ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

ടിയാഗൊ, നെക്‌സോണ്‍, ഹെക്‌സ എന്നീ കാറുകളില്‍ നമ്മള്‍ ഇരട്ട നിറപ്പതിപ്പുകള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ടാറ്റ ഹാരിയര്‍ കൂടി എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വിപണിയിലെത്തി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഹാരിയറില്‍ കമ്പനി ഇരട്ട നിറങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാരിയറിന്റെ ഓര്‍ക്കസ് വൈറ്റ്, കാലിസ്‌റ്റോ കോപ്പര്‍ എന്നീ നിറപ്പതിപ്പുകളിലാവും ഇരട്ട നിറങ്ങള്‍ ലഭ്യമാവുക.

ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

ഇതല്ലാതെ മറ്റ് പരിഷ്‌കാരങ്ങളൊന്നും തന്നെ ഹാരിയറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. ഇരട്ട നിറങ്ങളിലുള്ള ടാറ്റ ഹാരിയറിന്റെ ചിത്രങ്ങള്‍ ഇതിന് മുമ്പും പുറത്തുവന്നിട്ടുണ്ട്. എന്നാലിത് ആഫ്റ്റര്‍ മാര്‍ക്കറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്ന ഇവര്‍ ചെയ്തിരുന്നത്.

ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ എംജി മോട്ടോറിന്റെ ആദ്യ വാഹനമായ ഹെക്ടര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലെത്തുന്നതിന് മുമ്പ് തന്നെ ഹാരിയറില്‍ ഇരട്ട നിറങ്ങള്‍ കമ്പനി അവതരിപ്പിച്ചുവെന്നതും ശ്രദ്ധേയം.

ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

ശ്രേണിയില്‍ ഹാരിയറിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്ന എംജി ഹെക്ടര്‍ മിക്കവാറും ഈ മാസം തന്നെ വില്‍പ്പനയ്‌ക്കെത്താനാണ് സാധ്യത. ഒരുപിടി മികച്ച ഫീച്ചറുകളുമായാണ് രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാറെന്ന വിശേഷിപ്പിക്കപ്പെടുന്ന എംജി ഹെക്ടറെത്തുന്നത്.

ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

എസ്‌യുവിയുടെ വില എംജി മോട്ടോര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹാരിയറിന്റെ വിലയോടപ്പമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ മുന്‍പന്തിയിലാണ് ടാറ്റ ഹാരിയറിന്റെ സ്ഥാനം.

ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

വിപണിയിലെത്തിയ നാള്‍ മുതല്‍ വില്‍പ്പനയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടാറ്റ ഹാരിയര്‍ കാഴ്ചവെയ്ക്കുന്നത്. പ്രതിമാസം 1,800 യൂണിറ്റോളമാണ് ഹാരിയറിന്റെ ശരാശരി വില്‍പ്പന.

Most Read: വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

ശ്രേണിയില്‍ ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവയോടാണ് ടാറ്റ ഹാരിയര്‍ മത്സരിക്കുന്നത്. ശ്രേണിയിലേക്ക് എംജി ഹെക്ടര്‍ കൂടിയെത്തുന്നത് ഹാരിയറിന്റെ വില്‍പ്പനയെ ബാധിക്കുമോയെന്ന ആശങ്ക കമ്പനിയ്ക്കുണ്ട്.

Most Read: കൂപ്പുകുത്തി റോയല്‍ എന്‍ഫീൽഡ് 500 സിസി വിപണി

ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

നിലവില്‍ ഹാരിയറിനെ ഭാരത് സ്റ്റേജ് VI നിലവാരത്തിലെത്തിക്കാനുള്ള തിരക്കുകളിലാണ് കമ്പനി. കൂടാതെ ഹാരിയര്‍ പെട്രോള്‍, ഓട്ടോമാറ്റിക്ക് പതിപ്പുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനും കമ്പനി ഒരുക്കങ്ങള്‍ കൂട്ടുന്നുണ്ട്.

Most Read: ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസാണ് അടുത്തതായി ടാറ്റ നിരയില്‍ നിന്ന് വിപണി തേടിയെത്തുന്ന വാഹനം. മാരുതി ബലെനോ, ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായി i20, ഹോണ്ട ജാസ്സ് എന്നിവയോടായിരിക്കും പുതിയ ടാറ്റ ആള്‍ട്രോസ് മത്സരിക്കുക. ശേഷം ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പായ കസീനിയെയാവും ടാറ്റ മോട്ടോര്‍സ് വില്‍പ്പനയ്‌ക്കെത്തിക്കുക.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Most Read Articles

Malayalam
English summary
Tata Harrier Dual Tone Paint Scheme. Read In Malayalam
Story first published: Sunday, June 23, 2019, 10:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X