ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

അഞ്ചു സീറ്റര്‍ ടാറ്റ ഹാരിയര്‍ എസ്‌യുവി വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ഒരു എഞ്ചിന്‍ ഓപ്ഷന്‍ മാത്രമെ എസ്‌യുവിയിലുള്ളൂ. ഗിയര്‍ബോക്‌സ് ആറു സ്പീഡ് മാനുവലും. ഹാരിയറിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്ന് ടാറ്റ സ്ഥിരീകരിച്ചിരിക്കെ ഓട്ടോമാറ്റിക് മോഡലിന്റെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സാണ് ഹാരിയര്‍ ഓട്ടോമാറ്റിക്കില്‍. ക്യാമറ പകര്‍ത്തിയ ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തം.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായിയുടെ ഗിയര്‍ബോക്‌സ് യൂണിറ്റാണിത്. ഡ്രൈവ് മോഡ് സെലക്ടറിന് തൊട്ടുതാഴെയായി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എസ്‌യുവിയില്‍ ഒരുങ്ങും. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ക്രൈയോട്ടെക്കെന്ന് എഞ്ചിന്‍ യൂണിറ്റിനെ കമ്പനി വിശേഷിപ്പിക്കുന്നു. എഞ്ചിന്‍ 140 bhp കരുത്തും 350 Nm torque ഉം പരമാവധി കുറിക്കും.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ജീപ്പ് കോമ്പസിലും ഇതേ എഞ്ചിന്‍ ഇടംപിടിക്കുന്നുണ്ടെങ്കിലും കരുത്തുത്പാദനം വ്യത്യസ്തമാണ്. രണ്ടു വീല്‍ ഡ്രൈവ് മുഖേന ഹാരിയറിന്റെ മുന്‍ ചക്രങ്ങളിലേക്ക് മാത്രമാണ് എഞ്ചിന്‍ കരുത്തെത്തുക. നിര്‍മ്മാണ ചിലവുകള്‍ ഉയര്‍ത്തുമെന്നതും വാങ്ങാന്‍ ആവശ്യക്കാര്‍ കുറവാണെന്നതും ഹാരിയറിന് നാലു വീല്‍ ഡ്രൈവ് നല്‍കാത്തതിന് കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡ് ചെറിയ ഓഫ്‌റോഡ് സാഹസങ്ങളില്‍ ഹാരിയറിന് പിന്തുണര്‍പ്പിക്കും. നോര്‍മല്‍, വെറ്റ്, റഫ് തുടങ്ങിയ മോഡുകള്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡിന്റെ ഭാഗമായി എസ്‌യുവിയിലുണ്ട്. ഇതിനുപുറമെ ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ ഡ്രൈവ് മോഡുകളും ഹാരിയറില്‍ തിരഞ്ഞെടുക്കാം.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

നെക്‌സോണില്‍ കണ്ടതുപോലെ XM, XT വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും ഹാരിയര്‍ ഓട്ടോമാറ്റിക് വിപണിയില്‍ എത്തുക. 14 ലക്ഷം രൂപയോളം വില മോഡലിന് കരുതുന്നതില്‍ തെറ്റില്ല. ഒരുപക്ഷെ നടക്കാനിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ ഹാരിയര്‍ ഓട്ടോമാറ്റിക്കിനെ കമ്പനി അണിനിരത്തിയേക്കും.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

വിപണിയില്‍ 12.69 ലക്ഷം രൂപ മുതലാണ് എസ്‌യുവിക്ക് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ മോഡല്‍ 16.25 ലക്ഷം രൂപയ്ക്ക് ഷോറൂമില്‍ വില്‍പ്പനയ്ക്ക് വരുന്നു. എന്തായാലും ഒരുവിഭാഗം ഉപഭോക്താക്കള്‍ ഹാരിയര്‍ ഓട്ടോമാറ്റിക്കാനായുള്ള കാത്തിരിപ്പിലാണ്. മോഡല്‍ ഔദ്യോഗികമായി എന്നു കടന്നുവരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read: കൂറ്റന്‍ തൂണിന് അടിയില്‍പ്പെട്ട് നെക്‌സോണ്‍, ടാറ്റയ്ക്ക് സ്തുതി പറഞ്ഞ് വാഹന പ്രേമികള്‍

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ലാന്‍ഡ് റോവര്‍ D8 ആര്‍കിടെക്ച്ചര്‍ ആധാരമാക്കി ടാറ്റ വികസിപ്പിച്ച പുതിയ OMEGA അടിത്തറയാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലി പാലിക്കുന്ന ആദ്യ മോഡലും ഹാരിയര്‍തന്നെ. വരാനിരിക്കുന്ന പ്രീമിയം 45X ഹാച്ച്ബാക്കും ഇതേ ഡിസൈന്‍ ഭാഷ്യമായിരിക്കും പിന്തുടരുക.

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഫീച്ചറുകളുടെ ധാരാളിത്തമാണ് ഹാരിയറിലെ മുഖ്യാകര്‍ഷണം. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് എന്നിങ്ങനെ നീളും ഹാരിയര്‍ വിശേഷങ്ങള്‍.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ടാറ്റ ഹാരിയര്‍, ആദ്യ ചിത്രങ്ങള്‍ പുറത്ത്

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ എസ്‌യുവിയിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ഫോഗ്‌ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും എസ്‌യുവിയില്‍ പരാമര്‍ശിക്കണം. ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റ എന്നിവരുമായാണ് കോമ്പസ് മോഡലുകളുടെ അങ്കം.

Source: GaadiWaadi

Most Read Articles

Malayalam
English summary
Tata Harrier Automatic Spied Testing. Read in Malayalam.
Story first published: Wednesday, February 20, 2019, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X