കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

വില്‍പ്പന കുറവായ സാഹചര്യത്തില്‍ ഉത്പാദനം കുറയ്ക്കുന്നതിനെ കുറിച്ചാണ് നിര്‍മ്മാതാക്കളുടെ മുഴുവന്‍ ചിന്ത. ഡീലര്‍ഷിപ്പുകളില്‍ വാഹനങ്ങള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുന്നു. ഇത്തരമൊരു പരിതസ്ഥിതിയില്‍ ഉത്പാദനം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മിക്കവരുടെയും അഭിപ്രായം.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

വിറ്റുതീരാത്ത സ്റ്റോക്ക് എത്രയും വേഗം കൈയ്യൊഴിയണം. ഇതിനായി ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളെ കൂട്ടുപിടിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍. മാരുതിയും ഹ്യുണ്ടായിയും മഹീന്ദ്രയും ഓഫറുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമാന നടപടികളുമായി ടാറ്റയും ഹോണ്ടയും രംഗത്തു വന്നിരിക്കുന്നു. ജൂണില്‍ ടാറ്റ, ഹോണ്ട കാറുകളില്‍ ലഭ്യമായ ഡിസ്‌കൗണ്ടുകള്‍ പരിശോധിക്കാം.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ടാറ്റ ടിയാഗൊ

ടാറ്റയുടെ ഏറ്റവും പ്രചാരമേറിയ കാറുകളില്‍ ഒന്നാണ് ടിയാഗൊ. ഈ മാസം 43,000 രൂപ വരെ ടിയാഗൊ ഹാച്ച്ബാക്കിന് കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. XE, XM, XT, XZ വകഭേദങ്ങള്‍ക്ക് 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. ഒപ്പം ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സും ഉപഭോക്താക്കള്‍ക്ക് നേടാം. ടിയാഗൊ XZ പെട്രോള്‍ മോഡലുകളില്‍ മാത്രം 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ടാറ്റ ടിഗോര്‍

ടിഗോര്‍. നാലു മീറ്ററില്‍ താഴെ നീളമുള്ള ടാറ്റയുടെ സെഡാന്‍. നിലവില്‍ മാരുതി സുസുക്കി ഡിസൈര്‍, ഹോണ്ട അമേസ് തുടങ്ങിയവര്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ ടാറ്റ ടിഗോര്‍ പാടുപെടുകയാണ്. പുതിയ ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ ടിഗോറിന് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കുമെന്ന് കമ്പനി കരുതുന്നു.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ജൂണില്‍ 50,000 രൂപ വരെയാണ് ടിഗോറിന് വിലക്കിഴിവ് ഒരുങ്ങുന്നത്. ഇതേസമയം, പെട്രോള്‍ മോഡലുകള്‍ക്ക് മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ആനുകൂല്യങ്ങളില്‍പ്പെടും.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ടാറ്റ നെക്‌സോണ്‍

ഹ്യുണ്ടായി വെന്യുവും മഹീന്ദ്ര XUV300 -യും കടന്നുവന്നതോടെ ടാറ്റ നെക്‌സോണിന്റെ കാര്യവും കുഴപ്പത്തിലായിരിക്കുന്നു. വില്‍പ്പനയില്‍ നാലാം സ്ഥാനത്താണ് നെക്‌സോണുള്ളത്. എന്തായാലും പുതിയ ഡിസ്‌കൗണ്ട് ഓഫറുകള്‍ നെക്‌സോണിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷ ടാറ്റയ്ക്കുണ്ട്.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

35,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാനാണ് നെക്‌സോണില്‍ അവസരം. ഡീസല്‍ മോഡലുകളില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താക്കള്‍ക്ക് നേടാം. ഇതേസമയം, പെട്രോള്‍ മോഡലുകളില്‍ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമാണ് ലഭിക്കുക.

Most Read: ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ടാറ്റ ഹെക്‌സ

ഇടത്തരം എസ്‌യുവി നിരയില്‍ ടാറ്റയുടെ ശക്തനായ പോരാളിയാണ് ഹെക്‌സ. ഓപ്ഷനല്‍ 4X4 സംവിധാനം വിപണിയില്‍ ഹെക്‌സയുടെ പ്രചാരം വര്‍ധിപ്പിക്കുന്നു. ജൂണില്‍ 50,000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫറുകള്‍ ഹെക്‌സയില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ഹോണ്ട ജാസ്സ്

പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകള്‍ക്ക് ഹോണ്ട നല്‍കുന്ന മറുപടിയാണ് ജാസ്സ്. ജൂണില്‍ വില്‍പ്പന കൂട്ടാന്‍ വേണ്ടി 50,000 രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ജാസ്സ് വാങ്ങാന്‍ ചെല്ലുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കും. 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 25,000 രൂപയുടെ ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സും ആനുകൂല്യങ്ങളുടെ ഭാഗമാണ്.

Most Read: മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ഹോണ്ട അമേസ്

നാലു മീറ്ററില്‍ താഴെയുള്ള സെഡാനുകളില്‍ ഏറ്റവും വില്‍പ്പനയുള്ള അവതാരങ്ങളില്‍ ഒന്നാണ് ഹോണ്ട അമേസ്. വിപണിയില്‍ മാരുതി ഡിസൈര്‍, ഹോണ്ട എക്‌സെന്റ്, ടാറ്റ ടിഗോര്‍ തുടങ്ങിയ കാറുകളുമായി ഹോണ്ട അമേസ് മത്സരിക്കുന്നു. എക്‌സ്‌ചേഞ്ച് ഓഫര്‍ നേടുന്നില്ലെങ്കില്‍ മൂന്നു വര്‍ഷ മെയിന്റനന്‍സസ് പാക്കേജും നാല്, അഞ്ച് വര്‍ഷത്തേക്കുള്ള നീട്ടിയ വാറന്റിയും ജൂണ്‍ മാസം അമേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ഇതേസമയം, എക്‌സ്‌ചേഞ്ച് ഓഫര്‍ വേണമെന്നുണ്ടെങ്കില്‍ മൂന്നു വര്‍ഷം കാലവധിയുള്ള മെയിന്റനന്‍സ് പാക്കേജ് ലഭിക്കില്ല. പകരം നാല്, അഞ്ച് വര്‍ഷത്തേക്ക് നീട്ടിയ വാറന്റിയും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഉപഭോക്താക്കള്‍ കിട്ടുക.

Most Read: സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ഹോണ്ട WR-V

കോമ്പാക്ട് എസ്‌യുവി നിരയില്‍ ഹോണ്ട അവതരിപ്പിക്കുന്ന ക്രോസ്ഓവര്‍ മോഡലാണ് WR-V. വില്‍പ്പനയില്‍ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ നാളിതുവരെയായിട്ടും WR-V -യ്ക്ക് കഴിഞ്ഞില്ല. എന്തായാലും ജൂണില്‍ 35,000 രൂപ വരെ ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 25,000 രൂപയുടെ ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സും ആനുകൂല്യങ്ങളില്‍പ്പെടും.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ഹോണ്ട സിറ്റി

പ്രതാപകാലം നഷ്ടമായെങ്കിലും ഹോണ്ട സിറ്റിയ്ക്ക് വിപണിയില്‍ ഇന്നും ആവശ്യക്കാരുണ്ട്. ജൂണില്‍ 57,000 രൂപ വരെയാണ് സെഡാനില്‍ കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 32,000 രൂപയുടെ ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സിന് പുറമെ 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും സിറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ഹോണ്ട BR-V

മറ്റു ഹോണ്ട കാറുകള്‍പോലെ BR-V -യിലും ജൂണ്‍ ഓഫറുകള്‍ ഒരുങ്ങുന്നുണ്ട്. ഇക്കുറി ഹോണ്ട നിരയില്‍ ഏറ്റവും കൂടുതല്‍ വിലക്കിഴിവ് ലഭിക്കുന്നത് ഹോണ്ട BR-V -യ്ക്കാണ്. 1.10 ലക്ഷം രൂപ വരെ BR-V -യില്‍ ഡിസ്‌കൗണ്ട് ലഭിക്കും. പഴയ കാര്‍ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ BR-V വാങ്ങുകയാണെങ്കില്‍ 50,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസായി കമ്പനി നല്‍കുക.

കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ഒപ്പം 26,500 രൂപ വിലയുള്ള ആക്‌സസറികളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫര്‍ വേണ്ടെങ്കില്‍ 36,500 രൂപ വിലയുള്ള ആക്‌സസറികള്‍ സൗജന്യമായി നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. എക്‌സ്‌ചേഞ്ച് ഓഫറുണ്ടെങ്കിലും ഇല്ലെങ്കിലും 33,500 രൂപയുടെ ആദ്യവര്‍ഷ സൗജന്യ ഇന്‍ഷുറന്‍സ് BR-V ഉപഭോക്താക്കള്‍ക്ക് കമ്പനി ഉറപ്പുവരുത്തും.

Source: 1, 2

Most Read Articles

Malayalam
English summary
Tata And Honda Cars' Discounts This June. Read in Malayalam.
Story first published: Monday, June 17, 2019, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X