അമ്പതിനായിരം രൂപ വരെ വിലക്കിഴിവില്‍ ടാറ്റ കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

ഡിസ്‌കൗണ്ട് ഓഫറുകളുമായി കാര്‍ നിര്‍മ്മാതാക്കള്‍ ഒരിക്കല്‍ക്കൂടി സജീവമാവുകയാണ്. മോഡലുകളില്‍ ഒരുങ്ങുന്ന ആനുകൂല്യങ്ങള്‍ വില്‍പ്പനയെ സ്വാധീനിക്കും. പുതുവര്‍ഷം പിറന്ന് മൂന്നുമാസം പിന്നിട്ടെങ്കിലും വിപണിയുടെ കോലം ആശാവഹമല്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് പുതിയ കാര്‍ വാങ്ങുന്നവരുടെ എണ്ണം രാജ്യത്ത് നന്നെ കുറഞ്ഞു. ആകര്‍ഷകമായ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ആളുകളുടെ ശ്രദ്ധനേടാനുള്ള തീവ്രയത്‌നത്തിലാണ് മുന്‍നിര കമ്പനികള്‍. ഈ അവസരത്തില്‍ ഏപ്രില്‍ മാസം ടാറ്റ കാറുകളില്‍ ലഭ്യമായ ഓഫറുകള്‍ പരിശോധിക്കാം —

അമ്പതിനായിരം രൂപ വരെ വിലക്കിഴിവില്‍ ടാറ്റ കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

ടാറ്റ ടിയാഗൊ

ടിയാഗൊ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടാറ്റ കാര്‍. ശ്രേണിയില്‍ ഹ്യുണ്ടായി സാന്‍ട്രോ, മാരുതി സെലറിയോ, മാരുതി വാഗണ്‍ആര്‍ തുടങ്ങിയ വമ്പന്മാരുമായാണ് ടാറ്റ ഹാച്ച്ബാക്കിന്റെ മത്സരം. എതിരാളികളുടെ പുത്തന്‍ പകിട്ടിന് മുന്നില്‍ ടിയാഗൊയുടെ പ്രചാരം കുറയുന്നത് കമ്പനി തിരിച്ചറിയുന്നുണ്ട്.

അമ്പതിനായിരം രൂപ വരെ വിലക്കിഴിവില്‍ ടാറ്റ കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുന്നതുവരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഹാച്ച്ബാക്കില്‍ ശ്രദ്ധ പിടിച്ചിരുത്താനാണ് കമ്പനിയുടെ ശ്രമം. ഇതിന്റെ ഭാഗമായി ഈ മാസം 20,000 രൂപ വരെ ടിയാഗൊയില്‍ ആനുകൂല്യം ലഭിക്കും. 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 ഡിസ്‌കൗണ്ട് നിരക്കില്‍ ആദ്യവര്‍ഷ ഇന്‍ഷുറന്‍സും ആനുകൂല്യങ്ങളില്‍പ്പെടും. ഇതേസമയം ടിയാഗൊ XZ പ്ലസ് വകഭേദത്തില്‍ ഈ ഓഫറുകളൊന്നും ലഭ്യമല്ല.

Most Read: മാർച്ചിൽ ടാറ്റ ടിയാഗൊയ്ക്ക് കാലിടറി, വില്‍പ്പനയില്‍ കേമന്‍ മാരുതി വാഗണ്‍ആര്‍

അമ്പതിനായിരം രൂപ വരെ വിലക്കിഴിവില്‍ ടാറ്റ കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

ടാറ്റ ടിഗോര്‍

മാരുതി സുസുക്കി ഡിസൈര്‍, ഹോണ്ട അമേസ് മോഡലുകള്‍ കൊടിക്കുത്തി വാഴുന്ന സബ് കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ടാറ്റയുടെ സമര്‍പ്പണമാണ് ടിഗോര്‍. ഏപ്രിലില്‍ 50,000 രൂപ വരെ ടിഗോറില്‍ നേടാന്‍ അവസരമുണ്ട്. ഇതില്‍ 25,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടാണ്. 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ടിഗോര്‍ പെട്രോള്‍ മോഡലുകളില്‍ മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ.

അമ്പതിനായിരം രൂപ വരെ വിലക്കിഴിവില്‍ ടാറ്റ കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

ടാറ്റ നെക്‌സോണ്‍

35,000 രൂപ വരെയാണ് കോമ്പാക്ട് എസ്‌യുവി നെക്‌സോണില്‍ ടാറ്റ ഒരുക്കിയിരിക്കുന്ന ഓഫര്‍ ആനുകൂല്യങ്ങള്‍. എന്നാല്‍ നെക്‌സോണ്‍ പെട്രോള്‍ മോഡലുകളില്‍ ആനുകൂല്യങ്ങള്‍ കുറയും. 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് നെക്‌സോണ്‍ പെട്രോള്‍ മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് നേടാനാവുക. ഇതേസമയം ഡീസല്‍ പതിപ്പുകളില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഒരുങ്ങുന്നുണ്ട്.

Most Read: വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

അമ്പതിനായിരം രൂപ വരെ വിലക്കിഴിവില്‍ ടാറ്റ കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

ടാറ്റ ഹെക്‌സ

നിലവില്‍ ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഹെക്‌സ. 4X4 ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷന്‍ ഹെക്‌സയുടെ പ്രചാരത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷാവസാനം കസീനി നിരയില്‍ എത്തുന്നതോടെ ഹെക്‌സയുടെ ഫ്‌ളാഗ്ഷിപ്പ് പട്ടം നഷ്ടപ്പെടും. ഇപ്പോള്‍ 45,000 രൂപ വരെയാണ് ഹെക്‌സ എസ്‌യുവിയില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. 20,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടും.

Source: Mycarhelpline

Most Read Articles

Malayalam
English summary
Tata Cars' Offers & Discounts. Read in Malayalam.
Story first published: Monday, April 8, 2019, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X