ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

ഇലക്ട്രിക്ക് ബസുകള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ ടെന്‍ഡര്‍ അടുത്തിടെയാണ് ടാറ്റ മോട്ടോര്‍സ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡറും ടാറ്റയ്ക്ക് ലഭിച്ചിരിക്കുന്നത്.

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

കമ്പനി തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. RSRTC (രാജസ്ഥാന്‍), KSRTC/ BMTC/ NWKRTC (കര്‍ണാടക), UPSRTC (ഉത്തര്‍പ്രദേശ്), IRT (തമിഴ്‌നാട്), APSRTC (ആന്ധ്ര) എന്നിവടങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

2020 ഫെബ്രുവരി മാസത്തോടെ വാഹനങ്ങള്‍ കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി അറിയിച്ചു. നിരവധി തവപണ പലസ്ഥലങ്ങളിലും വാഹനത്തിന്റെ പരീക്ഷണം നടത്തിയ ശേഷമാണ് കൈമാറുന്നതെന്നും കമ്പനി അറിയിച്ചു.

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

ആധുനിക സുരക്ഷാ സംവിധാനങ്ങളുടെയും പുത്തന്‍ സാങ്കേതിക വിദ്യയുടെയും അകമ്പടിയോടെയെത്തുന്ന പുതിയ വാഹനങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസൈനിങ്ങും മികച്ച ഇന്ധന ക്ഷമതയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ, വിദേശ രാജ്യങ്ങളിലെ യാത്രകള്‍ക്ക് പോലും യോജിച്ച പരിഷ്‌കാരങ്ങളാണ് ടാറ്റാ പുറത്തിറക്കുന്ന പുതിയ ബസുകളില്‍ നല്‍കിയിരിക്കുന്നത്.

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

രാജ്യത്തെ പൊതുഗതാഗതങ്ങളുടെ ആവശ്യകത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതിന്റെ ഭാഗമാകുന്നതില്‍ അതിയായ അഭിമാനമുണ്ട്. പൊതുജനങ്ങള്‍ക്ക് സുരക്ഷിതവും ആയാസരഹിതവുമായ യാത്രയൊരുക്കുന്നതില്‍ ടാറ്റ പ്രതിജ്ഞബദ്ധമായിരിക്കുമെന്നും ടാറ്റ മോട്ടോര്‍സ് സിവിബിയു പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

പൊതുഗതാഗത മേഖലയ്ക്ക് കരുത്ത് പകരുന്നതിനായി നിരവധി വാഹനങ്ങളാണ് ടാറ്റ നിരത്തിലെത്തിച്ചിരിക്കുന്നത്. ഹൈബ്രിഡ്, സിഎന്‍ജി, ഇലക്ട്രിക്ക് എന്നീ കരുത്തുകളിലോടുന്ന വാഹനങ്ങള്‍ ഇറക്കി കൂടുതല്‍ പ്രകൃതി സൗഹാര്‍ദമാകാനുള്ള ശ്രമത്തിലാണ് കമ്പനി.

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

അടുത്തിടെയാണ് ടാറ്റയ്ക്ക് 300 ഇലക്ട്രിക്ക് ബസുകളുടെ ടെന്‍ഡര്‍ ലഭിച്ചത്. ഡീസല്‍ ബസുകളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹാര്‍ദമാണെന്നതും 50 ശതമാനം ഇന്ധന ചിലവും മെയിന്റനന്‍സ് ചിലവും കുറയുന്നതുമാണ് ടാറ്റ ഇലക്ട്രിക്ക് ബസിനെ ജനപ്രിയമാക്കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ധാര്‍വാഡ് പ്ലാന്റിലാണ് അള്‍ട്രാ ഇലക്ട്രിക്ക് ബസുകളുടെ നിര്‍മാണം നടക്കുന്നത്.

Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

അര്‍ബന്‍ 9/9 ഇലക്ട്രിക്ക് ബസുകളാണ് കമ്പനി കൈമാറുന്നത്. ഇലക്ട്രിക്ക് ബസുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും കമ്പനി സജ്ജമാക്കും. ബസിനൊപ്പം ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും കമ്പനി നല്‍കും.

Most Read: ക്രിസ്മസ് സമ്മാനമായി മാര്‍പാപ്പയ്ക്ക് ഡാസിയ ഡസ്റ്റര്‍ സമ്മാനിച്ച് റെനോ

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

മികച്ച ഡിസൈനും ലോകോത്തര സവിശേഷതകളുമായാണ് ടാറ്റ ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലെത്തുന്നത്. വാഹനത്തിന് കരുത്ത് പകരുന്ന ലിയോണ്‍ ബാറ്ററി വാഹനത്തിന് മുകളില്‍ നല്‍കുന്നതാണ് ഇ-ബസുകളുടെ പ്രധാന പ്രത്യേകത.

Most Read: വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി അവതരിപ്പിക്കാൻ ടാറ്റ

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

245 കിലോ വാട്ട് പവര്‍ ഉത്പാദിപ്പിക്കുന്ന ടാറ്റയുടെ ഇലക്ട്രിക്ക് ബസ് ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 150 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 32 സീറ്റിങ്ങുകളാണുള്ളത്. മറ്റ് ഇലക്ട്രിക്ക് ബസുകളെക്കാള്‍ 20 ശതമാനം എനര്‍ജി ലാഭിക്കുമെന്നതാണ് ടാറ്റയുടെ ബസിന്റെ പ്രത്യേകത.

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

ഇപ്പോള്‍ 32 സീറ്റിലെത്തുന്ന ബസിന്റെ മിനി ബസ് നിര്‍മിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്. വായു മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരത്തുകളില്‍ ഇലക്ട്രിക്ക് ബസുകളെ അവതരിപ്പിക്കുന്നത്.

ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

മലിനീകരണ നിയന്ത്രണത്തിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലമുണ്ടായില്ല. അന്തരീക്ഷ മലിനീകരണ നിരക്ക് നിയന്ത്രണാതീതമാണ്. ഇതോടെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു പടികൂടി കടന്ന് ബിഎസ് VI എഞ്ചിന്‍ വാഹനങ്ങളിലേക്കും, ഇലക്ട്രിക്ക് വാഹനങ്ങളിലേക്കും കടന്നിരിക്കുന്നത്.

Most Read Articles

Malayalam
English summary
Tata Motors Receives Order For 2,300 Buses From Multiple State Transport Undertakings. Read more in Malayalam.
Story first published: Tuesday, December 3, 2019, 15:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X