ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

2018 ഓട്ടോ എക്‌സ്‌പോയില്‍ കണ്ട ടാറ്റ H5X കോണ്‍സെപ്റ്റ്, ഒരുവര്‍ഷം തികയുംമുമ്പെ വിപണിയില്‍ ഹാരിയറായി വില്‍പ്പനയ്ക്ക് വന്നിരിക്കുകയാണ്. ഇതാദ്യമായല്ല കോണ്‍സെപ്റ്റുകളെ സമയബന്ധിതമായി കമ്പനി യാഥാര്‍ത്ഥ്യമാക്കുന്നത്. ചെയ്യാന്‍ കഴിയുന്നതേ ടാറ്റ പറയുകയുള്ളൂ എന്ന് ടിയാഗൊയും നെക്‌സോണും ഇപ്പോള്‍ ഇതാ ഹാരിയറും തെളിയിക്കുന്നു.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

ഹാരിയര്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പ്രീമിയം 45X ഹാച്ച്ബാക്കിന്റെ തിരക്കിലേക്ക് കമ്പനി മുഴുകും. ഒപ്പം ഏഴു സീറ്റര്‍ ഹാരിയര്‍ പതിപ്പിനെ ഈ വര്‍ഷം വിപണിയിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പരീക്ഷണയോട്ടം തുടരുന്ന ഏഴു സീറ്റര്‍ എസ്‌യുവിക്ക് H7X എന്നാണ് താത്കാലിക വിളിപ്പേര്. എന്നാല്‍ ഈ രണ്ടു കാറുകളില്‍ അവസാനിക്കുന്നില്ല ടാറ്റയുടെ നീക്കങ്ങള്‍.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

നടക്കാനിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ നാലു മോഡലുകളെയാണ് കമ്പനി കാഴ്ച്ചവെക്കുക. 45X ഹാച്ച്ബാക്കും H7X എസ്‌യുവിയും ആദ്യ രണ്ടു മോഡലുകളുടെ കോളം തികയ്ക്കും. ഹോണ്‍ബില്ലെന്ന പുത്തന്‍ മൈക്രോ എസ്‌യുവി കോണ്‍സെപ്റ്റായിരിക്കും പട്ടികയിലെ മൂന്നാമന്‍.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

ടാറ്റയുടെ ജനീവ മോഡലുകളില്‍ പൂര്‍ണ്ണ വൈദ്യുത 45X ഹാച്ച്ബാക്കുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രൂപഭാവത്തില്‍ ബലെനോയെയും i20 -യെയും നിസാരക്കാരനാക്കാനുള്ള എല്ലാ സവിശേഷതകളും 45X ഹാച്ച്ബാക്കിനുണ്ട്. ഇതുവരെ ഇറക്കിയതില്‍ വെച്ച് ഏറ്റവും നീളം കൂടിയ ടാറ്റ ഹാച്ച്ബാക്കായിരിക്കും 45X.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

4,253 mm നീളമുണ്ട് 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിന്. എന്നാല്‍ നികുതി ആനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി ഹാച്ച്ബാക്കിന്റെ നീളം നാലു മീറ്ററില്‍ ഒതുക്കാന്‍ കമ്പനി പരമാവധി ശ്രമിക്കും. അതേസമയം വീല്‍ബേസില്‍ മാറ്റങ്ങള്‍ സംഭവിക്കില്ലെന്നു കരുതാം.

Most Read: ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

2,630 mm ആണ് മോഡലിന്റെ നിലവിലുള്ള വീല്‍ബേസ്. ഹ്യുണ്ടായി i20, ഹോണ്ട ജാസ്, മാരുതി സുസുക്കി ബലെനോ മോഡലുകളെക്കാള്‍ കൂടുതലാണിത്. ഹാരിയറിന് ശേഷം കമ്പനിയുടെ പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ശൈലി പിന്തുടരുന്ന രണ്ടാമത്തെ മോഡലാകും 45X.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

ഭാവികാല ഡിസൈനാണ് ഹാച്ച്ബാക്കിന്. രൂപകല്‍പനയില്‍ അങ്ങിങ്ങായി യൂറോപ്യന്‍ കാറുകളെ അനുകരിക്കാന്‍ 45X ഹാച്ച്ബാക്ക് ശ്രമിക്കുന്നുണ്ട്. ടാറ്റ നെക്സോണില്‍ നിന്നുള്ള ടര്‍ബ്ബോ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ വരാന്‍ പോകുന്ന 45X -ല്‍ പ്രതീക്ഷിക്കാം. മോഡലിന്റെ വൈദ്യുത പതിപ്പ് ടിയാഗൊ, ടിഗോര്‍ ഇവികളുടെ പാതയാവും പിന്തുടരുക.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

മഹീന്ദ്ര KUV100, മാരുതി ഇഗ്നിസ് എന്നിവരുടെ വിപണിയില്‍ നോട്ടമിട്ടാണ് ഹോണ്‍ബില്ലിനെ ടാറ്റ വിഭാവനം ചെയ്യുന്നത്. നെക്സോണിലെ വിജയം ചെറു എസ്‌യുവികളില്‍ ഹോണ്‍ബില്ലും ആവര്‍ത്തിക്കുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു. X455 എന്നാണ് ഹോണ്‍ബില്ലിന്റെ കോഡുനാമം.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

ടാറ്റ 45X ഹാച്ച്ബാക്കിന് ആധാരമാകുന്ന പുതിയ അഡ്വാന്‍സ്ഡ് മൊഡ്യുലാര്‍ പ്ലാറ്റ്‌ഫോം ഹോണ്‍ബില്ലിനും അടിത്തറപാകും. ഹാരിയറില്‍ കമ്പനി തുടക്കം കുറിച്ച ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയായിരിക്കും ഹോണ്‍ബില്‍ പിന്തുടരുക. നിലവില്‍ ടാറ്റ ഹോണ്‍ബില്ലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിരളമാണ്.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

എന്നാല്‍ ടിയാഗൊ, ടിഗോര്‍ മോഡലുകളിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനെ ഹോണ്‍ബില്ലിലും പ്രതീക്ഷിക്കാം. മാരുതി ഇഗ്നിസിനെ പോലെ യുവതലമുറയെ മാത്രം ലക്ഷ്യമിട്ടായിരിക്കും ഹോണ്‍ബില്ലിനെ ടാറ്റ പുറത്തിറക്കുക.

Most Read: ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

2022 ഓടെ മാത്രം ഹോണ്‍ബില്ലിനെ അവതരിപ്പിക്കാനായിരുന്നു ടാറ്റ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ മൈക്രോ എസ്‌യുവി ശ്രേണി സ്‌ഫോടനാത്മക വളര്‍ച്ച കുറിക്കുമ്പോള്‍ കൈയ്യുംകെട്ടി കാത്തുനില്‍ക്കാന്‍ ടാറ്റ തയ്യാറല്ല.

ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

ഹാരിയറിന്റെ ഏഴു സീറ്റര്‍ വകഭേദമാണ് വരാനിരിക്കുന്ന H7X. ഹാരിയറിന്റെ മട്ടും ഭാവവുമായിരിക്കും H7X -ന്. 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിന്‍ പങ്കിടുമെങ്കിലും എസ്‌യുവിയുടെ കരുത്തുത്പാദനം വ്യത്യാസം കുറിക്കും. ഈ വര്‍ഷം രണ്ടാംപാദം തന്നെ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

Source:Autocar India

Most Read Articles

Malayalam
English summary
Tata Motors To Debut Four New Models In 2019. Read in Malayalam.
Story first published: Saturday, February 2, 2019, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X