സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

ഇന്ത്യന്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ, മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഉള്‍ക്കൊണ്ട് വാഹന നിര്‍മ്മാതാക്കളെല്ലാം തങ്ങളുടെ നിരയിലെ വാഹനങ്ങള്‍ പരിഷ്‌കരിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനാവാത്ത ചില മോഡലുകള്‍ വിപണിയില്‍ നിന്ന് വിട വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ നിരയിലേക്ക് മൂന്ന് വാഹനങ്ങള്‍ കൂടിയെത്തിരിക്കുകയാണ്.

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

ടാറ്റ മോട്ടോര്‍സിന്റെ സുമോ, നാനോ, ബോള്‍ട്ട് ഹാച്ച്ബാക്ക് എന്നിവയാണീ മോഡലുകള്‍. പുതിയ ചട്ടങ്ങള്‍ക്കനുസരിച്ച് ഇവ പരിഷ്‌കരിക്കുകയാണെങ്കില്‍ ചെലവേറുമെന്ന കാരണത്താലാണ് മോഡലുകളുടെ ഉത്പാദനം നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്.

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

2011 -ല്‍ വിപണിയിലെത്തിയ ഗോള്‍ഡാണ് ടാറ്റ സുമോയുടെ ഏറ്റവും പുതിയ വകഭേദം. ഇതിലെ നാല് സിലിണ്ടര്‍ CRDe എഞ്ചിന്‍ 3,000 rpm -ല്‍ 84 bhp കരുത്തും 1,000 rpm -ല്‍ 250 Nm torque ഉം സൃഷ്ടിക്കുന്നതാണ്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read:ആഢംബരം നിറഞ്ഞ് ഡിസി മറാസോ - വീഡിയോ

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

നാല് മോഡലുകളില്‍ ലഭ്യമായിരുന്ന സുമോയുടെ വില 7.52 ലക്ഷം മുതല്‍ 8.96 ലക്ഷം രൂപ വരെയാണ്. പുതിയ സുരക്ഷ സജ്ജീകരണങ്ങളായ എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് കാരണമാണ് ടാറ്റ സുമോ നിര്‍ത്തിയത്.

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

2019 മാര്‍ച്ചില്‍ മോഡലിന്റെ 96 യൂണിറ്റുകള്‍ മാത്രമാണ് കമ്പനിയ്ക്ക് വില്‍സക്കാന്‍ സാധിച്ചത്. 2018 മാര്‍ച്ചിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പ്പനയില്‍ 88 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്. നിലവില്‍ ഡീലര്‍ഷിപ്പുകളിലുള്ള സ്റ്റോക്കുകള്‍ തീരുന്ന വരെ മാത്രമെ ടാറ്റ സുമോയുടെ വില്‍പ്പനയുണ്ടാവൂ.

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

2014 ഓട്ടോ എക്‌സ്‌പോയിലാണ് ബോള്‍ട്ട് ഹാച്ച്‌ബോക്കിനെ ടാറ്റ അവതരിപ്പിച്ചത്. കമ്പനിയുടെ പഴയ X1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ബോള്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

നിലവില്‍ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലും ആല്‍ഫ, ഒമേഗ പ്ലാറ്റ്‌ഫോമുകളിലുമാണ് ടാറ്റ വാഹനങ്ങളെത്തുന്നത്. ഇതിനാല്‍ത്തന്നെ പഴയ മോഡലുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയാണ് നല്ലതെന്ന് തീരുമാനിക്കുകയായിരുന്നു കമ്പനി.

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

2018 മാര്‍ച്ചില്‍ 421 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന ബോള്‍ട്ടിന് 2019 മാര്‍ച്ചില്‍ 30 യൂണിറ്റ് മാത്രമെ വില്‍ക്കാന്‍ സാധിച്ചുള്ളൂ. ബോള്‍ട്ടിനെ പിന്‍വലിച്ചതിന് ശേഷം പുതിയ ആള്‍ട്രോസിനെ വിപണിയിലെത്തിക്കാനുള്ള പദ്ധതിയിലാണ് ടാറ്റ മോട്ടോര്‍സ്.

Most Read:ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ - വീഡിയോ

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

ടിയാഗൊയ്ക്ക് തൊട്ട് മുകളിലായിരിക്കും പുത്തന്‍ ആള്‍ട്രോസിന്റെ സ്ഥാനം. സുമോ, ബോള്‍ട്ട് എന്നീ മോഡലുകളെ കൂടാതെ നാനോയുടെ ഉത്പാദനവും കമ്പനി നിര്‍ത്തിയിരിക്കുകയാണ്. അടുത്തതായി സെസ്റ്റ് ഹാച്ച്ബാക്കിനെക്കൂടി ടാറ്റ നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

ബോള്‍ട്ടിലെ പ്ലാറ്റ്‌ഫോം പങ്കിടുന്ന ടാറ്റ സെസ്റ്റ്, ബിഎസ് IV നിലവാരത്തിലുള്ളതാണ്. പോയ വര്‍ഷം മാര്‍ച്ചില്‍ 1,064 യൂണിറ്റ് വില്‍പ്പനയുണ്ടായിരുന്ന സെസ്റ്റിന് ഈ വര്‍ഷം മാര്‍ച്ചില്‍ 645 യൂണിറ്റ് മാത്രമെ വില്‍ക്കാന്‍ സാധിച്ചുള്ളൂ.

സുമോ, ബോള്‍ട്ട്, നാനോ കാറുകള്‍ ടാറ്റ നിര്‍ത്തി

ഉത്പാദനം നിര്‍ത്തുന്ന കാറുകള്‍ക്ക് പകരം പുതിയ സാങ്കേതികതയിലുള്ള പുത്തന്‍ കാറുകള്‍ ടാറ്റ വില്‍പ്പനയ്ക്ക് അണിനിരത്തും. ടിയാഗൊ, ടിഗോര്‍, നെക്‌സണ്‍, ഹാരിയര്‍ എന്നീ മോഡലുകള്‍ ടാറ്റ അവതരിപ്പിച്ച് ഏറെ നാളുകള്‍ കഴിയുന്നില്ല. കസീനി, ആള്‍ട്രോസ്, H2X എന്നിവയെ ടാറ്റ ഉടന്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
English summary
tata motors discontinued production of sumo, bolt and nano: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X