കുറിക്കുന്നത്.

Most Read: ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ പ്രതീക്ഷിക്കാം. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഡ്രൈവര്‍/കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പിന്‍ പാര്‍ക്കിംഗ് അസിസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, കോര്‍ണര്‍ അസിസ്റ്റ്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ മുതലായ സുരക്ഷാ സജ്ജീകരണങ്ങള്‍ മോഡലില്‍ ടാറ്റ ഉറപ്പുവരുത്തും.

Most Read Articles

Malayalam
English summary
2019 Geneva Motor Show: Tata Altroz & Altroz EV Premium Hatchbacks Revealed. Read in Malayalam.
Story first published: Tuesday, March 5, 2019, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X