ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

ടാറ്റ ആള്‍ട്രോസ് വില്‍പ്പനയ്ക്കു വരാന്‍ ഇനി വലിയ കാലതാമസമില്ല. 2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അനാവരണം ചെയ്ത ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക്. ഏറ്റവും വില കൂടിയ ഹാച്ച്ബാക്കായി ടാറ്റ നിരയില്‍ ആള്‍ട്രോസ് പ്രത്യക്ഷപ്പെടുമ്പോള്‍ മാരുതി ബലെനോയ്ക്കും ഹോണ്ട ജാസ്സിനും ഹ്യുണ്ടായി എലൈറ്റ് i20 -യ്ക്കും ഭീഷണി ഒരുപോലെ.

ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

ആള്‍ട്രോസിനെ കൊണ്ടുവരുന്ന തീയ്യതി ടാറ്റ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കാറിന്റെ വരവ് മുന്‍നിര്‍ത്തി ആള്‍ട്രോസിനായി പുതിയ വെബ്‌സൈറ്റുതന്നെ കമ്പനി തുറന്നുകഴിഞ്ഞു. ഇപ്പോള്‍ ആള്‍ട്രോസിന്റെ ഔദ്യോഗിക ടീസറും പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. ടെസ്റ്റ് ട്രാക്കില്‍ കുതിക്കുന്ന ആള്‍ട്രോസിനെ ടീസര്‍ ദൃശ്യങ്ങളില്‍ കാണാം. അടിമുടി മറച്ചുപിടിച്ചാണ് പുതിയ കാറിനെ ടാറ്റ ചിത്രീകരിച്ചിരിക്കുന്നത്.

ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

എന്നാല്‍ ഇതിനകം നിരവധി തവണ ആരാധകര്‍ ആള്‍ട്രോസിനെ കണ്ടുകഴിഞ്ഞു. ഹാരിയറിനെപോലെ അക്രമണോത്സുകമായ മുഖഭാവമാണ് ആള്‍ട്രോസിന്. പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം ഹാച്ച്ബാക്കിന് മൂര്‍ച്ചയേറിയ ശൈലി കല്‍പ്പിക്കുന്നു. കറുപ്പഴകുള്ള ഗ്രില്ലിലേക്ക് ചേര്‍ന്നണയുന്ന വലിയ ഹെഡ്‌ലാമ്പുകള്‍ ആള്‍ട്രോസിന്റെ പ്രൗഢിയുണര്‍ത്തും. പിറകില്‍ ടെയില്‍ലാമ്പുകള്‍ക്കും വലുപ്പമുണ്ട്.

ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

പ്രീമിയം കാറായതുകൊണ്ട് സൗകര്യങ്ങളിലും സംവിധാനങ്ങളിലും പിശുക്കു കാട്ടാന്‍ കമ്പനി തയ്യാറാവില്ലെന്ന കാര്യമുറപ്പ്. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സ്റ്റീരിയോ സ്പീക്കറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങളെല്ലാം ആള്‍ട്രോസിലുണ്ടാവും.

ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

ആള്‍ട്രോസ് വരുന്നതോടെ വില്‍പ്പനയില്‍ കൂടുതല്‍ വിഹിതം കൈയ്യടക്കാന്‍ കഴിയുമെന്നാണ് ടാറ്റയുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷമാദ്യം വില്‍പ്പനയ്‌ക്കെത്തിയ ഹാരിയര്‍ എസ്‌യുവി ശ്രേണിയില്‍ ശക്തമായ സാന്നിധ്യമായി ഉയര്‍ന്നുകഴിഞ്ഞു. ആള്‍ട്രോസും ഇതേ പാത പിന്തുടരുമെന്ന് കമ്പനി കരുതുന്നു.

Most Read: സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

ടാറ്റ ആള്‍ട്രോസ് വിപണിയിലേക്ക്, ഔദ്യോഗിക ടീസര്‍ പുറത്ത്

ആദ്യഘട്ടത്തില്‍ ആള്‍ട്രോസ് ഡീസലിനെ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കാനായിരിക്കും ടാറ്റ ശ്രമിക്കുക. നെക്‌സോണിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആള്‍ട്രോസിലും തുടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Most Read: കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

എന്നാല്‍ ആള്‍ട്രോസിലേക്ക് വരുമ്പോള്‍ എഞ്ചിന്റെ കരുത്തുത്പാദനം കുറയ്ക്കാന്‍ ടാറ്റ നടപടിയെടുക്കും. പിന്നീടൊരവസരത്തില്‍ മാത്രമായിരിക്കും ആള്‍ട്രോസിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നതിനെ കുറിച്ച് ടാറ്റ ആലോചിക്കുക.

Most Read Articles

Malayalam
English summary
Tata Motors Reveal Official Altroz Teaser. Read in Malayalam.
Story first published: Saturday, June 15, 2019, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X