വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

വിജയവഴിയില്‍ കുതിക്കുകയാണ് ടാറ്റ ഹാരിയര്‍. ജനുവരിയില്‍ 422 യൂണിറ്റുകള്‍. ഫെബ്രുവരിയില്‍ 1,449 യൂണിറ്റുകള്‍. മാര്‍ച്ചില്‍ വില്‍പ്പന 2,492 യൂണിറ്റുകള്‍. ഇന്ത്യന്‍ എസ്‌യുവി പോരാട്ടങ്ങള്‍ക്ക് പുതിയ മാനം കല്‍പ്പിച്ചിരിക്കുകയാണ് ടാറ്റയുടെ പുതിയ അഞ്ചു സീറ്റര്‍ ഹാരിയര്‍. ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ഹാരിയര്‍ ഉത്പാദനം കമ്പനി വര്‍ധിപ്പിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഹാരിയര്‍ പ്രീ-ബുക്കിങ് ടാറ്റ ആരംഭിച്ചത്.

വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

ജനുവരിയില്‍ എസ്‌യുവി വില്‍പ്പനയ്‌ക്കെത്തി. ആകര്‍ഷകമായ രൂപം. പ്രീമിയം സൗകര്യങ്ങള്‍. ഒപ്പം മോഹവിലയും. തുടക്കം മുതല്‍ക്കെ ടാറ്റ ഹാരിയര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടി. മാര്‍ച്ച് ആദ്യവാരംതന്നെ പതിനായിരം യൂണിറ്റുകളുടെ ബുക്കിങ് പിന്നിട്ട ഹാരിയറിനായി, മൂന്നു മുതല്‍ നാലുമാസം വരെ കാത്തിരിക്കേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോള്‍.

വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ജീപ്പ് കോമ്പസും മഹീന്ദ്ര XUV500 -യും ഹാരിയറിന് മുന്നില്‍ കാഴ്ച്ചക്കാരായി മാറുന്നു. ജീപ്പ് കോമ്പസിനെ ഫെബ്രുവരിയിലും ടാറ്റ ഹാരിയര്‍ മറികടന്നിരുന്നു. എന്നാല്‍ ഇതാദ്യമായാണ് മഹീന്ദ്ര XUV500 -യെ ഹാരിയര്‍ പിന്നിലാക്കുന്നത്. പോയമാസം 1,916 XUV500 യൂണിറ്റുകളെ മഹീന്ദ്ര വിറ്റപ്പോള്‍, 1,441 കോമ്പസ് യൂണിറ്റുകളുടെ വില്‍പ്പനയില്‍ ജീപ്പിന് തൃപ്തിയടയേണ്ടി വന്നു.

വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

ടാറ്റയുടെ പുതുതലമുറ ഡിസൈന്‍ ശൈലിയില്‍ (ഇംപാക്ട് 2.0) പുറത്തിറങ്ങുന്ന ആദ്യ കാറാണ് ഹാരിയര്‍. ലാന്‍ഡ് റോവറുമായി ചേര്‍ന്ന് ടാറ്റ വികസിപ്പിച്ച OMEGA ആര്‍ക്കിടെക്ച്ചര്‍ ഹാരിയര്‍ എസ്‌യുവിക്ക് ദൃഢതയേറിയ അടിത്തറ പാകുന്നു. ഡിസ്‌കവറി സ്‌പോര്‍ട്, ഇവോഖ് തുടങ്ങിയ ലാന്‍ഡ് റോവര്‍ കാറുകള്‍ ഉപയോഗിക്കുന്ന D8 അടിത്തറയാണ് OMEGA ആര്‍ക്കിടെക്ച്ചറിന് ആധാരം.

Most Read: മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

4,598 mm നീളവും 1,894 mm വീതിയും 1,706 mm ഉയരവും എസ്‌യുവി കുറിക്കും. വീല്‍ബേസ് 205 mm. ബോണറ്റുമായി ചേര്‍ന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ബമ്പറിലെ വിഭജിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് ഘടനയും ചേര്‍ന്ന് വ്യത്യസ്തമാണ് രൂപഭാവമാണ് ഹാരിയറിന് കല്‍പ്പിക്കുന്നത്. ടാറ്റയുടെ ഹെക്സഗണല്‍ ഡിസൈന്‍ ശൈലി വലിയ ഗ്രില്ലില്‍ നിറഞ്ഞനുഭവപ്പെടും.

വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയെല്ലാം ഹാരിയര്‍ മോഡലുകളില്‍ അടിസ്ഥാനമായി ഒരുങ്ങുന്നുണ്ട്. 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ അല്ലെങ്കില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ മോഡലില്‍ തിരഞ്ഞെടുക്കാം.

വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

ഉള്ളിലും ധാരാളിത്തം കുറവല്ല. തുകല്‍, അലൂമിനിയം, തടി മുതലായവയുടെ സമ്മിശ്ര ഇടപെടല്‍ അകത്തളത്തില്‍ കാണാം. 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഒമ്പതു സ്പീക്കര്‍ ജെബിഎല്‍ ഓഡിയോ സംവിധാനവും പൂര്‍ണ ഡിജിറ്റല്‍ TFT ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഹാരിയറില്‍ പ്രത്യേകം പരാമര്‍ശിക്കണം.

വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

ഹാരിയറിലെ 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. വൈകാതെ ഹാരിയര്‍ ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Most Read: എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്, മിന്നും ജയം

വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആറു എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങള്‍ എസ്‌യുവിയുടെ സുരക്ഷയ്ക്ക് അടിവരയിടും.

Source: Auto Punditz

Most Read Articles

Malayalam
English summary
Tata Harrier Outsells Jeep Compass & Mahindra XUV500 In March. Read in Malayalam.
Story first published: Friday, April 5, 2019, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X