ഏപ്രില്‍ മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

ഏപ്രില്‍ മുതല്‍ കാര്‍ വില കൂട്ടുമെന്ന് ടാറ്റ മോട്ടോര്‍സ്. ഏപ്രില്‍ ഒന്നു മുതല്‍ പാസഞ്ചര്‍ വാഹന നിരയിലെ മുഴുവന്‍ മോഡലുകള്‍ക്കും 25,000 രൂപ വരെ വില വര്‍ധിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി. വാഹന നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതും സമ്പദ് വ്യവസ്ഥയില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും വാഹന വില വര്‍ധിക്കാനുള്ള കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടി.

ഏപ്രില്‍ മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

അതേസമയം വാണിജ്യ വാഹനങ്ങളുടെ വിലയില്‍ മാറ്റങ്ങളില്ല. നിലവില്‍ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍, ഹാരിയര്‍, ഹെക്‌സ എന്നീ മോഡലുകള്‍ ടാറ്റയുടെ പാസഞ്ചര്‍ വാഹന നിരയിലുണ്ട്. ഏപ്രില്‍ മുതല്‍ ഇവയ്‌ക്കെല്ലാം വില കൂടും. ഈ വര്‍ഷമിത് രണ്ടാംതവണയാണ് കാറുകളുടെ വില കൂട്ടാന്‍ ടാറ്റ ഒരുങ്ങുന്നത്.

ഏപ്രില്‍ മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

നേരത്തെ ജനുവരിയില്‍ കാറുകള്‍ക്ക് 40,000 രൂപ വരെ കമ്പനി വില കൂട്ടിയിരുന്നു. ഈ വര്‍ഷം വമ്പന്‍ പദ്ധതികളാണ് ടാറ്റ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹാരിയറിനെ വില്‍പ്പനയ്ക്ക് കൊണ്ടുവന്നതിന് പിന്നാലെ അഞ്ചു പുത്തന്‍ കാറുകളെ ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി കാഴ്ച്ചവെക്കുകയുണ്ടായി.

ഏപ്രില്‍ മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ബസെഡ്, ബസെഡ് സ്‌പോര്‍ട്, H2X കോണ്‍സെപ്റ്റ്. ഇതില്‍ ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ഈ വര്‍ഷം രണ്ടാംപാദം ടാറ്റ ഇന്ത്യയില്‍ അണിനിരത്തും. ഏഴു സീറ്റര്‍ ബസെഡ് എസ്‌യുവിയെ കസീനിയായി രാജ്യത്തെത്തിക്കാനാണ് ടാറ്റയുടെ നീക്കം. ഈ വര്‍ഷാവസാനം ടാറ്റ കസീനി വില്‍പ്പനയ്ക്ക് വരുമെന്നാണ് വിവരം.

ഏപ്രില്‍ മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

പുതിയ ആള്‍ട്രോസ്, കസീനി മോഡലുകളെ പൂനെയിലെ പ്രിംപ്രി ശാലയില്‍ നിന്ന് ടാറ്റ നിര്‍മ്മിക്കും. ഗുജറാത്തിലെ സാനന്ദ് ശാല H2X കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ അവതാരത്തിന് ജന്മം നല്‍കും. ആകര്‍ഷകമായ രൂപം. ഉയര്‍ന്ന പ്രകടനക്ഷമത. അണുവിട വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷ. പുതുതലമുറ ടാറ്റ കാറുകളുടെ പാരമ്പര്യം പുത്തന്‍ അവതാരങ്ങളും കാത്തുസൂക്ഷിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.

ഏപ്രില്‍ മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

പുതിയ മോഡലുകളില്‍ H2X കോണ്‍സെപ്റ്റ്എസ്‌യുവിയായിരിക്കുംഏറ്റവും വില കുറഞ്ഞ മോഡല്‍. പുതിയ മൈക്രോ എസ്‌യുവിയുടെ ആദ്യ മാതൃക മാത്രമാണ് H2X. 2020 ഓട്ടോ എക്സ്പോയില്‍ ഹോണ്‍ബില്ലെന്ന പേരില്‍ പ്രൊഡക്ഷന്‍ പതിപ്പിനെ പ്രതീക്ഷിക്കാം. മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 മോഡലുകള്‍ക്ക് ടാറ്റ കാത്തുവെച്ചിട്ടുള്ള മറുപടിയാണ് H2X കോണ്‍സെപ്റ്റ്. കമ്പനിയുടെ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ച്ചര്‍ H2X ഉപയോഗിക്കും.

ഏപ്രില്‍ മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

നിരയില്‍ നെക്സോണിന് താഴെയാകും പുതിയ മൈക്രോ എസ്‌യുവിയെ ടാറ്റ പ്രതിഷ്ടിക്കുക. ആള്‍ട്രോസ് ഹാച്ച്ബാക്കും ALFA അടിത്തറയാണ് പങ്കിടുന്നത്. ഹാരിയര്‍ പുറത്തുവരുന്ന OMEGA പ്ലാറ്റ്‌ഫോം കസീനിക്കും ആധാരമാവും. നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാകും ടാറ്റ ആള്‍ട്രോസില്‍ തുടിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ പ്രതീക്ഷിക്കാം.

ഏപ്രില്‍ മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും

കസീനിയില്‍ ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ നിലകൊള്ളുമെങ്കിലും കരുത്തുത്പാദനം വ്യത്യാസപ്പെടും. 170 bhp വരെ കരുത്തു കുറിക്കാന്‍ പാകത്തിലായിരിക്കും 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിനെ കമ്പനി റീട്യൂണ്‍ ചെയ്യുക. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കസീനിയില്‍ അണിനിരക്കും.

Most Read Articles

Malayalam
English summary
Tata Cars Price Hike. Read in Malayalam.
Story first published: Saturday, March 23, 2019, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X