എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

പുതിയ എംജി ഹെക്ടറില്‍ ഉറ്റുനോക്കുകയാണ് ടാറ്റ. ഹാരിയറിന്റെ അപ്രമാദിത്വം തകര്‍ക്കാന്‍ അഞ്ചു സീറ്റര്‍ ഹെക്ടറിനാവുമോ? ഹെക്ടറിന്റെ പകിട്ടിന് മുന്നില്‍ ഹാരിയറിന്റെ നിറംകെടുമെന്ന് കമ്പനി ആശങ്കപ്പെടുന്നു. ജനുവരിയില്‍ വലിയ താരത്തിളക്കവുമായാണ് ഹാരിയര്‍ വിപണിയിലെത്തിയത്. ഒരുവര്‍ഷത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്ന് ആരാധകര്‍ വിധിയെഴുതി.

എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

വിലയാണ് ഹാരിയര്‍ എസ്‌യുവിയുടെ പ്രധാനാകര്‍ഷണം. ലോകോത്തര സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഹാരിയറിന് 12.7 ലക്ഷം രൂപയെന്ന് ടാറ്റ പറഞ്ഞപ്പോള്‍ ആരാധകര്‍ കൈയ്യടിച്ചു. പക്ഷെ ആറു മാസങ്ങള്‍ക്കിപ്പുറം ഹാരിയറിന്റെ വില കൂട്ടിയിരിക്കുകയാണ് ടാറ്റ. ഇടക്കാലത്ത് മറ്റു കാറുകളുടെ വില കൂട്ടിയെങ്കിലും ഹാരിയറിന്റെ വില തത്കാലം വര്‍ധിപ്പിക്കേണ്ടെന്നായിരുന്നു ടാറ്റ തീരുമാനിച്ചത്.

എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

എന്നാല്‍ ഇപ്പോള്‍ അഞ്ചു സീറ്റര്‍ ഹാരിയറിന്റെ വിലയും കമ്പനി പുതുക്കി. 35,000 രൂപ വരെയാണ് ഹാരിയര്‍ മോഡലുകള്‍ക്ക് വില കൂടിയിരിക്കുന്നത്. പ്രാരംഭ XE വകഭേദം 13 ലക്ഷം രൂപ ഇനി വില കുറിക്കും. 14.06 ലക്ഷം രൂപയാണ് XM വകഭേദത്തിന് വില. പുതിയ നടപടിയുടെ അടിസ്ഥാനത്തില്‍ XT വകഭേദം 15.26 ലക്ഷം രൂപയും XZ വകഭേദം 16.56 ലക്ഷം രൂപയുമാണ് ഷോറൂം വില രേഖപ്പെടുത്തുന്നത്.

എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

എംജി ഹെക്ടര്‍ കടന്നുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഹാരിയറിന് വില കൂടുന്നതെന്ന കാര്യവും ശ്രദ്ധേയം. മത്സരത്തില്‍ ഇതുവരെ ടാറ്റ ഹാരിയറാണ് രാജാവ്. ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 മോഡലുകളെ ആദ്യ മാസങ്ങളില്‍തന്നെ ടാറ്റ ഹാരിയര്‍ പിന്തള്ളിയിരുന്നു.

എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

പുതിയ ഹെക്ടര്‍ ഹാരിയറിന് എന്തുമാത്രം ഭീഷണി മുഴക്കുമെന്നത് എസ്‌യുവിക്ക് എംജി നിശ്ചയിക്കുന്ന വിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഇനി അറിയേണ്ടത്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും ഹെക്ടര്‍ മേല്‍ക്കോയ്മ നേടുമെന്ന് ഉറപ്പായി. പെട്രോള്‍ എഞ്ചിന്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, വിശാലമായ പാനരോമിക് സണ്‍റൂഫ് തുടങ്ങി നിരവധി ഘടകങ്ങള്‍ എംജി ഹെക്ടറിന് അനുകൂലമാവുന്നു.

എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

ഹെക്ടറില്‍ ഇന്‍ബില്‍ട്ട് സിമ്മും എംജി നല്‍കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുമായി എസ്‌യുവി മുഴുവന്‍ സമയവും ബന്ധപ്പെട്ടിരിക്കാന്‍ ഇന്‍ബില്‍ട്ട് സിം സഹായിക്കും. മത്സരത്തില്‍ ടാറ്റ ഹാരിയറും അത്ര മോശക്കാരനല്ല. സമകാലിക എസ്‌യുവി സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയാണ് ഹാരിയര്‍ വിപണിയില്‍ തലയുയര്‍ത്തുന്നത്.

Most Read: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍

എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

പുറംമോടിയും അകത്തളവും ഹാരിയറില്‍ ഒരുപോലെ ആകര്‍ഷകമാവുന്നു. ഫീച്ചറുകളിലെ പ്രീമിയം മേന്‍മയും ഇവിടെ പരാമര്‍ശിക്കണം. ഇന്ത്യയിലെ ഏതു റോഡ് സാഹചര്യങ്ങളിലും മികവു പുലര്‍ത്താന്‍ ഹാരിയറിന് ശേഷിയുണ്ട്. 205 mm ആണ് ഹാരിയറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും.

Most Read: ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

ഈ വര്‍ഷാവസാനം ഹാരിയര്‍ ബിഎസ് VI മോഡലിനെ പുറത്തിറക്കാനുള്ള നടപടിയിലാണ് ടാറ്റ. ബിഎസ് VI പതിപ്പിന് കൂടുതല്‍ കരുത്തു പ്രതീക്ഷിക്കാം. ഇപ്പോള്‍ ഹാരിയറില്‍ തുടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 140 bhp കരുത്തു കുറിക്കാന്‍ പ്രാപ്തമാണ്.

Most Read: വന്‍വിലക്കുറവില്‍ മഹീന്ദ്ര എസ്‌യുവികള്‍ — ജൂണ്‍ ഓഫറുകള്‍ ഇങ്ങനെ

എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

പുതിയ 2.0 ലിറ്റര്‍ ബിഎസ് VI എഞ്ചിന്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന 170 bhp കരുത്തു കുറിക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ഇതേ എഞ്ചിന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ കോമ്പസ് ട്രെയില്‍ഹൊക്കില്‍ ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ടാറ്റ ഹാരിയറിന്റെ പുതുക്കിയ വില ചുവടെ:

Harrier Old Price New Price Diff
XE Rs 12.70 Lakh

Rs 13.00 Lakh Rs 30,000

XM Rs 13.75 Lakh

Rs 14.06 Lakh

Rs 31,000

XT Rs 14.95 Lakh

Rs 15.25 Lakh

Rs 30,000

XZ Rs 16.21 Lakh

Rs 16.56 Lakh

Rs 35,000

Most Read Articles

Malayalam
English summary
Tata Harrier Prices Revised. Read in Malayalam.
Story first published: Thursday, June 13, 2019, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X