ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

By Rajeev Nambiar

2019 ജനീവ മോട്ടോര്‍ ഷോയില്‍ കളം നിറഞ്ഞുനില്‍ക്കുകയാണ് ടാറ്റ മോട്ടോര്‍സ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പായി ബസെഡ് എസ്‌യുവിയെ കമ്പനി കാഴ്ച്ചവെച്ചിരിക്കുന്നു. ഹാരിയറിന് അഞ്ചു സീറ്റര്‍ പതിപ്പ് മാത്രമെയുള്ളൂവെന്ന പരാതി പുതിയ ബസെഡ് പരിഹരിക്കും. ഈ വര്‍ഷാവസാനം വില്‍പ്പനയ്ക്ക് വരുന്ന ടാറ്റ ബസെഡിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ —

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

പേര് മാറും

ഇന്ത്യന്‍ തീരത്തെത്തുമ്പോള്‍ പുതിയ ഏഴു സീറ്റര്‍ എസ്‌യുവിയുടെ പേര് ടാറ്റ മാറ്റും. ബസെഡ് എന്ന പേരില്‍ മോഡലിനെ ഇവിടെ വില്‍ക്കാന്‍ കമ്പനിക്ക് താത്പര്യമില്ല. യൂറോപ്യന്‍ വിപണി ലക്ഷ്യമിട്ടാണ് എസ്‌യുവിക്ക് ബസെഡ് എന്ന പേര് കമ്പനി നല്‍കിയിരിക്കുന്നത്. ബസെഡിനൊപ്പം അണിനിരന്ന അഞ്ചു സീറ്റര്‍ ബസെഡ് സ്‌പോര്‍ട് മോഡലിനെ യൂറോപ്പില്‍ അവതരിപ്പിക്കുമെന്ന് ടാറ്റ സ്ഥിരീകിച്ചു കഴിഞ്ഞു.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

വര്‍ഷാവസാനം വരും

ഈ വര്‍ഷം ടാറ്റ കരുതിവെച്ചിട്ടുള്ള നിര്‍ണായക മോഡലുകളില്‍ ഒന്നാണ് ബസെഡ്. ജനുവരിയില്‍ ഹാരിയറിനെ കമ്പനി യാഥാര്‍ത്ഥ്യമാക്കി. ജനീവയില്‍ അനാവരണം ചെയ്യപ്പെട്ട പ്രീമിയം ആള്‍ട്രോസ് ഹാച്ച്ബാക്ക് ഒക്ടോബറില്‍ വില്‍പ്പനയ്ക്ക് അണിനിരക്കും. ആള്‍ട്രോസിന് ശേഷമായിരിക്കും ബസെഡ് ഇങ്ങെത്തുക.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

വീല്‍ബേസും വീതിയും ഹാരിയറിന് സമാനം

മൂന്നാംനിര സീറ്റുകളുടെ പശ്ചാത്തലത്തില്‍ ബസെഡിന് ഹാരിയറിനെക്കാള്‍ നീളവും ഉയരവും കൂടുതലാണ്. 4,661 mm നീളവും 1,894 mm വീതിയും 1,786 mm ഉയരവും പുതിയ എസ്‌യുവി കുറിക്കും. വീല്‍ബേസ് 2,741 mm. അതായത് ഹാരിയറുമായി താരതമ്യം ചെയ്യുമ്പോള്‍ 80 mm ഉയരവും 63 mm നീളവും ബസെഡിനുണ്ട്.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

എന്നാല്‍ വീതി, വീല്‍ബേസ് എന്നിവയില്‍ മാറ്റമില്ല. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയറില്‍ ഒരുങ്ങുന്നതെങ്കില്‍ ബസെഡില്‍ പരന്ന മേല്‍ക്കൂരയാണ് കമ്പനി വിഭാവനം ചെയ്യുന്നത്. മൂന്നാംനിരയില്‍ ആവശ്യമായ ഹെഡ്‌റൂം സമര്‍പ്പിക്കാന്‍ പരന്ന മേല്‍ക്കൂരയ്ക്ക് കഴിയും.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

ഹാരിയറിലെ എഞ്ചിന്‍

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിന്‍ തന്നെയാണ് ഏഴു സീറ്റര്‍ ബസെഡിലും. നിലവില്‍ 140 bhp കരുത്തും 350 Nm torque ഉം ഹാരിയര്‍ കുറിക്കുന്നുണ്ട്. എന്നാല്‍ ബസെഡില്‍ കരുത്തുത്പാദനം കൂടും.

Most Read: മാരുതി ബലെനോയോട് മത്സരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, അറിയണം ഇക്കാര്യങ്ങള്‍

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

170 bhp വരെ കരുത്തു കുറിക്കാന്‍ പാകത്തിലായിരിക്കും 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിനെ കമ്പനി റീട്യൂണ്‍ ചെയ്യുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ അണിനിരക്കും.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

പെട്രോള്‍ പതിപ്പും നിരയില്‍

ഹാരിയറിനായി പുതിയ 1.6 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റിനെ വികസിപ്പിക്കുന്ന തിരക്കിലാണ് കമ്പനി ഇപ്പോള്‍. അടിത്തറയും ഘടകങ്ങളും സമാനമായതിനാല്‍ ഹാരിയറിനായി ഒരുങ്ങുന്ന പെട്രോള്‍ എഞ്ചിനെ ബസെഡിലേക്കും ടാറ്റ പകര്‍ത്തും. ഭാരത് സ്റ്റേജ് നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എഞ്ചിനെ കമ്പനി ആവിഷ്‌കരിക്കുന്നത്.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

ട്യൂണിംഗ് നില അടിസ്ഥാനപ്പെടുത്തി 120 bhp മുതല്‍ 140 bhp വരെ കരുത്തു കുറിക്കാന്‍ എഞ്ചിന് കഴിയും. നിലവിലെ 1.2 ലിറ്റര്‍ റെവട്രോണ്‍ എഞ്ചിനില്‍ ബോറും സ്‌ട്രോക്കും പുതിയ സിലിണ്ടറും ഘടിപ്പിച്ചായിരിക്കും 1.6 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിനെ ടാറ്റ വികസിപ്പിക്കുക.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

മള്‍ട്ടിപോയിന്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയില്‍ നിന്നും മാറി ഡയറക്ട് ഇഞ്ചക്ഷന്‍ സംവിധാനം ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ പെട്രോള്‍ എഞ്ചിന്‍ കൂടിയാവും ഇത്.

Most Read: മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാളും വീതി

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള ടൊയോട്ട ഫോര്‍ച്യൂണറിനെ വീതിയുടെ കാര്യത്തില്‍ ടാറ്റ ബസെഡ് കടത്തിവെട്ടും. 4,795 mm നീളവും 1,855 mm വീതിയും 1,835 mm ഉയരവുമാണ് ടൊയോട്ട ഫോര്‍ച്യൂണറിന്. വീല്‍ബേസ് 2,745 mm. അതേസമയം 1,894 mm ആണ് ടാറ്റ ബസെഡിന്് വീതി.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

ഫോര്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്ല

ഹാരിയറിനെ പോലെ മുന്‍ വീല്‍ ഡ്രൈവ് സംവിധാനം മാത്രമായിരിക്കും ബസെഡിനും ടാറ്റ നിശ്ചയിക്കുക. മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ഈ നടപടി നിര്‍ണായകമാവും. ഫോര്‍ വീല്‍ ഡൈവില്ലെങ്കിലും ഓഫ്‌റോഡിംഗ് സാഹസങ്ങളില്‍ പിന്തുണയര്‍പ്പിക്കാന്‍ പ്രത്യേക ടെറെയ്ന്‍ റെസ്‌പോണ്‍സ് സംവിധാനം എസ്‌യുവിക്ക് കമ്പനി നല്‍കുമെന്ന് പ്രതീക്ഷിക്കാം.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

ഹാരിയറിനെ പകര്‍ത്തി അകത്തളം

മൂന്നാംനിര സീറ്റുകളുണ്ടെന്നതൊഴിച്ചാല്‍ അകത്തളത്തില്‍ വിപ്ലവം കുറിക്കുന്ന നീക്കങ്ങളൊന്നും ടാറ്റ കൈക്കൊള്ളില്ല. ഹാരിയറിലെ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ബസെഡിന് ലഭിക്കുക. 8.8 ഇഞ്ച് വലുപ്പമുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ക്യാബിന്റെ ആകര്‍ഷണീയത കൂട്ടും.

ഹെക്‌സയെക്കാളും കേമനായി പുതിയ ടാറ്റ ബസെഡ്, അറിയണം ഇക്കാര്യങ്ങള്‍

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് കണക്ടിവിറ്റി ഓപ്ഷനുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ 7.1 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ കളര്‍ ഡിസ്പ്ലേയും ഒരുങ്ങും. മൂന്നാംനിരയില്‍ നിലകൊള്ളുന്ന പ്രത്യേക എസി വെന്റുകളും ചാര്‍ജ്ജിംഗ് പോര്‍ട്ടുകളും മാത്രമായിരിക്കും ചൂണ്ടിക്കാട്ടാവുന്ന മാറ്റം.

Most Read Articles

Malayalam
English summary
Tata Buzzard: Top Things To Know. Read in Malayalam.
Story first published: Thursday, March 7, 2019, 18:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X