ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

2019 ജനീവ മോട്ടോര്‍ ഷോയില്‍ ഏഴു സീറ്റര്‍ ഹാരിയറിനെ കണ്ടതുമുതല്‍ ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, പുതിയ വലിയ ടാറ്റ എസ്‌യുവിക്കായി. ബസെഡ് എന്ന പേരിലാണ് ജനീവയില്‍ ഏഴു സീറ്റര്‍ മോഡല്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇന്ത്യയില്‍ കസീനിയെന്ന പേരിലാകും എസ്‌യുവിയെ ടാറ്റ കൊണ്ടുവരിക.

ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം തുടക്കം കസീനിയെ ഇവിടെ പ്രതീക്ഷിക്കാം. ഔദ്യോഗിക അവതരണത്തില്‍ ഹെക്‌സയില്‍ നിന്നും ഫ്‌ളാഗ്ഷിപ്പ് പട്ടം കസീനി തട്ടിപ്പറിക്കുമെന്ന കാര്യമുറപ്പ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹെക്‌സയുടെ കാലനാകും ടാറ്റ കസീനി.

ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

പുതിയ ഏഴു സീറ്റര്‍ എസ്‌യുവി എത്തുന്ന പശ്ചാത്തലത്തില്‍ നിരയില്‍ ഹെക്‌സ തുടരുന്നതിനോട് ടാറ്റയ്ക്ക് താത്പര്യമില്ല. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ കര്‍ശനമാവുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളും ഹെക്‌സുടെ പിന്‍വാങ്ങലിനുള്ള കാരണമാകും. ഏപ്രിലിന് ശേഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല.

ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

ഇതിന്‍പ്രകാരം ഹെക്‌സയെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ കാര്യമായ പരിഷ്‌കാര നടപടികള്‍ ടാറ്റയ്ക്ക് സ്വീകരിക്കേണ്ടതായി വരും. ഹെക്‌സയിലെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ഉപേക്ഷിക്കില്ലെന്ന് കമ്പനി ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ് VI നിലവാരത്തിലേക്ക് 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ടാറ്റ പുനരാവിഷ്‌കരിക്കും.

ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

അപ്പോള്‍പ്പിന്നെ ഹെക്‌സയ്ക്ക് പിന്‍വാങ്ങേണ്ട കാര്യമുണ്ടോയെന്ന സംശയം ഉയരാം. എന്നാല്‍ പരിഷ്‌കരിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പാസഞ്ചര്‍ കാറുകള്‍ക്ക് നല്‍കാന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല. വാണിജ്യ വാഹനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് 2.2 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനെ ടാറ്റ പുതുക്കുന്നത്.

ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

പാസഞ്ചര്‍ നിരയിലെ ഉയര്‍ന്ന മോഡലുകള്‍ക്ക് ഇനി 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിനായിരിക്കും ടാറ്റ നിശ്ചയിക്കുക. നിലവില്‍ ഹാരിയറിലാണ് ഈ എഞ്ചിന്‍ തുടിക്കുന്നത്. കസീനിയിലും ക്രൈയോട്ടെക്ക് എഞ്ചിന്‍തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ഉയര്‍ന്ന കരുത്തുത്പാദനം കസീനി കുറിക്കും.

ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

138 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ ടാറ്റ ഹാരിയര്‍ നിലവില്‍ പ്രാപ്തമാണ്. കസീനിയില്‍ 170 bhp വരെ കരുത്തുത്പാദനം കരുതുന്നതില്‍ തെറ്റില്ല. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പമായിരിക്കും കസീനിയെ ടാറ്റ വിപണിയില്‍ കൊണ്ടുവരിക.

ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

ഹ്യുണ്ടായിയില്‍ നിന്നാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കമ്പനി കടമെടുക്കുക. വൈകാതെതന്നെ ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഹാരിയറിനെയും ടാറ്റ അണിനിരത്തും. നിലവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഹാരിയറിലുള്ളൂ.

ഹെക്‌സയുടെ കാലനാവാന്‍ ടാറ്റ കസീനി

എസ്‌യുവിയുടെ പ്രധാന പോരായ്മയായി ഉപഭോക്താക്കള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. വിപണിയില്‍ എംജി ഹെക്ടറിന്റെ കടന്നുവരവും കിയ സെല്‍റ്റോസിന്റെ അവതരണവും മുന്‍നിര്‍ത്തി ശക്തമായ ഭീഷണി ഹാരിയര്‍ നേടുന്നുണ്ട്. ഈ അവസരത്തില്‍ ഹാരിയര്‍ ഓട്ടോമാറ്റിക്കിനെ വിപണിയില്‍ കൊണ്ടുവരേണ്ടത് കമ്പനിയെ സംബന്ധിച്ച് അനിവാര്യമാണ്.

Source: AutoCar India

Most Read Articles

Malayalam
English summary
Tata Might Discontinue Hexa In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X