മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

ഒറ്റ ദിവസം കൊണ്ട് അവതരിപ്പിച്ചത് അഞ്ച് പുത്തന്‍ കാറുകള്‍. ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോര്‍സ് താരമായിരിക്കുന്നു. പ്രീമിയം ആള്‍ട്രോസ് ഹാച്ച്ബാക്ക്, ആള്‍ട്രോസ് ഇവി, ഏഴു സീറ്റര്‍ ബസെഡ് എസ്‌യുവി, അഞ്ചു സീറ്റര്‍ ബസെഡ് സ്‌പോര്‍ട് എസ്‌യുവി, H2X മൈക്രോ എസ്‌യുവി; ഇക്കുറി രണ്ടും കല്‍പ്പിച്ചാണ് ടാറ്റ.

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

പുതിയ മോഡലുകളില്‍ H2X കോണ്‍സെപ്റ്റ് എസ്‌യുവിയായിരിക്കും വില്‍പ്പയ്ക്ക് വരുമ്പോള്‍ ഏറ്റവും വില കുറഞ്ഞ മോഡല്‍. പുതിയ മൈക്രോ എസ്‌യുവിയുടെ ആദ്യ മാതൃക മാത്രമാണ് H2X. ഹോണ്‍ബില്ലെന്ന പേരില്‍ എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

H2X മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ ടാറ്റ പങ്കുവെച്ചു കഴിഞ്ഞു. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കാഴ്ച്ചവെച്ച H5X കോണ്‍സെപ്റ്റാണ് പുതിയ H2X -ന് ആധാരം. H5X കോണ്‍സെപ്റ്റ് പിന്നീട് അഞ്ചു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയായി വിപണിയിലെത്തി. H5X -ന്റെ ഡിസൈന്‍ പാഠങ്ങള്‍ പുതിയ H2X കോണ്‍സെപ്റ്റിലും കാണാം.

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 മോഡലുകള്‍ക്ക് ടാറ്റ നല്‍കാനിരിക്കുന്ന മറുപടിയാണ് H2X കോണ്‍സെപ്റ്റ്. ആള്‍ട്രോസ് പുറത്തുവരുന്ന കമ്പനിയുടെ ALFA (അജൈല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) ആര്‍ക്കിടെക്ച്ചര്‍ H2X ഉം ഉപയോഗിക്കും.

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് മോഡലിന്റെ പ്രധാന വിശേഷം. ഡിസൈന്‍ സങ്കീര്‍ണമല്ല. പിറകില്‍ ലാളിത്യമാര്‍ന്ന ശൈലി മോഡല്‍ പിന്തുടരുന്നു. മുഖച്ഛായ ഏറെക്കുറെ H5X കോണ്‍സെപ്റ്റിനെ ഓര്‍മ്മപ്പെടുത്തും.

Most Read: ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യമാണ് H2X കോണ്‍സെപ്റ്റ് പിന്തുടരുന്നത്. മസ്‌കുലീന്‍ പ്രഭാവമുണ്ടെങ്കിലും ചെറു അര്‍ബന്‍ കാറായാകും പ്രൊഡക്ഷന്‍ പതിപ്പ് വിപണിയിലെത്തുക. എഞ്ചിന്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ യൂണിറ്റിനാണ് എസ്‌യുവിയില്‍ സാധ്യത കൂടുതല്‍.

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ H2X -ന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ പ്രതീക്ഷിക്കാം. വില നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി എഎംടി സംവിധാനമായിരിക്കും മോഡലില്‍ കമ്പനി നിശ്ചയിക്കുക.

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

എസ്‌യുവിയുടെ ആകാരയളവും ടാറ്റ വെളിപ്പെടുത്തി. 3,840 mm നീളവും 1,822 mm വീതിയും 1,635 mm ഉയരവും H2X കോണ്‍സെപ്റ്റ് കുറിക്കും. വീല്‍ബേസ് 2,450 mm. മൂര്‍ച്ചയുള്ള മിററുകള്‍ H2X -ന്റെ ഡിസൈന്‍ സവിശേഷതയാണ്.

Most Read: ടാറ്റയുടെ പ്രീമിയം മുഖമായി പുതിയ ആള്‍ട്രോസ്

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

ഭാവികാല ശൈലിയും സംവിധാനങ്ങളും അകത്തളത്തില്‍ കാണാം. മുഴച്ചു നില്‍ക്കുന്ന ഡാഷ്‌ബോര്‍ഡ്, പ്രത്യേകം ഒരുങ്ങുന്ന ചതുര എസി വെന്റുകള്‍, ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ക്യാബിനില്‍.

മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

സ്റ്റീയറിംഗ് വീല്‍ വിമാനങ്ങളില്‍ കണ്ടുവരുന്ന മാതൃകയിലാണ്. സ്റ്റീയറിംഗിന് തൊട്ടു മുന്നിലുള്ള ഡിസ്‌പ്ലേ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയായും പ്രവര്‍ത്തിക്കും. എന്നാല്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ ഈ സൗകര്യങ്ങളൊരുങ്ങാന്‍ സാധ്യത തീരെയില്ല. മുന്‍ വീല്‍ ഡ്രൈവ് പതിപ്പായി മാത്രമെ ടാറ്റ H2X വിപണിയില്‍ കടന്നുവരികയുള്ളൂ. അടുത്തവര്‍ഷം മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata H2X Concept Unveiled. Read in Malayalam.
Story first published: Wednesday, March 6, 2019, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X