പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം — വീഡിയോ

ഈ വര്‍ഷം തുടക്കത്തിലാണ് ഹാരിയര്‍ എസ്‌യുവിയെ ടാറ്റ വിപണിയിലെത്തിച്ചത്. രാജ്യത്താകമാനം മികച്ച പ്രതികരണമാണ് ടാറ്റ ഹാരിയറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. തെര്‍മിസ്റ്റോ ഗോള്‍ഡ്, ടെലസ്‌റ്റോ ഗ്രെയ്, കാലിസ്‌റ്റോ കോപ്പര്‍, ഏരിയല്‍ സില്‍വര്‍, ഓര്‍ക്കസ് വൈറ്റ് എന്നിങ്ങനെ അഞ്ച് നിറപ്പതിപ്പുകളിലാണ് ഹാരിയറിനെ ടാറ്റ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്.

പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം — വീഡിയോ

ഇരട്ട നിറപ്പതിപ്പില്‍ ഹാരിയറിനെ എത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ കമ്പനി സ്ഥിരീകരണം ഒന്നും തന്നെ നല്‍കിയിട്ടില്ല. എങ്കിലും ചില ഡീലര്‍മാര്‍ എസ്‌യുവിയെ ഇരട്ട നിറങ്ങളോടെ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. അത്തരത്തിലൊരു ഹാരിയറിന്റെ വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം — വീഡിയോ

ഏരിയല്‍ സില്‍വര്‍ നിറത്തിലുള്ള ഹാരിയറിന് ലഭിച്ചിരിക്കുന്നത് ബ്ലാക്ക് നിറത്തിലുള്ള റൂഫും ഫിനിഷിംഗുമാണ്. പരിഷ്‌കരിച്ച് അലോയ് വീലുകളും ഇരട്ട നിറങ്ങളും വശങ്ങളില്‍ എസ്‌യുവിയ്ക്ക് റേഞ്ച് റോവര്‍ ഇവോഖിന്റെ പ്രതീതീയുണര്‍ത്തുന്നു.

Most Read:പുതിയ എസ്‌യുവിയെ സംയുക്തമായി നിര്‍മ്മിക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും

പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം — വീഡിയോ

എസ്‌യുവിയിലെ റൂഫ് കസ്റ്റമൈസേഷനെന്നത് മോഡലുകളെയപേക്ഷിച്ച് വ്യത്യസ്തമായിരിക്കും. ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെയായിരിക്കും ഈ കസ്റ്റമൈസേഷന് വരിക. മുന്നിലെയും വശങ്ങളിലെയും ഗ്രാഫിക്‌സ് ഡിസൈനിന് 5,000-8,000 രൂപ വരെയും ആവമ്പോള്‍ ഏകദശം 20,000-22,000 രൂപവരെ ഈ കസ്റ്റമൈസേഷന് ആകെ ചെലവ് വന്നേക്കാം.

പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം — വീഡിയോ

എങ്കിലും ഇവയെല്ലാം കഴിഞ്ഞ് ഹാരിയറിന് ലഭിക്കുക പുതിയ രൂപഭാവമാണ്. വിപണിയിലെ എതിരാളികള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ടാറ്റ ഉടന്‍ തന്നെ ഔദ്യോഗികമായി ഹാരിയറിന് ഇരട്ട നിറപ്പതിപ്പുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം — വീഡിയോ

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടില്‍ നിന്നും ഉരുത്തിരിഞ്ഞ OMEGA പ്ലാറ്റ്‌ഫോമിലാണ് ഹാരിയറിനെ ടാറ്റ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എതിരാളികളായ ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 എന്നിവരെക്കാളും വലുപ്പം കൂടുതലാണ് ഈ എസ്‌യുവിയ്ക്ക്.

പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം — വീഡിയോ

മുന്നില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്ക് മുകളിലായാണ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ളത്. ഫോഗ് ലാമ്പുകളോട് കൂടിയുള്ളതാണ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍. 16/17 ഇഞ്ച് അലോയ് വീലുകളാണ് ഹാരിയറിനുള്ളത്. പുറകില്‍ എല്‍ഇഡി ടെയില്‍സലാമ്പുകളും പുത്തന്‍ ബമ്പറും കമ്പനി നല്‍കിയിരിക്കുന്നു.

Most Read:ഇലക്ട്രിക്കാവാന്‍ ടാറ്റ H2X മൈക്രോ എസ്‌യുവി

പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം — വീഡിയോ

H5X കോണ്‍സെപ്റ്റ് മോഡലിലെ എല്ലാ സവിശേഷ ഫീച്ചറുകളും പകര്‍ത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. പുത്തന്‍ ഡിസൈനിലാണ് ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. മൂന്ന് സ്‌പോക്ക് സ്റ്റിയറിംഗ് വീലിലും ഈ മാറ്റങ്ങള്‍ കാണാം. ഇന്‍സ്ട്രമന്റ് ക്ലസ്റ്ററില്‍ ഏഴിഞ്ച് വലുപ്പമുള്ള സ്‌ക്രീനാണുള്ളത്.

സ്പീഡോമീറ്റര്‍ മാത്രമാണ് അനലോഗ് യൂണിറ്റായുള്ളത്. മറ്റെല്ലാ വിവരങ്ങളും TFT സ്‌ക്രീനിലായിരിക്കും ലഭ്യമാവുക. 8.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, പാര്‍ക്കിംഗ് സെന്‍സറുകളോടെയുള്ള പിന്‍ ക്യാമറ, ഒമ്പത് സ്പീക്കര്‍ JBL ഓഡിയോ സംവിധാനം, ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയാണ് ടാറ്റ ഹാരിയറിലെ മറ്റ് ഫീച്ചറുകള്‍. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. ഇത് 138 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Source: Power & Torque

Most Read Articles

Malayalam
English summary
Tata Harrier dual tone colour with updated graphics design customisation: read in malayalam
Story first published: Thursday, April 18, 2019, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X