ആരും കൊതിക്കും കറുപ്പഴകുള്ള ഈ ഹാരിയര്‍ കണ്ടാല്‍ — വീഡിയോ

ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയും OMEGA ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്‌ഫോമും ഇഴചേര്‍ന്ന ആദ്യ ടാറ്റ കാറാണ് ഹാരിയര്‍. രൂപഭാവത്തില്‍ അല്‍പ്പം സ്റ്റൈലിഷ് തന്നെയാണ് ഈ ടാറ്റ എസ്‌യുവി. അഞ്ച് നിറപ്പതിപ്പുകളിലാണ് പുതിയ ടാറ്റ ഹാരിയര്‍ എസ്‌യുവി വിപണിയില്‍ ലഭ്യമാവുന്നത്.

ആരും കൊതിക്കും കറുപ്പഴകുള്ള ഈ ഹാരിയര്‍ കണ്ടാല്‍ — വീഡിയോ

സാധാരണ നിലയില്‍ എസ്‌യുവികളില്‍ കാണാറുള്ള ബ്ലാക്ക് നിറത്തില്‍ ഹാരിയര്‍ ലഭ്യമാവുന്നില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാലിതാ വിപണിയില്‍ ലഭ്യമല്ലാത്ത ബ്ലാക്ക് നിറത്തിലേക്ക് തന്റെ എസ്‌യുവിയെ മാറ്റിയെടുത്തിരിക്കുകയാണൊരു ഹാരിയറുടമ.

ആരും കൊതിക്കും കറുപ്പഴകുള്ള ഈ ഹാരിയര്‍ കണ്ടാല്‍ — വീഡിയോ

മുമ്പ് ഡീലര്‍ഷിപ്പില്‍ ഇരട്ട നിറപ്പതിപ്പിലൊരുങ്ങിയ ഹാരിയറിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഏതായാലും ബ്ലാക്ക് നിറം ഹാരിയറിന് വ്യത്യസ്തമായൊരു ഭാവമാണ് പകരുന്നതെന്നത് ചിത്രങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന ബ്ലാക്ക് മാംബയെപ്പോലെ തോന്നിപ്പിക്കുന്നുണ്ട് ഹാരിയറിന്റെ പുത്തന്‍ നിറപ്പകര്‍ച്ച.

Most Read:26,000 യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര XUV300 ബുക്കിങ്

ആരും കൊതിക്കും കറുപ്പഴകുള്ള ഈ ഹാരിയര്‍ കണ്ടാല്‍ — വീഡിയോ

എന്നാല്‍, പുത്തന്‍ നിറം കൈക്കൊണ്ട ഹാരിയറിനെ കുറിച്ച് മറ്റു വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. ബ്ലാക്ക് ഹാരിയറിന്റെ ഉടമ, നിറം പകര്‍ന്ന നല്‍കിയ സ്ഥാപനം എന്നിവരുടെ വിവരങ്ങളും ലഭ്യമല്ല. നിറം മാറ്റത്തിനാവശ്യമായ തുക മാത്രമാണ് വീഡിയോ പങ്ക് വച്ചവര്‍ നല്‍കിയിരിക്കുന്ന വിവരം.

ആരും കൊതിക്കും കറുപ്പഴകുള്ള ഈ ഹാരിയര്‍ കണ്ടാല്‍ — വീഡിയോ

50,000 രൂപയാണ് ഇതിന്റെ ആകെ ചെലവെന്ന് വീഡിയോയില്‍ പറയുന്നു. തെര്‍മിസ്റ്റോ ഗോള്‍ഡ്, ടെലസ്‌റ്റോ ഗ്രെയ് എന്നീ കടും നിറപ്പതിപ്പുകള്‍ ഹാരിയറിനുണ്ടെങ്കിലും ആദ്യമായാണ് ബ്ലാക്ക് നിറപ്പതിപ്പില്‍ ഹാരിയറിനെ കാണുന്നത്. ബ്ലാക്ക് നിറം കൊണ്ട് വരാനായി റാപ്പിംഗാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ആരും കൊതിക്കും കറുപ്പഴകുള്ള ഈ ഹാരിയര്‍ കണ്ടാല്‍ — വീഡിയോ

വളരെ മികച്ച രീതിയില്‍ത്തന്നെ ബ്ലാക്ക് റാപ്പിംഗ് ഇവിടെ ഹാരിയറില്‍ പ്രയോഗിച്ചിണ്ടുണ്ടെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ആര്‍ടിഒയുടെ അനുവാദമില്ലാതെ കാര്‍ റാപ്പിംഗ് ചെയ്യുന്നത് കുറ്റകരമാണ്. ആര്‍ടിഒയുടെ നിര്‍ദ്ദേശ പ്രകാരം നിറം മാറ്റാം. ഇതല്ലാതെ കാറിന്റെ എക്സ്റ്റീരിയറിലെ നിറം മുഴുവന്‍ മാറ്റുകയാണെങ്കില്‍ കാര്‍ പൊലീസ് പിടികൂടും.

Most Read:വീണ്ടും ഒന്നാമന്‍, ടാറ്റ ഹാരിയറിന് പ്രചാരം കൂടാനുള്ള നാലു പ്രധാന കാരണങ്ങള്‍

ആരും കൊതിക്കും കറുപ്പഴകുള്ള ഈ ഹാരിയര്‍ കണ്ടാല്‍ — വീഡിയോ

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ബ്ലാക്ക് നിറത്തിലുള്ള ഹാരിയറിന്റെ പണിപ്പുരയിലാണ് ടാറ്റ എന്നാണ്. ഇത് ഉടന്‍ തന്നെ വിപണിയിലെത്താനാണ് സാധ്യത. വിപണിയിലെത്തി നാളിതുവരെ മികച്ച പ്രകടനമാണ് വില്‍പ്പനയില്‍ ഹാരിയര്‍ കുറിക്കുന്നത്.

പോയ മാസങ്ങളിലെ വില്‍പ്പനയില്‍ ജീപ്പ് കോമ്പസ്, നിസാന്‍ കിക്ക്‌സ്, ഹ്യുണ്ടായി ടക്‌സണ്‍, മഹീന്ദ്ര XUV500 എന്നിവരെയല്ലാം ഹാരിയര്ഡ പിന്നിലാക്കിയിരുന്നു. 2.0 ലിറ്റര്‍ ശേഷിയുള്ള ക്രയോട്ടെക്ക് ഡീസല്‍ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. ഇത് 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. കസീനി എന്ന് പേരുള്ള ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പ് വിപണിയിലെത്താനിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്.

Source: Rishabh Tiwari

Most Read Articles

Malayalam
English summary
tata harrier black colour body wrap: read in malayalam
Story first published: Thursday, May 9, 2019, 16:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X