ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

2019 സെപ്റ്റംബറിലെ ടാറ്റ മോട്ടോർസിന്റെ മോഡൽ തിരിച്ചുള്ള കാർ വിൽപ്പന കണക്കുകൾ പുറത്ത്. മോഡൽ തിരിച്ചുള്ള വിൽപ്പനയിൽ ടാറ്റ ടിയാഗൊ ഹാച്ച്ബാക്കാണ് ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച മോഡൽ.

ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

2019 സെപ്റ്റംബറിൽ ടാറ്റ ടിയാഗൊയുടെ 3,068 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. എന്നാൽ 2018 സെപ്റ്റംബർ മാസത്തിൽ വിറ്റഴിച്ച ഹാച്ച്ബാക്കിന്റെ 8,377 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 63.38 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ടാറ്റ നെക്സോൺ സെപ്റ്റംബറിൽ 2,842 യൂണിറ്റുകൾ വിറ്റഴിച്ച് രണ്ടാം സ്ഥാനത്തെത്തി. കോം‌പാക്റ്റ് എസ്‌യുവി ശ്രേണിയിൽ അവതരിപ്പിച്ചതിനുശേഷം മികച്ച വിൽപ്പന നേടാൻ വാഹനത്തിന് സാധിച്ചിരുന്നു. 5 സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗുള്ള ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് നെക്സോൺ.

ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

941 യൂണിറ്റുകളുടെ വിൽപ്പനയുമായി ടാറ്റ ഹാരിയർ എസ്‌യുവിയാണ് പട്ടികയിൽ മൂന്നാമത്. ഇത് 2019 ഓഗസ്റ്റ് മാസത്തിൽ വിൽപ്പന നടത്തിയ 635 യൂണിറ്റുകളെക്കാൾ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് സെപ്റ്റംബർ മാസത്തിൽ ഹാരിയറിന്റെ വിൽപ്പനയിൽ 48.19% വർധനവാണ് ഉണ്ടായിരിക്കുന്നത്.

ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ടാറ്റാ ടിഗോർ കോംപാക്റ്റ് സെഡാനാണ് ടാറ്റ മോട്ടോർസിന്റെ ശ്രേണിയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള നാലാമത്തെ മോഡൽ. 2019 സെപ്റ്റംബറിൽ വാഹനത്തിന്റെ 737 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് കോംപാക്റ്റ് സെഡാന്റെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. ടിഗോറിന് ഇലക്ട്രിക്ക് പവർട്രെയിനും ടാറ്റ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ഇന്ത്യൻ വിപണിയിൽ ഏറെ നാളുകൾക്ക് മുമ്പ് അവതരിപ്പിച്ച കമ്പനിയുടെ സെഡാൻ മോഡൽ ടാറ്റ സെസ്റ്റിന്റെ 270 യൂണിറ്റുകൾ വിൽപ്പന നടത്താൻ സാധിച്ചു. ഈ വിഭാഗത്തിലെ സ്വിഫ്റ്റ് ഡിസയർ പോലുള്ള പുതിയ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ സെസ്റ്റ് സെഡാൻ വളരെ കാലഹരണപ്പെട്ട ഒരു വാഹനം കൂടിയാണ്.

Most Read: കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

നിലവിൽ ഉത്പാദനം തുടരുന്ന ഹെക്സ, സഫാരി, ബോൾട്ട് എന്നീ മൂന്ന് മോഡലുകൾ യഥാക്രമം 148, 79, 12 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ഈ മോഡലുകൾക്ക് പുറമെ ഇന്ത്യൻ വിപണിയിൽ സുമോ, നാനോ എന്നിവയുടെ വിൽപ്പന കമ്പനി നിർത്തിവെക്കുകയും ചെയ്തിരുന്നു.

Most Read: എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

2018 സെപ്റ്റംബറിലെ വിൽപ്പനയെ അപേക്ഷിച്ച് 56.06 ശതമാനം ഇടിവാണ് ടാറ്റയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ 2019 ഓഗസ്റ്റ് മാസത്തെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്ത വിൽപ്പനയിൽ ഏകദേശം 10.68 ശതമാനം വർധനവ് നേടാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

ടാറ്റ മോട്ടോർസ് സെപ്റ്റംബറിലെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ഇന്ത്യയിലെ ഉത്സവ സീസണാണ് ടാറ്റ മോട്ടോർസിന്റെ വിൽപ്പനയിൽ വർധനവുണ്ടാകാൻ സഹായിച്ചത്. ഈ ഉത്സവ സീസണിൽ അവരുടെ മോഡലുകളിൽ ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്തതോടെ വാഹന വിപണി നേരിടുന്ന മാന്ദ്യത്തെ നേരിയ തോതിൽ മറികടക്കാൻ കമ്പനിക്ക് കഴിഞ്ഞു.

Most Read Articles

Malayalam
English summary
Tata Car Model-Wise Sales in September 2019. Read more Malayalam
Story first published: Wednesday, October 23, 2019, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X