അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

By Rajeev Nambiar

ഇന്ത്യയേറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹാരിയര്‍ എസ്‌യുവിയെ കഴിഞ്ഞമാസമാണ് ടാറ്റ വിപണിയില്‍ കൊണ്ടുവന്നത്. വില്‍പ്പനയ്ക്ക് വന്ന് മൂന്നാഴ്ച്ച തികയുംമുമ്പെ ആദ്യ ഹാരിയര്‍ മുംബൈയില്‍ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്. മുംബൈയിലെ കോണ്‍കോര്‍ഡ് പ്രഭാദേവി ഡീലര്‍ഷിപ്പിന്റെ പക്കലുള്ള ഹാരിയറാണ് അപകടത്തില്‍ തകര്‍ന്നത്.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

ഡീലര്‍ഷിപ്പിനകത്ത് വെച്ച് എസ്‌യുവി മാറ്റിയിടാന്‍ ശ്രമിക്കുമ്പോള്‍ ജീവനക്കാരന് സംഭവിച്ച പിഴവ് അപകടത്തില്‍ കലാശിക്കുകയായിരുന്നു. ഇരുമ്പു തൂണിലേക്ക് ഹാരിയര്‍ ഇടിച്ചു കയറിയെന്നാണ് റിപ്പോര്‍ട്ട്. അപകടം ഗുരുതരമല്ലെങ്കിലും ആഘാതത്തില്‍ എസ്‌യുവിയുടെ മുന്‍ ബമ്പറും ബോണറ്റും സാരമായി ചളുങ്ങി.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

ആര്‍ക്കും പരുക്കുകളില്ല. ഹാരിയറിന്റെ മുന്‍ഭാഗത്ത് ബമ്പറിനാണ് പ്രാതിനിധ്യം കൂടുതല്‍. ബോണറ്റ് വരെയുണ്ട് എസ്‌യുവിയിലെ ബമ്പര്‍. ഹെഡ്‌ലാമ്പുകളും ഗ്രില്ല് ഘടനയുമെല്ലാം ബമ്പറിന്റെ ഭാഗമായി നിലകൊള്ളുന്നു. ഇക്കാരണത്താല്‍ ഇടിയുടെ ആഘാതം മുന്‍ പ്രൊഫൈല്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടെന്നുവരും.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

മറ്റു ടാറ്റ കാറുകളില്‍ നിന്നും വ്യത്യസ്തമായി അപകടത്തില്‍ മുഖരൂപത്തിന് കാര്യമായ ക്ഷതമേല്‍ക്കാനുള്ള സാധ്യത ഹാരിയറില്‍ കൂടുതലാണ്. അതേസമയം ഉള്ളിലിരിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഹാരിയര്‍ പിന്നില്‍ പോകില്ലെന്നാണ് വിലയിരുത്തല്‍.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ നേട്ടം കുറിച്ച നെക്‌സോണിനെക്കാള്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഹാരിയറില്‍ ടാറ്റ ഉറപ്പുവരുത്തുന്നുണ്ട്. ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ ഒമേഗ ആര്‍ക്ക് പ്ലാറ്റ്‌ഫോമാണ് ടാറ്റ ഹാരിയറിന് ആധാരമാവുന്നത്.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

4,598 mm നീളവും 1,894 mm വീതിയും 1,706 mm ഉയരവും എസ്‌യുവി കുറിക്കും. വീല്‍ബേസ് 205 mm. ബോണറ്റുമായി ചേര്‍ന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ബമ്പറിലെ വിഭജിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടനയും കൂടി വ്യത്യസ്തമാണ് രൂപഭാവമാണ് ഹാരിയറിന് കല്‍പ്പിക്കുന്നത്.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

ടാറ്റയുടെ ഹെക്‌സഗണല്‍ ഡിസൈന്‍ ശൈലി വലിയ ഗ്രില്ലില്‍ നിറഞ്ഞനുഭവപ്പെടും. മുന്നില്‍ സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റുമുണ്ട് എസ്‌യുവിക്ക്. വലുപ്പത്തില്‍ XUV500 -യെ ഹാരിയര്‍ പിന്നിലാക്കും. ബോഡിയ്ക്ക് അടിവരയിട്ട് പോകുന്ന പ്ലാസ്റ്റിക് ക്ലാഡിംഗ് ഹാരിയറിന്റെ ഡിസൈന്‍ സവിശേഷതയാണ്.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ അല്ലെങ്കില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ മോഡലില്‍ തിരഞ്ഞെടുക്കാം. കറുത്ത C പില്ലറും ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും ഹാരിയറിലേക്ക് കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചിരുത്തും. പിറകില്‍ വീതികുറഞ്ഞ ടെയില്‍ലാമ്പുകള്‍ ആകര്‍ഷണീയത കൂട്ടുന്നു.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

പിറകിലുമുണ്ട് സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റ്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളുടെ അടിസ്ഥാന വിശേഷങ്ങളാണ്.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

ഉള്ളിലും ധാരാളിത്തം കുറവല്ല. തുകല്‍, അലൂമിനിയം, തടി മുതലായവയുടെ സമ്മിശ്ര ഇടപെടല്‍ അകത്തളത്തില്‍ കാണാം. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനവും പൂര്‍ണ്ണ ഡിജിറ്റല്‍ TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹാരിയറില്‍ പ്രത്യേകം പരാമര്‍ശിക്കണം.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്. കൂടാതെ ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകളും എസ്‌യുവിയുടെ പ്രത്യേകതകളില്‍പ്പെടും. നിലവില്‍ ഡീലര്‍ഷിപ്പുകളില്‍ ടാറ്റ ഹാരിയര്‍ ബുക്കിംഗ് തുടരുകയാണ്.

അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

30,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് മോഡൽ ബുക്ക് ചെയ്യാം. ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500, നിസാന്‍ കിക്ക്‌സ് തുടങ്ങിയ മോഡലുകളുമായാണ് ഹാരിയറിന്റെ മത്സരം.

Source: Team-BHP

Most Read Articles

Malayalam
English summary
Tata Harrier’s First Crash Happens In Mumbai. Read in Malayalam.
Story first published: Tuesday, February 5, 2019, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X