ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്

ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ എസ്‌യുവിയാണ് ഗ്രാവിറ്റാസ്. ഹാരിയറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ മുൻനിര ഏഴ് സീറ്റർ വാഹനമാണിത്.

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ ഗ്രാവിറ്റാസ് പൊതു റോഡുകളിൽ പരീക്ഷണയോട്ടം നടത്തിവരികയാണിപ്പോൾ. ടാറ്റ മോട്ടോർസിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലുകളിലൊന്നാണ് ഗ്രാവിറ്റാസ്.

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഏതൊരു പുതിയ വാഹനവും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുമ്പ് NCAP, ASEAN NCAP മുതലായ ക്രാഷ്-ടെസ്റ്റ് ചട്ടങ്ങൾക്ക് വിധേയമാക്കണമെന്ന് നിയമം അനുശാസിക്കുന്നു. അതിന്റെ ഭാഗമായാണ് വാഹനത്തിന്റെ പുതിയ പരീക്ഷണയോട്ടം കമ്പനി നടത്തിയത്.

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഹാരിയറും ഗ്രാവിറ്റാസും തമ്മിലുള്ള പ്രധാന വ്യത്യാസം വ്യക്തമായും അധിക ഇരിപ്പിടത്തിന്റെ രൂപത്തിലാണ്. ടാറ്റ ഗ്രാവിറ്റസിന്റെ മുൻവശം പാരമ്പര്യേതര ഹെഡ്‌ലാമ്പ് പൊസിഷനിംഗുമായി ഹാരിയറിനോട് സാമ്യമുള്ളതാണ്.

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

പൂർണ്ണമായും പുതിയ ക്വാർട്ടർ പാനലിന്റെ രൂപത്തിൽ എക്സ്റ്റെൻഡഡ് റിയർ സെക്ഷനിലേക്കാണ് എസ്‌യുവിയുടെ മാറ്റങ്ങൾ സംഭവിക്കുന്നത്.

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

പിൻവശത്ത് ടാറ്റ ഗ്രാവിറ്റാസ് ടാറ്റ സഫാരിയുടെ സമ്മിശ്ര വൈബ് നൽകുന്നു. എങ്കിലും ലാൻഡ് റോവർ ഡിസ്കവറിയിൽ നിന്നുള്ള ഇൻപുട്ടുകൾ ഉപയോഗിച്ച് ഗ്രാവിറ്റാസിന്റെ പിൻഭാഗം നവീകരിച്ചിട്ടുണ്ട്. ടാറ്റയുടെ പുതിയ ഒമേഗ ആർക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഹാരിയറും ഗ്രാവിറ്റാസും.

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ ഗ്രാവിറ്റാസിൽ ഹാരിയറിന്റെ അതേ 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ഇത് അടിസ്ഥാനപരമായി ഫിയറ്റ് സോഴ്സ്ഡ് മൾട്ടിജെറ്റ് യൂണിറ്റാണ്.

Most Read: ടാറ്റ ഹാരിയർ പ്ലാറ്റ്ഫോമിൽ പുതിയ ലാൻഡ് റോവർ ബജറ്റ് എസ്‌യുവി ഒരുങ്ങുന്നു

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ ഹാരിയറിൽ ഈ യൂണിറ്റ് 138 bhp കരുത്തും 350 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എം‌ജി ഹെക്ടർ, ജീപ്പ് കോമ്പസ് എന്നീ മോഡലുകളിലും ഇതേ എഞ്ചിൻ വിവിധ ട്യൂണുകളിൽ പ്രവർത്തിക്കുന്നു.

Most Read: പുതുതലമുറ D-മാക്സ് പിക്ക്-അപ്പ് ട്രക്കിനെ തായ് മോട്ടോർ എക്സ്പോയിൽ പുറത്തിറക്കി ഇസൂസു

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ടാറ്റ ഗ്രാവിറ്റസിന് ഒരു ഏഴ് സീറ്റർ വാഹനമായതിനാൽ ഹാരിയറിനേക്കാൾ കൂടുതൽ കരുത്ത് വാഗ്ദാനം ചെയ്യും. 170 bhp പവറും 350 Nm torque ഉം സൃഷ്ടിക്കാൻ കഴിവുള്ള ബിഎസ്-VI യൂണിറ്റായിരിക്കും ഗ്രാവിറ്റാസ് എസ്‌യുവിയിൽ ഉൾപ്പെടുത്തുക.

Most Read: ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഗിയർബോക്സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യും. അതേസമയം ഉയർന്ന വകഭേദങ്ങളിൽ ഒരു ഓട്ടോമാറ്റിക്ക് യൂണിറ്റും ലഭ്യമാകും. വരാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ ഗ്രാവിറ്റാസിനെ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 14 ലക്ഷം രൂപയാകും വാഹനത്തിന്റെ എക്സ്ഷോറൂം വില.

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

2019 ജനീവ മോട്ടോർ ഷോയിലാണ് എസ്‌യുവിയെ ആദ്യമായി ടാറ്റ ബസാർഡ് എന്ന പേരിൽ പ്രദർശിപ്പിച്ചത്. ഈ പേര് യൂറോപ്യൻ രാജ്യങ്ങളിലും മറ്റ് അന്താരാഷ്ട്ര വിപണികളിലും ഉപയോഗിക്കും.

ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രാവിറ്റസിന് 63 മില്ലീമീറ്റർ നീളവും 80 മില്ലീമീറ്റർ ഉയരവുമുണ്ട്. എന്നിരുന്നാലും, രണ്ട് എസ്‌യുവികൾക്കും വീൽബേസും (2,741 mm) വീതിയും (1,894 mm) സമാനമാണ്.

Source: MotorOctane/Facebook

Most Read Articles

Malayalam
English summary
Tata Gravitas SUV spied on road. Read more Malayalam
Story first published: Wednesday, December 11, 2019, 13:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X