സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

ടാറ്റ കാറുകളുടെ സുരക്ഷയെ പറ്റി ഇപ്പോള്‍ ആര്‍ക്കും വലിയ ആശങ്കയില്ല. കാര്‍ ടാറ്റയാണെങ്കില്‍ ഉള്ളില്‍ യാത്രക്കാര്‍ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസം വിപണിയില്‍ അടിയുറച്ചു കഴിഞ്ഞു. ഇന്ധനക്ഷമതയെക്കാളുപരി സുരക്ഷയെ കുറിച്ച് ഉപഭോക്താക്കള്‍ ബോധവാന്മാരാകണമെന്ന് പരസ്യത്തില്‍ ടാറ്റയും പറയുന്നു.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നെക്‌സോണ്‍ എസ്‌യുവി അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിച്ചതോടെയാണ് ടാറ്റയുടെ സുരക്ഷാ പ്രതിച്ഛായ വളര്‍ന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ഷിമോഗയില്‍ അപകടത്തില്‍പ്പെട്ട ഹെക്‌സ എസ്‌യുവി ടാറ്റ കാറുകളുടെ സുരക്ഷയ്ക്ക് ഒരിക്കല്‍ക്കൂടി നേര്‍സാക്ഷ്യമാവുകയാണ്.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

അപകടത്തില്‍ തകര്‍ന്ന ഹെക്‌സയുടെ ചിത്രങ്ങള്‍ ഉടമതന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡില്‍ നിന്നും മാറി വൈദ്യുത ടവറിലേക്ക് എസ്‌യുവി ഇടിച്ചിറങ്ങുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ ഉള്ളിലിരുന്ന ആര്‍ക്കും ഗുരുതര പരുക്കുകളേറ്റില്ല. തകര്‍ന്ന വാഹനത്തിന്റെ ഡോറുകള്‍ തുറക്കാനും ബുദ്ധിമുട്ടുണ്ടായില്ലെന്ന് ഉടമ പറയുന്നു.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

അപ്രതീക്ഷിതമായി നായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്നാണ് അപകടം. നായയെ ഇടിക്കാതിരിക്കാന്‍ നടത്തിയ ശ്രമം എസ്‌യുവിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമായി. വൈദ്യുത ടവറിലേക്ക് ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് ഹെക്‌സയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇതേസമയം A പില്ലറുകള്‍ ഇടിയുടെ ആഘാതം ഫലപ്രദമായി പ്രതിരോധിച്ചു.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

അപകടത്തില്‍ മുന്‍ എയര്‍ബാഗുകള്‍ പുറത്തുവന്ന നിലയിലാണ്. മുന്നില്‍ ഡ്രൈവറുടെയും സാഹയാത്രികന്റെയും സുരക്ഷ ഉറപ്പുവരുത്തിയതില്‍ എയര്‍ബാഗുകള്‍ നിര്‍ണായകമായി. അകത്തളത്തില്‍ ആഘാതം കാര്യമായി കടന്നെത്തിയിട്ടില്ലെന്നത് ശ്രദ്ധേയം.

Most Read: മെര്‍സിഡീസ് ബെന്‍സ് G ക്ലാസ്സിന് ഒരുകോടി രൂപ വിലകുറയും, കാരണമിതാണ്

സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

ഹെക്‌സയുടെ ഈടുറ്റ ദൃഢതയില്‍ ഹൈഡ്രോഫോം ലാഡര്‍ ഷാസി പ്രത്യേകം പരാമര്‍ശിക്കണം. ഹെക്‌സയുടെ പ്രാരംഭ XE മോഡലാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. അടുത്തിടെ ഹെക്‌സാ നിരയെ പുതുക്കിയപ്പോള്‍ പ്രാരംഭ XE വകഭേദത്തെ കമ്പനി പിന്‍വലിച്ചിരുന്നു. നിലവില്‍ XM മോഡലില്‍ തുടങ്ങും ടാറ്റ ഹെക്‌സ നിര.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹെക്‌സാ എസ്‌യുവിയുടെ ഹൃദയം. വരിക്കോര്‍ 320, വരിക്കോര്‍ 400 എന്നിങ്ങനെ രണ്ടു ട്യൂണിങ് നിലകള്‍ എഞ്ചിന്‍ യൂണിറ്റുകള്‍ കാഴ്ച്ചവെക്കും. 150 bhp കരുത്തും 320 Nm torque ഉം വരിക്കോര്‍ 320 എഞ്ചിന് പരമാവധി സൃഷ്ടിക്കാനാവും. വരിക്കോര്‍ 400 എഞ്ചിന്‍ കുറിക്കുക 156 bhp കരുത്തും 400 Nm torque ഉം.

സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹെക്‌സയിലുണ്ട്. അതേസമയം 4x4 ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം മാനുവല്‍ ഗിയര്‍ബോക്‌സുള്ള വരിക്കോര്‍ 400 പതിപ്പില്‍ മാത്രമെയുള്ളൂ.

Most Read: പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

സുരക്ഷ പാഴ്‌വാക്കല്ലെന്ന് തെളിയിച്ച് ടാറ്റ ഹെക്‌സ, യാത്രക്കാര്‍ സുരക്ഷിതര്‍

എബിഎസ്, ഇബിഡി, എഞ്ചിന്‍ ഇമൊബിലൈസര്‍, സെന്‍ട്രല്‍ ലോക്കിംഗ്, ചൈല്‍ഡ് സേഫ്റ്റി ലോക്ക്, പവര്‍ ഡോര്‍ ലോക്ക്, ഹെഡ്ലാമ്പ് ബീം അഡ്ജസ്റ്റര്‍, സൈഡ് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷാന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നീളും ഹെക്‌സാ വിശേഷങ്ങള്‍.

Source: GaadiWaadi

Most Read Articles

Malayalam
English summary
Tata Hexa Crash Again Proves SUV's Build Quality. Read in Malayalam.
Story first published: Saturday, April 13, 2019, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X