പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

എന്നാല്‍ പിന്നെ പ്രീമിയം സെഡാനെ വേണ്ടെന്നുവെയ്ക്കാം; ഇനി കുറച്ചുകാലം എസ്‌യുവി ലോകത്ത് നിലയുറപ്പിക്കാനാണ് ടാറ്റയുടെ തീരുമാനം. പുതിയ പ്രീമിയം ഇടത്തരം സെഡാനെ ആവിഷ്‌കരിക്കാനുള്ള പദ്ധതി ടാറ്റ പൂട്ടിക്കെട്ടി. നെക്‌സോണ്‍, ഹാരിയര്‍, H7X (ഏഴു സീറ്റര്‍ ഹാരിയര്‍) മോഡലുകള്‍ക്ക് ശേഷം പുതിയ പ്രീമിയം എസ്‌യുവി, ബ്ലാക്ക്‌ബേര്‍ഡിനെ അണിയറയില്‍ ഒരുക്കുന്നതിന്റെ തിരക്കിലേക്ക് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ മുഴുകിയിരിക്കുകയാണ്.

പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

ആള്‍ട്രോസ് പുറത്തിറങ്ങുന്ന ALFA അടിത്തറയായിരിക്കും ബ്ലാക്ക്‌ബേര്‍ഡ് പങ്കിടുക. നേരത്തെ ഹോണ്ട സിറ്റിയും മാരുതി സിയാസും വാഴുന്ന സി സെഗ്മന്റ് സെഡാന്‍ നിരയില്‍ പുത്തന്‍ മോഡിനെ അവതരിപ്പിക്കാന്‍ കമ്പനി ആലോചിച്ചിരുന്നു. പക്ഷെ തീരുമാനം പൊടുന്നനെ മാറി.

പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

ഇന്ത്യയില്‍ എസ്‌യുവി വാങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയരുകയാണ്. ഈ അവസരത്തില്‍ നെക്‌സോണിനും ഹാരിയറിനുമിടയിലെ വിടവ് നികത്താന്‍ ബ്ലാക്ക്‌ബേര്‍ഡിന് കഴിയും. നിലവില്‍ ഏറ്റവുമുയര്‍ന്ന നെക്‌സോണ്‍ മോഡലിന് 10.8 ലക്ഷം രൂപയാണ് വില. പ്രാരംഭ ഹാരിയര്‍ വകഭേദം അണിനിരക്കുന്നത് 12.69 ലക്ഷം രൂപയ്ക്കും.

പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

പുതിയ ബ്ലാക്ക്‌ബേര്‍ഡ് എസ്‌യുവി ഇവര്‍ക്കിടയിലാണ് കടന്നുവരിക. ഹ്യുണ്ടായി ക്രെറ്റയ്ക്ക് നേരിട്ട് ഭീഷണി മുഴക്കാന്‍ കൂടി ബ്ലാക്ക്‌ബേര്‍ഡിന് കഴിയും. ശ്രേണിയില്‍ ഹ്യുണ്ടായി ക്രെറ്റ അജയ്യനായി നിലകൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി.

പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

പലരും വന്നുപോയി. പക്ഷെ ക്രെറ്റയുടെ പ്രചാരം രാജ്യത്ത് തെല്ലൊന്ന് പോലും ഇടിഞ്ഞില്ല. ഇപ്പോള്‍ ടാറ്റ നോട്ടമിടുന്നതും ക്രെറ്റയുടെ വിപണി തന്നെ. നെക്‌സോണിനെക്കാളും വലുപ്പം വേണം; ഹാരിയറിനോളം വിലയും പാടില്ല. ഇത്തരക്കാരെ ബ്ലാക്ക്‌ബേര്‍ഡ് എസ്‌യുവി പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തും.

പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

ഒമ്പതുലക്ഷത്തിനും 14 ലക്ഷത്തിനുമിടയില്‍ ബ്ലാക്ക്‌ബേര്‍ഡിന്റെ വില പിടിച്ചുനിര്‍ത്താനാകും ടാറ്റ ശ്രമിക്കുക. കമ്പനിയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം ബ്ലാക്ക്‌ബേര്‍ഡിലും പ്രതീക്ഷിക്കാം. നേരത്തെ ലാന്‍ഡ് റോവര്‍ D8 ആര്‍കിടെക്ച്ചറില്‍ നിന്നും ഉരുത്തിരിഞ്ഞ OMEGA ARC അടിത്തറയായിരുന്നു ബ്ലാക്ക്‌ബേര്‍ഡിന് ടാറ്റ നിശ്ചയിച്ചിരുന്നത്.

Most Read: ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

എന്നാല്‍ ചിലവ് പരിമിതികള്‍ മുന്നില്‍ക്കണ്ട് ALFA ആര്‍കിടെക്ച്ചറിലേക്ക് ബ്ലാക്ക്‌ബേര്‍ഡ് കൂടണഞ്ഞു. ഭാരക്കുറവാണ് ALFA ആര്‍കിടെക്ച്ചറിന്റെ പ്രധാന സവിശേഷത. ഒരേ അടിത്തറയില്‍ നിന്നും വിവിധ സ്വഭാവ വിശേഷമുള്ള (വീല്‍ബേസ്, നീളം, വീതി, സസ്പെന്‍ഷന്‍ സംവിധാനം മുതലായവ) കാറുകള്‍ ആവിഷ്‌കരിക്കാന്‍ ALFA പ്ലാറ്റ്ഫോം ടാറ്റയെ സഹായിക്കും.

പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

ആള്‍ട്രോസ് ഹാച്ച്ബാക്കാണ് ALFA അടിത്തറയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ടാറ്റ കാര്‍. നെക്‌സോണില്‍ തുടിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ തന്നെയായിരിക്കും ബ്ലാക്ക്‌ബേര്‍ഡിനും. എന്നാല്‍ ഉയര്‍ന്ന കരുത്തുത്പാദനം കുറിക്കാന്‍ വേണ്ടി എഞ്ചിന്‍ യൂണിറ്റുകള്‍ കമ്പനി പരിഷ്‌കരിച്ചേക്കും.

പുതിയ പ്രീമിയം സെഡാനെ ടാറ്റ കൊണ്ടുവരില്ല, കാരണമിതാണ്

നിലവില്‍ ഇരു എഞ്ചിന്‍ യൂണിറ്റുകള്‍ക്കും 110 bhp കരുത്ത് പരമാവധിയുണ്ട്. എന്തായാലും 2021 ഓടെ ടാറ്റ ബ്ലാക്ക്‌ബേര്‍ഡിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Source: Autocar India

Most Read Articles

Malayalam
English summary
Tata Blackbird India Launch Details. Read in Malayalam.
Story first published: Thursday, February 28, 2019, 11:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X