40,000 രൂപ കൂടുതല്‍ ചിലവിട്ടാല്‍ ടാറ്റ ഹാരിയറിന് ഇരട്ടനിറം, പ്രചാരം നേടി ഡീലര്‍ മോഡിഫിക്കേഷന്‍

ബുക്ക് ചെയ്തവര്‍ക്ക് പുതിയ ടാറ്റ ഹാരിയര്‍ എസ്‌യുവി ലഭിച്ചുതുടങ്ങി. കാലിസ്റ്റോ കോപ്പര്‍, തെര്‍മിസ്റ്റോ ഗോള്‍ഡ്, ഏരിയല്‍ സില്‍വര്‍, ടെലസ്‌റ്റോ ഗ്രെയ്, ഓര്‍ക്കസ് വൈറ്റ് നിറങ്ങളില്‍ ഹാരിയര്‍ എസ്‌യുവി ടാറ്റ ഷോറൂമുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇതില്‍ കാലിസ്‌റ്റോ കോപ്പര്‍ (ഓറഞ്ച്) നിറപ്പതിപ്പിനാണ് പ്രചാരം കൂടുതല്‍. 'ഹാരിയര്‍ ഉഗ്രനൊക്കെത്തന്നെ, പക്ഷെ പരിമിത നിറങ്ങളില്‍ മാത്രമെ എസ്‌യുവി വരുന്നുള്ളൂ', മോഡല്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ പരാതിപ്പെടുന്നു.

40,000 രൂപ കൂടുതല്‍ ചിലവിട്ടാല്‍ ടാറ്റ ഹാരിയറിന് ഇരട്ടനിറം, പ്രചാരം നേടി ഡീലര്‍ മോഡിഫിക്കേഷന്‍

വിപണിയില്‍ പ്രചാരമേറുന്ന ഇരട്ടനിറ ശൈലി ഹാരിയറിനില്ല. എന്നാല്‍ മുംബൈയിലൊരു ടാറ്റ മോട്ടോര്‍സ് ഡീലര്‍ഷിപ്പ് ഉടമകളുടെ ഈ പരിഭവത്തിന് തീര്‍പ്പു കല്‍പ്പിക്കുകയാണ്. കഴിഞ്ഞദിവസം ഇരട്ടനിറ ശൈലിയുള്ള ഓര്‍ക്കസ് വൈറ്റ് ഹാരിയറിനെ ഡീലര്‍ഷിപ്പ് ഉപഭോക്താവിന് കൈമാറി. മേല്‍ക്കൂരയിലെ പിയാനൊ ബ്ലാക്ക് നിറമൊരുങ്ങുന്ന ഹാരിയർ മോഡൽ ദേശീയ തലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പില്ലറുകള്‍ക്കും മിററുകള്‍ക്കും നിറം പൂര്‍ണ്ണ കറുപ്പാണ്. ടാറ്റ ആവിഷ്‌കരിച്ച ഓര്‍ക്കസ് വൈറ്റ് പതിപ്പില്‍ മിററുകള്‍ക്ക് ഇരട്ടനിറമാണെന്ന് ഇവിടെ ഓര്‍മ്മപ്പെടുത്തണം.

40,000 രൂപ കൂടുതല്‍ ചിലവിട്ടാല്‍ ടാറ്റ ഹാരിയറിന് ഇരട്ടനിറം, പ്രചാരം നേടി ഡീലര്‍ മോഡിഫിക്കേഷന്‍

ഡീലര്‍ഷിപ്പ് തലത്തില്‍ നടന്ന മോഡിഫിക്കേഷനാണിത്. ഹാരിയറിന് ഇരട്ടനിറം പൂശാന്‍ 40,000 രൂപയോളം ഉടമ കൂടുതല്‍ ചിലവഴിച്ചു. ഇരട്ടനിറമുള്ള ഹാരിയര്‍ മികച്ച പ്രതികരണം നേടുന്ന പശ്ചാത്തലത്തില്‍ വരുംനാളുകളില്‍ മറ്റു ടാറ്റ ഡീലര്‍ഷിപ്പുകളും സമാന നടപടികള്‍ക്ക് തുനിഞ്ഞേക്കും. നിലവില്‍ ഹാരിയറിന്റെ ഇരട്ട നിറപ്പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ടാറ്റയ്ക്ക് ഉദ്ദേശ്യമില്ല.

ഇന്ത്യന്‍ വിപണിയില്‍ എസ്‌യുവി ഹിറ്റായ സാഹചര്യത്തില്‍ ഹാരിയറിനെ വിദേശ വിപണികളില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. രാജ്യത്തെ മിക്ക ഡീലര്‍ഷിപ്പുകളിലും മൂന്നുമാസം വരെ കാത്തിരിക്കണം ഹാരിയര്‍ ബുക്ക് ചെയ്താല്‍ കിട്ടാന്‍. മത്സരവിലയാണ് ഹാരിയറിന്റെ മുഖ്യാകര്‍ഷണം. 12.69 ലക്ഷം മുതല്‍ 16.25 ലക്ഷം രൂപവരെ നീളം എസ്‌യുവിയുടെ വിലസൂചിക.

40,000 രൂപ കൂടുതല്‍ ചിലവിട്ടാല്‍ ടാറ്റ ഹാരിയറിന് ഇരട്ടനിറം, പ്രചാരം നേടി ഡീലര്‍ മോഡിഫിക്കേഷന്‍

ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ വികസിപ്പിച്ച ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്‍ഡ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചറിന് ദൃഢത പകരുന്നു. ലാന്‍ഡ് റോവറിന്റെ വിഖ്യാത D8 അടിത്തറയില്‍ നിന്നും ഉരുത്തിരിഞ്ഞ പ്ലാറ്റ്‌ഫോമാണിത്.

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ക്രെയോട്ടെക്കെന്ന് എഞ്ചിനെ ടാറ്റ വിളിക്കുന്നു. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്. എന്നാല്‍ ഹാരിയര്‍ വ്യത്യസ്തമായ കരുത്തുത്പാദനം കുറിക്കുമെന്ന് മാത്രം. 138 bhp കരുത്തും 350 Nm torque -മാണ് ക്രെയോട്ടെക്ക് എഞ്ചിന്‍ സൃഷ്ടിക്കുക.

40,000 രൂപ കൂടുതല്‍ ചിലവിട്ടാല്‍ ടാറ്റ ഹാരിയറിന് ഇരട്ടനിറം, പ്രചാരം നേടി ഡീലര്‍ മോഡിഫിക്കേഷന്‍

മോഡലുകളില്‍ മുഴുവന്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്. കൂടാതെ ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകളും എസ്‌യുവിയുടെ സവിശേഷതയാണ്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളില്‍ പൊതുവായുണ്ട്.

40,000 രൂപ കൂടുതല്‍ ചിലവിട്ടാല്‍ ടാറ്റ ഹാരിയറിന് ഇരട്ടനിറം, പ്രചാരം നേടി ഡീലര്‍ മോഡിഫിക്കേഷന്‍

ഉള്ളിലും ധാരാളിത്തം കുറവല്ല. തുകല്‍, അലൂമിനിയം, തടി മുതലായവയുടെ സമ്മിശ്ര ഇടപെടല്‍ അകത്തളത്തില്‍ കാണാം. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനവും പൂര്‍ണ്ണ ഡിജിറ്റല്‍ TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹാരിയറില്‍ പ്രത്യേകം പരാമര്‍ശിക്കണം.

Most Read Articles

Malayalam
English summary
Tata Harrier Modified By Dealership — White/Black Dual-Tone Colour Scheme Looks Good. Read in Malayalam.
Story first published: Wednesday, February 13, 2019, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X