Just In
Don't Miss
- News
ലൈംഗിക ആരോപണം: ജാര്‍ക്കിഹോളി കേസില്‍ ട്വിസ്റ്റ്, പരാതിക്കാരന് കേസ് പിന്‍വലിച്ചു, കാരണം ഇതാണ്!!
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Lifestyle
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലിഥിയം അര്‍ബന്‍ ടെക്നോളജിയില്‍ നിന്ന് ടാറ്റയ്ക്ക് ലഭിച്ചത് 500 ഇലക്ട്രിക്ക് കാറുകളുടെ ഓര്‍ഡര്‍
ലിഥിയം അര്‍ബന്‍ ടെക്നോളജിയുമായി ദീര്‍ഘകാല പങ്കാളിത്തം പ്രഖ്യാപിച്ച് ടാറ്റ മോട്ടോര്‍സ്. ഇതിന്റെ ഭാഗമായി ലിഥിയം അര്‍ബന്‍ ടെക്നോളജിക്ക് 500 ലോങ് റേഞ്ച് ഇലക്ട്രിക്ക് ടിഗോര്‍ കാറുകള്‍ കൈമാറുമെന്നും കമ്പനി അറിയിച്ചു.

പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ 400 ഇലക്ട്രിക്ക് ടിഗോര്‍ കാറുകള്‍ ഓണ്‍ലൈന്‍, ടാക്സി ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറുമെന്നും ലിഥിയം അര്‍ബന്‍ ടെക്നോളജിസും അറിയിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തേടെ കാറുകള്‍ കൈമാറി തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റയുടെ വരാനിരിക്കുന്ന നെക്സോണ്‍ ഇലക്ട്രിക്ക് പോലുള്ള വാഹനങ്ങള്‍ക്കും സമീപ ഭാവിയില്‍ കോര്‍പ്പറേറ്റ് നേതൃത്വ ഗതാഗത സേവനങ്ങള്‍ക്കായി വിപണിയിലെത്തിക്കാനും ഈ പങ്കാളിത്തം പദ്ധതിയിടുന്നു.

ലിഥിയം അര്‍ബന്‍ ടെക്നോളജീസ് ഇന്ത്യന്‍ ടെക് ഭീമനായ വിപ്രോയുമായി സഹകരിച്ച് ഇന്ത്യയില്‍ ഉടനീളമുള്ള ഓഫീസുകളിലേക്ക് ജീവനക്കാരുടെ ഗതാഗത സേവനം വാഗ്ദാനം ചെയ്തേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടാറ്റ മോട്ടോഴ്സ് വിതരണം ചെയ്യുന്ന വാഹനങ്ങാളും ഈ ഇടപാടിനായി ലിഥിയം അര്‍ബന്‍ ടെക്നോളജി പ്രയോജനപ്പെടുത്തുത്.

അടുത്തിടെ ടാറ്റ അവരുടെ ജംഷഡ്പൂരിലെ സ്റ്റീല്‍ പ്ലാന്റിലേക്ക് ടിഗോര്‍ ഇലക്ട്രിക്കിനെ കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 40 ഇലക്ട്രിക്ക് കാറുകളെയാണ് ഇവിടേക്ക് നല്‍കുക എന്നും കമ്പനി അറിയിച്ചു. ഇവിടുള്ള ജീവനക്കാരുടെ യാത്രകള്‍ക്ക് ഈ വാഹനങ്ങള്‍ ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക്ക് കാറുകളുടെ ആദ്യ ബാച്ചിനെ ടാറ്റ സ്റ്റീല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമറിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അന്തരീക്ഷമലിനീകരണത്തിന്റെ അളവ് കുറയ്ക്കുക, ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറാന്‍ ജീവനക്കാരെ മാറുന്നതിനും ഉപയോഗത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് വ്യാപകമായി നിലനില്‍ക്കുന്ന മലിനീകരണവും സുരക്ഷാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇലക്ട്രിക്ക് വാഹന ഡിസൈനിങ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ടാറ്റ മോട്ടോര്‍സ് വൈസ് പ്രസിഡന്റ് പ്രതാപ് ബോസ് അടുത്തിടെ പറഞ്ഞിരുന്നു.
Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ഹരിത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണെങ്കിലും അവ യാതൊരു വിധ പുകയും പുറം തള്ളുന്നില്ല, അതോടൊപ്പം ഒരു ശതമാനം പോലും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നില്ല. കൂടാതെ വാഹനങ്ങളുടെ പരിപാലനച്ചെലവും കുറയ്ക്കുന്നു.
Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

അടുത്തിടെയാണ് ടാറ്റ സ്വകാര്യ ഉപഭോക്താക്കള്‍ക്കായുള്ള ടിഗോര്‍ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിച്ചത്. 9.44 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സബ്സിഡി കുറച്ച ശേഷമാണ് ഈ വില കമ്പനി നിശ്ചയിച്ചിരിക്കുന്നത്.
Most Read: കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

നിലവില്‍ ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗമാണ് വളര്‍ച്ച കൈവരിക്കുന്നത്. ഹരിത വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന പിന്തുണയാണ് ഇതിന് കാരണം. ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് മൂന്ന് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തുന്നത്. XE+, XM+, XT+ എന്നീ മൂന്ന് മോഡലുകളും FAME II ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്.