ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

എസ്‌യുവി ശ്രണിയില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രീയ വാഹനമാണ് ഹാരിയര്‍. വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ വന്‍ സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാരിയറിന്റെ പല പതിപ്പുകളെ കമ്പനി പലപ്പോഴായി വിപണിയില്‍ അവതരിപ്പിച്ചു.

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഏറ്റവും അവസാനമായി ബ്ലാക്ക് എഡിഷന്‍ എന്നൊരു പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. ഇത്രയൊക്കെ ഉണ്ടെങ്കിലും ഈ വാഹനത്തില്‍ ഓട്ടോമാറ്റിക് പതിപ്പിന്റെ ഒരു അഭാവം എപ്പോഴും നിഴലിച്ചിരുന്നു.

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ അധികം വൈകാതെ തന്നെ ഓട്ടോമാറ്റിക് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാല്‍ വാഹനം വിപണിയില്‍ ഒരു വര്‍ഷം പിന്നിടാന്‍ ഒരുങ്ങുമ്പോഴാണ് ഓട്ടോമാറ്റിക്കിനെയും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്.

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലുള്ള ഹാരിയര്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹാരിയര്‍ സെവന്‍ സീറ്റര്‍ മോഡലിനൊപ്പമായിരിക്കും ഓട്ടോമാറ്റിക് പതിപ്പും പ്രദര്‍ശനത്തിനെത്തുക.

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഹ്യുണ്ടായില്‍ നിന്നെടുത്ത ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടബിള്‍ ഓട്ടോമാറ്റിക് യൂണിറ്റായിക്കും ഹാരിയര്‍ ഓട്ടോമാറ്റിക്കില്‍ നല്‍കുക. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നതൊഴിച്ചാല്‍ ഡിസൈനിലോ മെക്കാനിക്കലായോ മറ്റ് മാറ്റങ്ങള്‍ ഈ വാഹനത്തില്‍ നല്‍കില്ല. ക്രയോടെക് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഓട്ടോമാറ്റിക് പതിപ്പിനും കരുത്ത് നല്‍കുക.

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഈ എഞ്ചിന്‍ 140 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്നതാണ്. നിലവില്‍ 12.99 ലക്ഷം മുതല്‍ 16.95 ലക്ഷം രൂപ വരെയാണ് ഹാരിയര്‍ മാനുവലിന്റെ എക്‌സ്‌ഷോറൂം വില. ഓട്ടോമാറ്റിക് പതിപ്പിന് ഒരു ലക്ഷം രൂപ വരെ വില ഉയരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഈ വര്‍ഷം ആദ്യമാണ് ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിനുശേഷം വിപണിയില്‍ എസ്‌യുവിക്ക് മികച്ച പ്രതികരണം ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ട് മാസമായി വാഹനത്തിന്റെ വില്‍പ്പന ഗണ്യമായി ഇടിഞ്ഞു.

Most Read: ഹാരിയറിൽ പുതിയ പ്രയോറിറ്റി ടെസ്റ്റ് ഡ്രൈവ് അവതരിപ്പിച്ച് ടാറ്റ

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഈ നിരയിലേക്ക് കിയ സെല്‍റ്റോസും, എംജി ഹെക്ടറും ഒക്കെ കളം നിറഞ്ഞതോടെയാണ് വാഹനത്തിന്റെ വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓട്ടോമാറ്റിക് പതിപ്പ് എത്തുന്നതോടെ വില്‍പ്പന ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read: മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

അടുത്തിടെ ഹാരിയര്‍ എസ്‌യുവിയുടെ ഡാര്‍ക്ക് എഡിഷനും ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചിരുന്നു. ഡാര്‍ക്ക് എഡിഷന്‍ മോഡലില്‍ ധാരാളം ബ്ലാക്ക്ഔട്ട് സവിശേഷതകളും പുതിയ ബ്ലാക്ക് പെയിന്റ് സ്‌കീമുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ലാന്‍ഡ് റോവര്‍ D8 ആര്‍കിടെക്ച്ചര്‍ ആധാരമാക്കി ടാറ്റ വികസിപ്പിച്ച പുതിയ OMEGA അടിത്തറയാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്.

Most Read: ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലി പാലിക്കുന്ന ആദ്യ മോഡലും ഹാരിയര്‍തന്നെ. ഫീച്ചറുകളുടെ ധാരാളിത്തമാണ് ഹാരിയറിലെ മുഖ്യാകര്‍ഷണം. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ് എന്നിങ്ങനെ നീളും ഹാരിയര്‍ വിശേഷങ്ങള്‍.

ഹാരിയറിന്റൈ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് സ്റ്റബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ഫോഗ്ലാമ്പുകള്‍, റോള്‍ഓവര്‍ മിറ്റിഗേഷന്‍ സംവിധാനം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Tata Harrier Automatic To Launch By February 2020. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X