റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

By Rajeev Nambiar

ഹാരിയറിന് കറുത്ത മേല്‍ക്കൂരയാണ് കൂടുതല്‍ ചന്തം പകരുന്നതെന്ന് ടാറ്റ തന്നെ സമ്മതിക്കുന്നു. പുതിയ എസ്‌യുവിക്ക് ഇരട്ടനിറം നല്‍കാന്‍ കമ്പനി ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ഡീലര്‍ഷിപ്പുകളില്‍ മോഡിഫിക്കേഷന്‍ നടപടികള്‍ തകൃതിയായി നടക്കുകയാണ്. ഹാരിയര്‍ വാങ്ങാന്‍ ചെല്ലുന്നവരില്‍ ഏറിയപങ്കും മേല്‍ക്കൂരയ്ക്ക് കറുപ്പ് നിറം വേണമെന്ന് ആവശ്യപ്പെടുന്നു.

റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

ഇരട്ടനിറം ലഭിക്കുന്നതോടെ ഹാരിയറും റേഞ്ച് റോവര്‍ ഇവോഖും തമ്മിലുള്ള അകലം കുറയുന്നതായി കാണാം. മേല്‍ക്കൂരയില്‍ പ്രത്യേക കറുത്ത വിനൈല്‍ പാളിയൊട്ടിച്ചാണ് (റാപ്പ്) ഡീലര്‍ഷിപ്പുകള്‍ ഹാരിയറിന് ഇരട്ടനിറം സമര്‍പ്പിക്കുന്നത്. അതേസമയം മേല്‍ക്കൂരയ്ക്ക് നേരിട്ട് കറുപ്പ് നിറം പൂശുന്നവരുമുണ്ട്. എന്നാല്‍ പുതിയ നിറം പൂശുന്നതിനെ അപേക്ഷിച്ച് വിനൈല്‍ റാപ്പിന് ചിലവ് വളരെ കുറവാണ്. സമയ നഷ്ടവുമില്ല.

റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

ഇക്കാരണത്താല്‍ ഹാരിയര്‍ ഉടമകള്‍ക്കിടയില്‍ വിനൈല്‍ റാപ്പ് മോഡിഫിക്കേഷന് പ്രചാരമേറുകയാണ്. നിലവില്‍ 30,000 രൂപ മുതല്‍ 40,000 രൂപ വരെ മുടക്കണം മേല്‍ക്കൂരയ്ക്ക് കറുത്ത നിറം പൂശാന്‍. എന്നാല്‍ ഏഴായിരം രൂപയോളം മാത്രമെ വിനൈല്‍ റാപ്പിന് ചിലവ് വരുന്നുള്ളൂ.

റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

അടുത്തിടെ വിനൈല്‍ പാളിയൊട്ടിച്ച് ഹാരിയറിന്റെ നിറം മാറ്റുന്നതെങ്ങനെയെന്ന് രാജസ്ഥാനില്‍ നിന്നൊരു മോഡിഫിക്കേഷന്‍ സ്ഥാപനം കാണിച്ചു തരികയുണ്ടായി. മേല്‍ക്കൂരയ്ക്ക് മുകളില്‍ കൃത്യതയോടെയാണ് വിനൈല്‍ പാളി ഒട്ടിക്കപ്പെടുന്നത്. ഒന്നരവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ തിളക്കമാര്‍ന്ന് നില്‍ക്കാന്‍ വിനൈല്‍ റാപ്പിന് കഴിയുമെന്ന് ഇവര്‍ പറയുന്നു. കാറിന്റെ നിറത്തിന് കേടുപറ്റുമെന്ന് ആശങ്കയും വേണ്ട.

Most Read: കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

നേരത്തെ ഇരട്ടനിറമുള്ള ഹാരിയറിന്റെ ചിത്രങ്ങള്‍ ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ തലവന്‍ പ്രതാപ് ബോസുമായി ഒരു ഉടമ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഹാരിയറിന് ഇരട്ടനിറം നല്‍കുന്നതിനെ കുറിച്ച് ടാറ്റ ആലോചിക്കണമെന്നാണ് ഇദ്ദേഹം പ്രതാപ് ബോസിനോട് ആവശ്യപ്പെട്ടത്. പിന്നാലെ കമ്പനിയുടെ ഡിസൈന്‍ മേധാവി മറുപടിയും നല്‍കി, 'കാണാന്‍ കൊള്ളാം'.

റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

ഹാരിയറിന് ഇരട്ടനിറ പതിപ്പ് വൈകാതെ ലഭിക്കുമെന്ന് വിഷയത്തില്‍ ടാറ്റ മോട്ടോര്‍സ് ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ ആറു ഒറ്റ നിറങ്ങളിലാണ് ടാറ്റ ഹാരിയര്‍ വില്‍പ്പനയ്ക്ക് വരുന്നത്. കാലിസ്റ്റോ കോപ്പര്‍, ഏരിയര്‍ സില്‍വര്‍, ഓര്‍ക്കസ് വൈറ്റ്, ടെലെസ്‌റ്റോ ഗ്രെയ്, തെര്‍മിസ്‌റ്റോ ഗോള്‍ഡ്, അറ്റ്‌ലസ് ബ്ലാക്ക് നിറങ്ങള്‍ ഹാരിയറില്‍ തിരഞ്ഞെടുക്കാം. ഇതില്‍ അറ്റ്‌ലസ് ബ്ലാക്ക് നിറപ്പതിപ്പ് അടുത്തിടെയാണ് ഹാരിയറില്‍ അവതരിച്ചത്.

റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

XE, XM, XT, XZ എന്നീ നാലു വകഭേദങ്ങള്‍ പുതിയ ഹാരിയറിലുണ്ട്. പ്രാരംഭ XE മോഡല്‍ 12.69 ലക്ഷം രൂപയ്ക്കും XM മോഡല്‍ 13.75 ലക്ഷം രൂപയ്ക്കും ഷോറൂമുകളിലെത്തുന്നു. 14.95 ലക്ഷം രൂപയാണ് ഇടത്തരം XT മോഡലിന് വില. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ XZ വകഭേദത്തിന് വില 16.25 ലക്ഷം രൂപ.

Most Read: ആഢംബരം പോരെന്ന് പരാതി, ഫോര്‍ഡ് എന്‍ഡവറിനെ ലിമോസിനാക്കി മാറ്റി ഉടമ

റേഞ്ച് റോവര്‍ ഇവോഖിന്റെ ചന്തത്തില്‍ ടാറ്റ ഹാരിയര്‍ — വീഡിയോ

ടേണ്‍ ഇന്‍ഡിക്കേറ്ററുകളായും പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, സിനോണ്‍ HID പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ലോഗോ പ്രകാശിപ്പിക്കുന്ന സൈഡ് മിററുകള്‍, പിയാനൊ ബ്ലാക്ക് ഫിനിഷുള്ള 3D എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്റ്റൈലിഷ് അലോയ് വീലുകള്‍ എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഹാരിയര്‍ പുറത്തിറങ്ങുന്നത്.

ഹാരിയറിലെ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന് 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഹാരിയര്‍ ഓട്ടോമാറ്റിക് പതിപ്പിനെ വിപണിയില്‍ വൈകാതെ ടാറ്റ അണിനിരത്തും.

Source: Vwraps Sikar

Most Read Articles

Malayalam
English summary
Tata Harrier Roof Gets Vinyl Wrap. Read In Malayalam.
Story first published: Saturday, March 23, 2019, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X