ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

ടാറ്റ ഹെക്‌സയുടെ ഉത്പാദനം നിര്‍മ്മാതാക്കള്‍ നിര്‍ത്താന്‍ പോകുന്നു എന്ന് കുറച്ച് കാലങ്ങളായി പരക്കുന്ന വാര്‍ത്തകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് ടാറ്റ. രാജ്യത്ത് ബിഎസ് VI നിലവാരങ്ങള്‍ നടപ്പിലാക്കുന്നതോടെ ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റ് പതിപ്പായ ബുസ്സാര്‍ഡ് ഹെക്‌സയെ പകരം വയ്ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

 ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

2.2 ലിറ്റര്‍ വെരിക്കോര്‍ എഞ്ചിന്റെ ചിലവു കുരുക്കുന്നതിന്റെ ഭാഗമായി ടാറ്റ ഹെക്‌സയെ ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പ് പകരം വയ്ക്കുമെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ട്. എന്നാല്‍ ഈ അഭ്യുഹങ്ങള്‍ വിരാമമിടുകയാണ് ടാറ്റ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ്.

 ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

തങ്ങളുടെ എഞ്ചിനിയറിങ്ങിന്റെയും സ്റ്റൈലിങ്ങിന്റെയും എല്ലാ കഠിനാധ്വാനവും ഏറ്റവും മികച്ച രീതിയില്‍ ഉള്‍ക്കൊണ്ട ഹെക്‌സ എന്നും തങ്ങള്‍ക്ക് വളരെ അഭിമാനമാണ്. ഹെക്‌സയോടുള്ള ഉടമകളുടെ സ്‌നേഹവും പാഷനും വിലമതിക്കാനാവാത്തതാണ്.

 ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

അടുത്തിടെ പുറത്തു വന്ന വാര്‍ത്തകള്‍ എല്ലാം നിഷേധിച്ചു കൊണ്ടായിരിുന്നു ടാറ്റയുടെ മറുപടി. ഹെക്‌സയുടെ ഉത്പാദനം നിര്‍ത്തുന്നതിനെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ നിര്‍മ്മാതാക്കള്‍ ചിന്തിച്ചിട്ടില്ലെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

 ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

സത്യത്തില്‍ ഹെക്‌സയുടെ ഉത്പാദനം നിര്‍ത്തുന്നതിനല്ല വില്‍പ്പന കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ടാറ്റ പ്രതികരിച്ചു. 2016 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ ഹെക്‌സയെ ആദ്യം അവതരിപ്പിച്ചത്.

 ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

2017 ജനുവരിയിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വളരെയധികം പ്രീമിയം ഫീച്ചറുകളോടെയാണ് ടാറ്റ വാഹനം പുറത്തിറക്കിയത്. 2.2 ലിറ്റര്‍ വേരിക്കോര്‍ 400 എഞ്ചിനാണ് ടാറ്റ ഹെക്‌സയുടെ ഹൃദയം.

 ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

ഹെക്സയുടെ ഈ എഞ്ചിന് രണ്ട് തരം ടൂണിങ് ലഭിക്കുന്നു. 148 bhp കരുത്തും 320 torque ഉം സൃഷ്ടിക്കുന്ന താഴ്ന്ന പതിപ്പിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉയർന്ന വകഭേദം 156 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സും, ഓട്ടോമാറ്റിക്ക് ഗിയർബോക്സും ഇവയിൽ ലഭ്യമാണ്.

 ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹെക്സയിൽ വരുന്നത്. ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് വാഹനത്തിൽ. ചെളി നിറഞ്ഞ പ്രതലങ്ങളിലും മറ്റ് ഓഫ് റോഡ് പാതകളിലും അനായാസം മുന്നേറാൻ ഇത് വാഹനത്തെ സഹായിക്കും.

 ടാറ്റ ഹെക്‌സയെ പിന്‍വലിക്കില്ല

നിലവിൽ പഴയ ബിഎസ് IV കംപ്ലെയിന്റ്‌ വേരിക്കോർ എഞ്ചിനാണ് വാഹനത്തിലുള്ളത്. ഇതിനെ ബിഎസ് VI നിലവാരത്തിലേക്കുയർത്താൻ വലിയ ചിലവുണ്ടാവും, എന്നാൽ അത്രയ്ക്കുള്ള അളവിൽ വാഹനം വിറ്റുപോകുന്നില്ല എന്നതാണ് ടാറ്റ ഹെക്സ നിർത്താന്ന പോകുന്നു എന്നു പരന്ന വാർത്തയ്ക്കു പിന്നിൽ. എന്നാൽ ഹെക്സയെ തങ്ങളുടെ പ്രീമിയം വാഹനമായി കാണാനാണ് ടാറ്റയ്ക്ക് ഇഷ്ടം.

Most Read Articles

Malayalam
English summary
Tata Hexa Will Not Be Discontinued Even In BS-VI Era Says Statement By Tata Motors. Read more Malayalam.
Story first published: Tuesday, July 16, 2019, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X