ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

രാജ്യന്തര തലത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയിലാണ് ടാറ്റ മോട്ടോര്‍സിന്റെ സ്ഥാനം. 1988 -ല്‍ തന്നെ പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണം ടാറ്റ ആരംഭിച്ചിരുന്നു. ഇന്ന് ഇന്ത്യന്‍ കാര്‍ വിപണിയിലെ എല്ലാ ശ്രേണികളിലും വ്യക്തമായ മുന്‍തൂക്കം ടാറ്റ വാഹനങ്ങള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. ഇക്കാലമത്രയും ഒട്ടനവധി ടാറ്റ കാറുകള്‍ വിപണിയിലൂടെ കടന്നു പോയിട്ടുണ്ട്. ടാറ്റ ചരിത്രത്തില്‍ തന്നെ മികച്ചതും മറക്കാനാവാത്തതുമായ ചില കാറുകള്‍ ഇതാ.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

സിയെറ

ടാറ്റ നിര്‍മ്മിച്ച ആദ്യ എസ്‌യുവികളിലൊന്നാണ് സിയെറ. മൂന്ന് ഡോറുകളുള്ള സിയെറയ്ക്ക് വലിയ പിന്‍ ഗ്ലാസുകളാണുണ്ടായിരുന്നത്. വിപണിയിലെത്തി ഏതാനും നാളുകള്‍ക്ക് ശേഷം സിയെറയുടെ ഓള്‍വീല്‍ ഡ്രൈവ് പതിപ്പും ടാറ്റ പുറത്തിറക്കിയിരുന്നു.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

അക്കാലത്ത് ലഭ്യമായ ഏറ്റവും മികച്ച ഇന്റീരിയര്‍ ഫീച്ചറുകളായിരുന്നു സിയെറയില്‍ ടാറ്റ ഒരുക്കിയിരുന്നത്. 2.0 ലിറ്റര്‍ ഡീസല്‍, ടര്‍ബോ ഡീസല്‍ എഞ്ചിനുകളിലാണ് സിയെറ വില്‍പ്പനയ്‌ക്കെത്തിയിരുന്നത്. എന്നാല്‍, പ്രതീക്ഷിച്ചത്ര നേട്ടം കൊയ്യാന്‍ സിയെറയ്ക്ക് സാധിച്ചില്ല. ഇന്നും ചില വാഹനപ്രേമികള്‍ സിയെറെ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

എസ്റ്റേറ്റ്

ആദ്യ കാലങ്ങളില്‍ ഒരുപാട് തരത്തിലുള്ള വാഹനങ്ങള്‍ ടാറ്റ പുറത്തിറക്കിയിരുന്നു. ഇക്കൂട്ടത്തിലെ സ്റ്റേഷന്‍ വാഗണ്‍ വാഹനമാണ് ടാറ്റ എസ്റ്റേറ്റ്. സിയെറയില്‍ നിന്നും ഒരുപിടി മെക്കാനിക്കല്‍ ഘടകങ്ങള്‍ എസ്റ്റേറ്റ് പങ്കു വച്ചിരുന്നു.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

എണ്‍പതുകളില്‍ പുറത്തിറങ്ങിയ മെര്‍സിഡീസ് ബെന്‍സ് സ്റ്റേഷന്‍ വാഗണുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടാറ്റ എസ്‌റ്റേറ്റ് നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍, സിയെറയെപ്പോലെ തന്നെ വില്‍പ്പനയില്‍ സ്വാധീനം ചെലുത്താന്‍ എസ്റ്റേറ്റിനായില്ല. ഇന്ത്യയില്‍ ലഭ്യമായിരുന്ന മികച്ച സ്റ്റേഷന്‍ വാഗണായിരുന്നു ടാറ്റ എസ്റ്റേറ്റ് എന്ന് നിസംശയം പറയാം.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

മൊബൈല്‍

വ്യക്തിഗത, വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന പിക്കപ്പ് ട്രക്കായിരുന്നു ടാറ്റ മൊബൈല്‍. പക്ഷേ, കൃത്യമായ കാലഘട്ടത്തിലായിരുന്നില്ല മൊബൈല്‍ എത്തിയിരുന്നത്. കാലത്തിന് മുമ്പേ സഞ്ചരിച്ചൊരു വാഹനമെന്ന് വേണമെങ്കില്‍ മൊബൈലിനെ വിശേഷിപ്പിക്കാം. വിപണിയില്‍ ശോഭിക്കാതിരുന്ന മൊബൈല്‍, ടാറ്റ ചരിത്രത്തിലെ മറക്കാനാവാത്തൊരു വാഹനമാണ്. ആദ്യ കാലത്ത് എസ്‌റ്റേറ്റിലും സിയെറയിലും ഉപയോഗിച്ചിരുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മൊബൈലിലും ഉള്‍പ്പെടുത്തിയിരുന്നത്. 68 bhp കരുത്ത് സൃഷ്ടിക്കാന്‍ കഴിവുള്ളതായിരുന്നു ഈ എഞ്ചിന്‍.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

സഫാരി പെട്രോള്‍

ടാറ്റ സഫാരി പെട്രോള്‍ പതിപ്പിലോ എന്ന് പലരും അതിശയപ്പെട്ടേക്കാം. എന്നാല്‍, സഫാരി പെട്രോള്‍ പതിപ്പ് നിലവിലുണ്ടായിരുന്നു. 2000 തുടക്കത്തിലാണ് കമ്പനി സഫാരി പെട്രോളിനെ വിപണിയിലെത്തിച്ചത്. 135 bhp കരുത്ത് കുറിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരുന്നു സഫാരിയിലുണ്ടായിരുന്നത്.

Most Read: 2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.90 ലക്ഷം രൂപ മുതല്‍

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

മികച്ച മൈലേജും വേഗവും ലഭ്യമാക്കിയ എസ്‌യുവിയായിരുന്നു ടാറ്റ സഫാരി പെട്രോള്‍. എന്നാല്‍, ഒട്ടും വൈകാതെ തന്നെ ടാറ്റ നിര്‍ത്തിയ കാറുകളുടെ പട്ടികയില്‍ സഫാരി പെട്രോളിന്റെ പേരും എഴുതപ്പെട്ടു.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

സഫാരി 3.0 DICOR

407 പിക്കപ്പ് ട്രക്കുമായി ടാറ്റ സഫാരി ഒരിക്കല്‍ എഞ്ചിന്‍ പങ്കു വച്ചിരുന്നു. 2002 -ല്‍ സ്‌കോര്‍പിയോ പുറത്തിറങ്ങിയ സമയത്തായിരുന്നു ടാറ്റ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയ്ക്ക് വലിയ ഡീസല്‍ എഞ്ചിനും റെയില്‍ ഫ്യുവല്‍ ഇഞ്ചക്ഷനും കമ്പനി നല്‍കി.

Most Read: ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

അങ്ങനെയാണ് സഫാരി 3.0 DICOR പിറവിയെടുത്തത്. ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കമ്പനിയുടെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സമാന കരുത്ത് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ടാറ്റ കണ്ടെത്തി. പിന്നീട് വാണിജ്യാവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കാവുന്ന വാഹനമായി 3.0 DICOR -നെ കമ്പനി മാറ്റി. സഫാരിയില്‍ ഉപയോഗിച്ചിരുന്ന എഞ്ചിനും കമ്പനി പുനസ്ഥാപിച്ചു.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

ഇന്‍ഡിഗൊ മറീന

എസ്റ്റേറ്റിന്റെ പരാജയത്തിന് ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടുമൊരു സ്റ്റേഷന്‍ വാഗണ്‍ കൂടി ടാറ്റ പുറത്തിറക്കിയിരുന്നു. ഇന്‍ഡിക്ക പ്ലാറ്റ്‌ഫോമിലൊരുങ്ങിയ സ്‌റ്റേഷന്‍ വാഗണ്‍ ആയിരുന്ന ടാറ്റ ഇന്‍ഡിഗൊ മറീന. താരതമ്യേന വലുപ്പമുള്ള വാഹനമായിരുന്നു ഇത്. എന്നാല്‍ സ്റ്റേഷന്‍ വാഗണുകള്‍ ഇന്ത്യക്കാര്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നതിന് തെളിവായി എസ്റ്റേറ്റിന് പാത പിന്തുടര്‍ന്ന് ഇന്‍ഡിഗൊ മറീനയും പരാജയം രുചിച്ചു.

Most Read: മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

ഇന്‍ഡിഗൊ XL

ഇന്‍ഡിക്ക പ്ലാറ്റ്‌ഫോമിലൊരുങ്ങിയ മറ്റൊരു കാറായിരുന്നു ഇന്‍ഡിഗൊ XL. ഹോണ്ട അക്കോര്‍ഡിലുള്ളതിനേക്കാളും കൂടുതല്‍ സ്‌പേസ് ഇന്‍ഡിഗൊ XL -ന്റെ പുറക് വശത്ത് ടാറ്റ ഒരുക്കിയിരുന്നു. ധാരാളത്തിമുള്ള ലെഗ് റൂമായിരുന്നു ഇന്‍ഡിഗൊ XL -ന്റെ സവിശേഷത. ഇക്കാരണത്താല്‍ തന്നെ നിരവധി ടാക്‌സി ഓപ്പറേറ്റര്‍മാരുടെ ഇഷ്ട വാഹനമായി ഇന്‍ഡിഗൊ XL മാറി. എന്നാല്‍, മറ്റ് ഉപഭോക്താക്കള്‍ കാര്‍ തിരഞ്ഞെടുക്കാതിരുന്നതോടെ ഇന്‍ഡിഗൊ XL -നും തിരശ്ശീല വീണു.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

ഇന്‍ഡിഗൊ മാന്‍സ

സാധാരണ ഇന്‍ഡിഗൊ സെഡാനെക്കാളും കൂടുതല്‍ സ്റ്റൈലിഷും പ്രമിയം ഭാവത്തിലുമെത്തിയ കാറായിരുന്നു ഇന്‍ഡിഗൊ മാന്‍സ.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

2010 കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ച മാന്‍സ, വിപണിയില്‍ ഹ്യുണ്ടായി വെര്‍നയോടും ഹോണ്ട സിറ്റിയോടുമായിരുന്നു പ്രധാനമായും മത്സരിച്ചിരുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ മാന്‍സയിലുണ്ടായിരുന്നു. 90 bhp കരുത്തും 200 Nm torque ഉം കുറിക്കുന്ന ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനില്‍ വന്നിട്ടു പോലും സ്വകാര്യ കാര്‍ വില്‍പ്പനയില്‍ കമ്പനി കാണിച്ച നിസംഗത മറ്റൊരു കാറിനെ കൂടി ചരിത്രമാക്കി മാറ്റി.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

സ്‌പേസിയോ

ടാറ്റ അവതരിപ്പിച്ച വാഹനങ്ങളില്‍ വളരെ വ്യത്യസ്ത പുലര്‍ത്തുന്ന ഒന്നായിരുന്നു സ്‌പേസിയോ. 2000 -ത്തില്‍ വിപണിയിലുണ്ടായിരുന്ന സുമോയെ അടിസ്ഥാനമാക്കിയാണ് കമ്പനി സ്‌പേസിയോയെ നിര്‍മ്മിച്ചത്. സ്‌പേസിയോ 3.0 എന്ന പേരിലാണ് ഔദ്യോഗികമായി ഇത് അറിയപ്പെട്ടിരുന്നത്.

ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

ടാറ്റ 407 -ല്‍ നിന്നും കടമെടുത്ത 3.0 ലിറ്റര്‍ DI ഡീസല്‍ എഞ്ചിനാണ് സ്‌പേസിയോയ്ക്ക് കരുത്തേകിയത്. ഗ്രാമപ്രദേശങ്ങളില്‍ ടാക്‌സി ഓപ്പറേറ്റര്‍മാര്‍ ഉപയോഗിച്ചിരുന്ന സ്‌പേസിയോ ഉയര്‍ന്ന ശേഷിയുള്ളതായിരുന്നു. വിപണിയില്‍ കാര്യമായ നേട്ടമുണ്ടാക്കാത്തതിനെ തുടര്‍ന്ന് സ്‌പേസിയോയെ ടാറ്റ പിന്‍വലിച്ചു.

Most Read Articles

Malayalam
English summary
Tata Cars We Want Back: read in malayalam
Story first published: Thursday, May 16, 2019, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X