കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

ടാറ്റ ഹാരിയറിന് നിറപ്പതിപ്പുകള്‍ കുറവാണെന്ന ആക്ഷേപം എസ്‌യുവി അവതരിച്ചത് മുതല്‍ ആരാധകര്‍ ഉയര്‍ത്തുന്നു. കാലിസ്റ്റോ കോപ്പര്‍, ഏരിയല്‍ സില്‍വര്‍, ഓര്‍ക്കസ് വൈറ്റ്, ടെലെസ്‌റ്റോ ഗ്രെയ്, തെര്‍മിസ്‌റ്റോ ഗോള്‍ഡ് - അഞ്ചു നിറങ്ങളിലാണ് ഹാരിയര്‍ വില്‍പ്പനയ്ക്ക് വരുന്നത്. പ്രാരംഭ XE വകഭേദത്തെ ഓര്‍ക്കസ് വൈറ്റ് നിറത്തില്‍ മാത്രമെ കമ്പനി പുറത്തിറക്കുന്നുള്ളൂ. സമാനമായി ഉയര്‍ന്ന XT, XZ മോഡലുകളുടെ മാത്രം കുത്തകയാണ് കാലിസ്‌റ്റോ കോപ്പര്‍ നിറം.

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

എന്തായാലും ഹാരിയര്‍ നിരയില്‍ കമ്പനി സമര്‍പ്പിച്ചിരിക്കുന്ന പുതിയ അറ്റ്‌ലസ് ബ്ലാക്ക് നിറപ്പതിപ്പ്, പരാതികളുടെ മൂര്‍ച്ച കുറയ്ക്കും. കേട്ടതു ശരിയാണ്. ഹാരിയറിന് ആറാമതൊരു നിറം കൂടി ലഭിക്കാന്‍ പോവുന്നു. പ്രാരംഭ XE മോഡലിലൊഴികെ മറ്റു വകഭേദങ്ങളില്‍ മുഴുവന്‍ അറ്റ്‌ലസ് ബ്ലാക്ക് നിറം ഉടന്‍ അണിനിരക്കും.

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

XE, XM, XT, XZ എന്നിങ്ങനെ നാലു വകഭേദങ്ങളാണ് പുതിയ ഹാരിയര്‍ പുറത്തിറങ്ങുന്നത്. പ്രാരംഭ XE മോഡല്‍ 12.69 ലക്ഷം രൂപയ്ക്കും XM മോഡല്‍ 13.75 ലക്ഷം രൂപയ്ക്കും ഷോറൂമുകളിലെത്തുന്നു. 14.95 ലക്ഷം രൂപയാണ് ഇടത്തരം XT മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദത്തിന് വില 16.25 ലക്ഷം രൂപ.

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ക്രെയോട്ടെക്കെന്ന് എഞ്ചിനെ ടാറ്റ വിളിക്കുന്നു. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്. എന്നാല്‍ ഹാരിയര്‍ വ്യത്യസ്തമായ കരുത്തുത്പാദനം കുറിക്കുമെന്ന് മാത്രം.

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

138 bhp കരുത്തും 350 Nm torque -മാണ് ക്രെയോട്ടെക്ക് എഞ്ചിന്‍ സൃഷ്ടിക്കുക. മോഡലുകളില്‍ മുഴുവന്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഇടംപിടിക്കും. ഇക്കോ, സിറ്റി, സ്പോര്‍ട് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകള്‍ ഹാരിയറിലുണ്ട്.

Most Read: വില്‍പ്പനയില്‍ കൊടുങ്കാറ്റായി മഹീന്ദ്ര XUV300, 15 ദിവസം കൊണ്ട് ഫോർഡ് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കി

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

കൂടാതെ ടെറെയ്ന്‍ റെസ്പോണ്‍സ് മോഡുകളും എസ്‌യുവിയുടെ സവിശേഷതയാണ്. ഹാരിയറിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കങ്ങളും അണിയറയില്‍ ടാറ്റ നടത്തുന്നുണ്ട്. ഈ വര്‍ഷാവസാനം ഹാരിയര്‍ ഓട്ടോമാറ്റിക്കിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

നടന്നുകൊണ്ടിരിക്കുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി കാഴ്ച്ചവെച്ച അഞ്ചു സീറ്റര്‍ ബസെഡ് സ്‌പോര്‍ട് എസ്‌യുവിയും ഏറെ വൈകാതെ ഇന്ത്യന്‍ തീരമണയും. ഹാരിയര്‍ സ്‌പോര്‍ട് എന്ന പേരിലായിരിക്കും മോഡല്‍ ഇന്ത്യയില്‍ അവതരിക്കുക.

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

ഏഴു സീറ്റര്‍ ബസെഡ് എസ്‌യുവിയുമുണ്ട് ഈ വര്‍ഷാവസാനം ഇങ്ങോട്ട്. ടാറ്റ നിരയില്‍ ഹെക്‌സയ്ക്കും മുകളിലായിരിക്കും പുതിയ ബസെഡിന് സ്ഥാനം. ഹാരിയറിന്റെ ഡിസൈന്‍ പങ്കിടുന്നുണ്ടെങ്കിലും തനത് വ്യക്തിത്വം എസ്‌യുവിയില്‍ പ്രകടമാണ്.

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

ലാന്‍ഡ് റോവര്‍ D8 ആര്‍ക്കിടെക്ച്ചറില്‍ അധിഷ്ഠിതമായ OMEGA (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) അടിത്തറയാണ് ബസെഡ് ഉപയോഗിക്കുന്നത്. ഹാരിയറും ഇതേ അടിത്തറതന്നെ പങ്കിടുന്നു. വീല്‍ബേസില്‍ മാറ്റമില്ലെങ്കിലും മൂന്നാംനിര സീറ്റുകള്‍ ഒരുങ്ങുന്നതുകൊണ്ട് ഹാരിയറിനെക്കാള്‍ നീളം പുതിയ ബസെഡ് കുറിക്കും.

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

2,741 mm ആണ് മോഡലിന്റെ വീല്‍ബേസ്. നീളം 4,660 mm. 18 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍, ഫൂട്ട് ബോര്‍ഡുകള്‍, റൂഫ് റെയിലുകള്‍ തുടങ്ങിയ സവിശഷതകള്‍ ബസെഡിനെ ഹാരിയറില്‍ നിന്ന് വേറിട്ടുനിര്‍ത്തും.

Most Read: മാരുതി ഇഗ്നിസിന് ടാറ്റയുടെ മറുപടി, ഇതാണ് H2X കോണ്‍സെപ്റ്റ്

കറുപ്പിനഴകില്‍ ടാറ്റ ഹാരിയര്‍

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് എഞ്ചിനാണ് ബസെഡിലും. എന്നാല്‍ പുതിയ മോഡലില്‍ കരുത്തുത്പാദനം കൂടും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ഇടംകണ്ടെത്തുമെന്നാണ് വിവരം.

Source: Team-BHP

Most Read Articles

Malayalam
English summary
Tata Harrier To Get New Colour Option. Read in Malayalam.
Story first published: Thursday, March 7, 2019, 15:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X