ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

By Rajeev Nambiar

ഒരുവര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ല. ടാറ്റ ഹാരിയര്‍ തരംഗം രാജ്യത്ത് ശക്തമായി അലയടിക്കുകയാണ്. ജനുവരിയില്‍ വില്‍പ്പനയ്ക്ക് വന്ന ഹാരിയര്‍ എസ്‌യുവി പതിനായിരം യൂണിറ്റുകളുടെ ബുക്കിംഗ് പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് ഹാരിയര്‍ പ്രീ-ബുക്കിംഗ് ടാറ്റ തുടങ്ങിയത്. ജനുവരിയില്‍ ഹാരിയര്‍ ഔദ്യോഗികമായി അവതരിച്ചതിന് പിന്നാലെ മോഡല്‍ ബുക്ക് ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു.

ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

എന്തായാലും ബുക്ക് ചെയ്തവര്‍ക്ക് എത്രയും വേഗം ഹാരിയര്‍ ലഭ്യമാക്കാനുള്ള തിരക്കിലാണ് ടാറ്റ. നിരത്തുകളില്‍ ഹാരിയര്‍ സജീവമാകുന്നതേയുളളൂവെങ്കിലും മോഡിഫിക്കേഷന്‍ ലോകത്തേക്ക് ടാറ്റ എസ്‌യുവി വരവറിയിച്ചു കഴിഞ്ഞു. 19 ഇഞ്ച് വലുപ്പമുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകള്‍ ഘടിപ്പിച്ച ഹാരിയര്‍ ഇപ്പോള്‍ വാഹന പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകളാണ് ഹാരിയറിന് ടാറ്റ നല്‍കുന്നത്. പക്ഷെ ഇതു പോരാ, 19 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍ വേണമെന്ന് ഉടമ നിശ്ചയിച്ചതിനെ തുടര്‍ന്നാണ് മോഡിഫിക്കേഷന്‍. 19 ഇഞ്ച് അലോയ് വീലുകള്‍ ഹാരിയറിന്റെ വലിയ രൂപത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്നതായി ചിത്രത്തില്‍ കാണാം.

ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

സ്റ്റോക്ക് വീലുകള്‍ക്ക് പകരം ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകള്‍ തിരഞ്ഞെടുത്തപ്പോള്‍ 75,000 രൂപയോളം ഉടമയ്ക്ക് ചിലവായി. പൊതുവെ വലിയ ആഫ്റ്റര്‍മാര്‍ക്കറ്റ് ടയറുകള്‍ ഉപയോഗിക്കുമ്പോള്‍ സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍ റീഡിങ് പലപ്പോഴും കൃത്യമാവാറില്ല. എന്നാല്‍ ഹാരിയറില്‍ ഈ പ്രശ്‌നമില്ലെന്ന് ഉടമ അനില്‍ ഖന്ന പറയുന്നു.

Most Read: എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

19 ഇഞ്ച് അലോയ് വീല്‍ ഘടിപ്പിച്ചിട്ടുപോലും വീല്‍ ആര്‍ച്ചും ടയറും തമ്മില്‍ ആവശ്യത്തിന് വിടവുണ്ടെന്നത് എസ്‌യുവിയില്‍ ശ്രദ്ധേയം. നിലവില്‍ ഹാരിയര്‍ എസ്‌യുവിക്കായി നിരവധി ആക്‌സസറികള്‍ ടാറ്റ ഔദ്യോഗികമായി ലഭ്യമാക്കുന്നുണ്ട്. 3D ഹാരിയര്‍ ലോഗോ, പ്രത്യേക എട്ടു പീസ് ക്രോം സെറ്റ്, മുന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടെയില്‍ലാമ്പ് ഗാര്‍ണിഷ്, ഡമ്മി ക്രോം ഗാര്‍ണിഷ്, ബൂട്ട് പ്രൊട്ടക്ഷന്‍ എന്നിങ്ങനെ നീളും ആക്‌സസറി നിര.

ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

അഞ്ചു പീസ് 3D പിവിസി ഡിസൈനര്‍ ഫ്‌ളോര്‍ മാറ്റും ഒമ്പതു പീസ് ഡാഷ്‌ബോര്‍ഡ് മാറ്റ് സെറ്റും 3D ട്രങ്ക് മാറ്റുകളും ഹാരിയറിന്റെ ക്യാബിന്‍ ആക്‌സസറികളില്‍പ്പെടും. XE, XM, XT, XZ എന്നിങ്ങനെ നാലു വകഭേദങ്ങളാണ് പുതിയ ഹാരിയര്‍ പുറത്തിറങ്ങുന്നത്. പ്രാരംഭ XE മോഡല്‍ 12.69 ലക്ഷം രൂപയ്ക്കും XM മോഡല്‍ 13.75 ലക്ഷം രൂപയ്ക്കും ഷോറൂമുകളിലെത്തുന്നു.

ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

14.95 ലക്ഷം രൂപയാണ് ഇടത്തരം XT മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദത്തിന് വില 16.25 ലക്ഷം രൂപ. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ക്രെയോട്ടെക്കെന്ന് എഞ്ചിനെ ടാറ്റ വിളിക്കുന്നു. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്.

Most Read: ഒരുമാസംകൊണ്ട് നേടിയത് 13,000 യൂണിറ്റ് ബുക്കിംഗ്, തരംഗമായി മഹീന്ദ്ര XUV300

ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

138 bhp കരുത്തും 350 Nm torque -മാണ് ക്രെയോട്ടെക്ക് എഞ്ചിന്‍ സൃഷ്ടിക്കുക. മോഡലുകളില്‍ മുഴുവന്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഇടംപിടിക്കും. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്. കൂടാതെ ടെറെയ്ന്‍ റെസ്പോണ്‍സ് മോഡുകളും എസ്‌യുവിയുടെ സവിശേഷതയാണ്.

ടാറ്റ ഹാരിയറിന് 19 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുമ്പോള്‍

ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കങ്ങളും അണിയറയില്‍ ടാറ്റ നടത്തുന്നുണ്ട്. ഈ വര്‍ഷാവസാനം ഹാരിയര്‍ ഓട്ടോമാറ്റിക്കിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata Harrier With 19 Inch Alloy Wheels. Read in Malayalam.
Story first published: Friday, March 15, 2019, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X