ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

ഈ വര്‍ഷം തുടക്കത്തില്‍ ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ച ഹാരിയര്‍ എസ്‌യുവി, വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തുന്ന ഹാരിയര്‍, ചുരുങ്ങിയ നാളുകള്‍ കൊണ്ട് വലിയ വിഭാഗം വാഹനപ്രേമികളുടെ ഹൃദയം കീഴടക്കി. ഇപ്പോഴിതാ ഉയരങ്ങള്‍ കീഴടക്കിയൊരു ടാറ്റ ഹാരിയറിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവിടെ പങ്കു വയ്ക്കുന്നു.

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

ലഡാക്കിലെ പാങോങ് സോ തടാകത്തിലെത്തിയ ഹാരിയറാണ് വീഡിയോയിലുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 4,350 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തടാകമാണ് പാങോങ് സോ. തടാകക്കരയിലൂടെ സഞ്ചരിക്കുന്ന ഹാരിയറിന്റെ ഓഫ്‌റോഡ് മികവ് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

തടാകത്തിന്റെ തീരത്ത് ഓഫ്‌റോഡ് അഭ്യാസങ്ങളിലേര്‍പ്പെടുന്ന ഹാരിയര്‍ മികച്ചൊരു ഓഫ്‌റോഡറാണെന്ന് തെളിയിക്കുന്ന വീഡിയോ കൂടിയാണിത്. ഈ ഹിമാലയന്‍ തടാക തീരത്തെത്തുന്ന ആദ്യ ഹാരിയര്‍ കൂടിയാണിതെന്ന് പറയാം.

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

രാജസ്ഥാന്‍ രജിസ്‌ട്രേഷനിലുള്ളതാണ് ഈ ഹാരിയര്‍. റോഹ്ത്താങ് വരെയുള്ള റോഡ് ഔദ്യോഗികമായി തുറന്നിരിക്കെ, ശ്രീനഗര്‍ റൂട്ടിലൂടെ ലഡാക്ക് മേഖലിലെത്തിയതാവാം ഹാരിയറില്‍ സഞ്ചരിച്ചിരുന്നവര്‍.

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

വാഹനത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. മുന്‍വീല്‍ ഡ്രൈവ് മാത്രമെ ടാറ്റ ഹാരിയറിലുള്ളൂ എന്നതാണ് ഈ പ്രകടനത്തെ സവിശേഷമാക്കുന്നത്. മുന്‍വീല്‍ ഡ്രൈവ് മാത്രമുണ്ടായിരുന്നിട്ടും ഒരു ഓള്‍വീല്‍ ഡ്രൈവ് വാഹനത്തെ വെല്ലുന്ന അഭ്യാസമാണ് വീഡിയോയിലെ ഹാരിയര്‍ നടത്തുന്നത്.

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

ഇത് തന്നെയാണ് ശ്രേണിയിലെ മറ്റു 4X2 എസ്‌യുവികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹാരിയറിനെ വ്യത്യസ്തമാക്കുന്നതും. ഓഫ്‌റോഡിംഗില്‍ എസ്‌യുവിയ്ക്ക് സഹായകമാവുന്ന 14 ഫംഗ്ഷന്‍ ഇഎസ്പി ഹാരിയറിനുണ്ട്.

Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം - കാരണമിതാണ്

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

മാത്രമല്ല, ഓള്‍വീല്‍ ഡ്രൈവ് ഉള്‍പ്പെടുത്തുന്നതിന് പകരം വിവിധ പ്രതലങ്ങള്‍ക്കനുസൃതമായ ഡ്രൈവ് മോഡുകള്‍ എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

Most Read: മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

ഫിയറ്റ് നിര്‍മ്മിത 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. മറ്റൊരു എസ്‌യുവിയായ ജീപ്പ് കോമ്പസിലും ഇതേ എഞ്ചിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 138 bhp കരുത്തും 350 Nm torque ഉം പരമാവധി കുറിക്കുന്നതാണീ നാല് സിലിണ്ടര്‍ എഞ്ചിന്‍.

Most Read: മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

ആറ് സ്പീഡാണ് എസ്‌യുവിയിലെ ഗിയര്‍ബോക്‌സ്. ഹാരിയറില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തുന്നതിന്റെ പണിപ്പുരയിലാണ് ടാറ്റ. വിപണിയില്‍ മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ്, നിസാന്‍ കിക്ക്‌സ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് ടാറ്റ ഹാരിയറിന്റെ എതിരാളികള്‍.

ഏതാനും മാസങ്ങള്‍ മുമ്പ് ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പ് ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ചിരുന്നു.

ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

കസീനി എന്ന് കമ്പനി വിളിക്കുന്ന ഏഴ് സീറ്ററിലും 2.0 ലിറ്റര്‍ എഞ്ചിന്‍ തന്നെയായിരിക്കും ഉണ്ടാവുക. നിലവില്‍ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കുകളിലാണ് ടാറ്റ മോട്ടോര്‍സ്.

Source: Dr. Pushpendra Jadon

Most Read Articles

Malayalam
English summary
Tata Harrier Off roading Capabilities In Ladakh Viral Video. Read In Malayalam
Story first published: Monday, June 3, 2019, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X