YouTube

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

ഇന്ത്യന്‍ വാഹന ഭീമന്മാരായ ടാറ്റ മോട്ടോര്‍സ് പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലാണ്. 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ടാറ്റ ആള്‍ട്രോസിനെ ആദ്യമായി അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ഉത്സവ സീസണിന് മുമ്പായി തന്നെ പുതിയ ആള്‍ട്രോസ് ഹാച്ച്ബാക്കിനെ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

ഹാച്ച്ബാക്കിന്റെ പരീക്ഷണ ഓട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് കമ്പനിയിപ്പോള്‍. ആള്‍ട്രോസ് പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. പൂര്‍ണ്ണമായി ആവരണം ചെയ്യപ്പെട്ട നിലയിലുള്ള ആള്‍ട്രോസിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചതില്‍ നിന്ന് കൂടുതല്‍ മാറ്റങ്ങളൊന്നും തന്നെ കമ്പനി ആള്‍ട്രോസില്‍ വരുത്തിയിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ടിയില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് ഹാച്ച്ബാക്ക് എത്തുന്നത്.

Most Read:ടൊയോട്ട ബലെനോ ഒരുങ്ങുന്നു, ജൂണില്‍ വിപണിയില്‍

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

ടാറ്റ ഹാരിയറില്‍ കണ്ട രീതിയിലാണ് മുന്നില്‍ ഹെഡ്‌ലാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വശങ്ങളിലെ ഡിസൈനും സ്‌മോക്ക്ഡ് ടെയില്‍ലാമ്പുകളും ആള്‍ട്രോസില്‍ അതേപടി തുടരാനാണ് സാധ്യത.

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

എന്നാല്‍, പുതിയ ആള്‍ട്രോസിന്റെ എഞ്ചിന്‍ വിശേഷങ്ങള്‍ എന്തായിരിക്കുമെന്നതിന് കമ്പനി ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല. എങ്കിലും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നെക്‌സോണ്‍ എസ്‌യുവിയിലേതിന് സമാനമായ എഞ്ചിനായിരിക്കും പുത്തന്‍ ആള്‍ട്രോസിലും ടാറ്റ തുടരുകയെന്നാണ്.

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

1.2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിന്‍, 100 bhp കരുത്തും 140 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. മറുഭാഗത്ത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവട്ടെ 90 bhp കരുത്ത് കുറിക്കുന്നതാണ്. മറ്റൊരു സാധ്യത കല്‍പ്പിക്കുന്നത് ടിയാഗൊയിലെ നാച്ചുറലി ആസ്പിരേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്.

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

ഇത് ആള്‍ട്രോസിലെത്തിയാല്‍ ഏകദേശം 84 bhp സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. അകത്തളത്തില്‍ നിരവധി ഫീച്ചറുകളുമായിട്ടായിരിക്കും പുതിയ ആള്‍ട്രോസ് എത്തുക. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റിയോടെയുള്ള വലിയ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേയായിരിക്കും ഹാച്ച്ബാക്കിലുണ്ടാവുക.

Most Read:പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ - അറിയേണ്ടതെല്ലാം

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

കൂടാതെ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവും കമ്പനി ആള്‍ട്രോസിലൊരുക്കും. എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി തുടങ്ങി പുതിയ സുരക്ഷ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ സുരക്ഷ സംവിധാനങ്ങളും ആള്‍ട്രോസിലുണ്ടാവും.

പുതിയ ആള്‍ട്രോസുമായി ടാറ്റ നിരത്തില്‍, ഭീഷണി മാരുതി ബലെനോയ്ക്ക്

തങ്ങളുടെ പുതിയ വാഹനങ്ങളെല്ലാം തന്നെ ALFA, OMEGA പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്നത് കൊണ്ട് ഇവ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറുകള്‍ സ്വന്തമാക്കുമെന്ന് ടാറ്റ വാദിക്കുന്നു. വിപണിയില്‍ പുതിയ മാരുതി ബലെനോ, ഹ്യുണ്ടായി i20, ഫോഗ്‌സ്‌വാഗണ്‍ പോളോ എന്നിവരുമായിട്ടായിരിക്കും പുത്തന്‍ ടാറ്റ ആള്‍ട്രോസ് മത്സരിക്കുക.

Source: Carwale

Most Read Articles

Malayalam
English summary
Spy Pics: Tata Altroz Premium Hatchback Spied Testing: read in malayalam
Story first published: Monday, April 22, 2019, 19:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X