മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

By Rajeev Nambiar

പ്രീമിയം ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ടാറ്റ ഔദ്യോഗികമായി വെളിപ്പെടുത്തി. ഈ വര്‍ഷം ഒക്ടോബറില്‍ ആള്‍ട്രോസ് വിപണിയില്‍ കടന്നുവരും. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കാഴ്ച്ചവെച്ച 45X കോണ്‍സെപ്റ്റ് മോഡലാണ് 2019 ജനീവ മോട്ടോര്‍ ഷോയില്‍ ആള്‍ട്രോസായി രൂപാന്തരപ്പെട്ടിരിക്കുന്നത്. പ്രീമിയം നിരയില്‍ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകളുടെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ ആള്‍ട്രോസിന് കഴിയുമെന്ന് കമ്പനി കരുതുന്നു. ഈ അവസരത്തില്‍ പുത്തന്‍ ടാറ്റ ആള്‍ട്രോസിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

ഡീസല്‍ പതിപ്പില്ല

ടാറ്റ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഒരു എഞ്ചിന്‍ യൂണിറ്റ് മാത്രമെ ആള്‍ട്രോസിലുണ്ടാവുകയുള്ളൂ. പുതിയ ഹാച്ച്ബാക്കില്‍ നെക്‌സോണിലെ 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് സാധ്യത കൂടുതല്‍. 108 bhp കരുത്തും 170 Nm torque ഉം കുറിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

എന്നാല്‍ റീട്യൂണ്‍ ചെയ്ത എഞ്ചിനെയാകും ആള്‍ട്രോസിന് കമ്പനി നിശ്ചയിക്കുക. നെക്‌സോണ്‍ പെട്രോളില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സുണ്ടെങ്കിലും ആള്‍ട്രോസില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം പ്രതീക്ഷിച്ചാല്‍ മതി.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

നാല് എയര്‍ബാഗുകള്‍

ഏറ്റവും ഉയര്‍ന്ന ആള്‍ട്രോസ് മോഡലില്‍ നാല് എയര്‍ബാഗുകളായിരിക്കും ടാറ്റ ഉറപ്പുവരുത്തുക. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം പ്രാരംഭ വകഭേദങ്ങളില്‍ ഇരട്ട മുന്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമായും ഒരുങ്ങേണ്ടതുണ്ട്.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

നെക്‌സോണില്‍ രണ്ടു എയര്‍ബാഗുകളാണ് ടാറ്റ നല്‍കുന്നത്. അടുത്തിടെ കടന്നുവന്ന ഹാരിയറില്‍ ഏഴു എയര്‍ബാഗുകളും. പ്രീമിയം ശ്രേണിയില്‍ ആറു എയര്‍ബാഗുകള്‍ക്കൊപ്പമാണ് ഹ്യുണ്ടായി എലൈറ്റ് i20 വില്‍പ്പനയ്ക്ക് വരുന്നത്.

Most Read: മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

ഡ്രൈവ് മോഡുകളില്ല

ടാറ്റ നെക്‌സോണിലും ഹാരിയറിലും കണ്ടുവരുന്ന സ്‌പോര്‍ട്, സിറ്റി ഡ്രൈവ് മോഡുകള്‍ പുതിയ ആള്‍ട്രോസിലുണ്ടാവില്ല. എന്നാല്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളിലുള്ള ഇക്കോ മോഡ് ആള്‍ട്രോസിലേക്കും കമ്പനി പകര്‍ത്തും. ഇന്ധനക്ഷമത ഉയര്‍ത്തുകയാണ് ഇക്കോ മോഡിന്റെ ലക്ഷ്യം.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

ബലെനോയെക്കാൾ നീളം

നികുതി ആനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി ആള്‍ട്രോസിനെ ആകാരം ടാറ്റ പരിമിപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രേണിയില്‍ ബലെനോയെക്കാളും നീളം മോഡല്‍ കുറിക്കും. 3,988 mm നീളവും 1,745 mm വീതിയും 1,505 mm ഉയരവും ആള്‍ട്രോസിനുണ്ട്.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

അതേസമയം 3,995 mm നീളവും 1,745 mm വീതിയും 1,510 mm ഉയരവുമാണ് മാരുതി ഹാച്ച്ബാക്ക് അവകാശപ്പെടുന്നത്. ഉയരവും വീല്‍ബേസും ബലെനോയ്ക്ക് കൂടുതല്‍. ആള്‍ട്രോസിന്റെ വീല്‍ബേസ് 2,501 mm. ബലെനോയുടെ വീല്‍ബേസ് 2,520 mm.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

പിറകിലും എസി വെന്റുകള്‍

ഉയര്‍ന്ന ആള്‍ട്രോസ് വകഭേദങ്ങളില്‍ പിറകിലും എസി വെന്റുകള്‍ ഒരുങ്ങും. എസി വെന്റുകള്‍ക്ക് തൊട്ടുതാഴെ 12V ചാര്‍ജ്ജിംഗ് സോക്കറ്റും ഇടംപിടിക്കുമെന്നാണ് വിവരം. രണ്ടാംനിരയില്‍ മൂന്ന് സീറ്റ് ബെല്‍റ്റുകളുണ്ടെങ്കിലും ആംറെസ്റ്റിനുള്ള സാധ്യത കമ്പനി കല്‍പ്പിച്ചിട്ടില്ല.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍

ഹാരിയറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ആള്‍ട്രോസില്‍. സ്‌ക്രീന്‍ അളവ് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കാഴ്ച്ചയില്‍ ഹാരിയര്‍ യൂണിറ്റിനോളം വലുപ്പം മോഡലിന്റെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനുണ്ട്.

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

വിന്‍ഡോ ഡോര്‍ ഹാന്‍ഡില്‍

അടുത്തകാലത്തായി പുത്തന്‍ കാറുകളില്‍ കണ്ടുവരുന്ന വിന്‍ഡോ ഡോര്‍ ഹാന്‍ഡില്‍ ശൈലി ആള്‍ട്രോസില്‍ ടാറ്റയും പകര്‍ത്തിയിരിക്കുന്നു. ഈ ഡിസൈന്‍ പാലിക്കുന്ന ആദ്യ ടാറ്റ കാറാണ് ആള്‍ട്രോസ്. ചാഞ്ഞിറങ്ങുന്ന വിന്‍ഡോ ലൈന്‍ കാറിന് സ്‌പോര്‍ടി അഗ്രസീവ് ഭാവമാണ് കല്‍പ്പിക്കുന്നത്.

Most Read: ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

വൈദ്യുത പതിപ്പും നിരയില്‍

ആള്‍ട്രോസിന്റെ വൈദ്യുത പതിപ്പിനെയും 2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. മോഡലിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ദൂരമോടാന്‍ ഹാച്ച്ബാക്കിന് കഴിയും.

Most Read Articles

Malayalam
English summary
Tata Altroz: Top Things To Know. Read in Malayalam.
Story first published: Wednesday, March 6, 2019, 20:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X